Tag: malayalam

പദ്ധതികളുടെയും പ്രവൃത്തികളുടെയും പരസ്യബോർഡുകൾ മലയാളത്തിൽ തയാറാക്കണമെന്ന് നിർദ്ദേശം

സർക്കാർ വകുപ്പുകൾ, സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖല, സ്വയംഭരണ, സഹകരണസ്ഥാപനങ്ങൾ, ഇതര സർക്കാർ ഏജൻസികൾ നടത്താനുദേശിക്കുന്ന/ നടത്തുന്ന/ പൂർത്തീകരിച്ച പദ്ധതികളുടെയും പ്രവൃത്തികളുടെയും നിർമ്മാണങ്ങളുടെയും പരസ്യങ്ങൾ, ബോർഡുകൾ, നോട്ടീസുകൾ എന്നിവ മലയാളത്തിൽത്തന്നെ തയ്യാറാക്കി പ്രദർശിപ്പിക്കണമെന്ന് നിർദ്ദേശം നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. നിയമപരമായി ഇംഗ്ലീഷും….

സ്‌കൂൾ പാഠ്യപദ്ധതി ചട്ടക്കൂടിൽ മാർഗരേഖ, അധ്യാപകർക്ക് പ്രത്യേക പരിശീലനം

ഒന്നാംക്ലാസിൽത്തന്നെ അക്ഷരപഠനം ഉറപ്പാക്കാൻ സർക്കാർ നടപടി. പുതിയ സ്കൂൾ പാഠ്യപദ്ധതി ചട്ടക്കൂടിൻ്റെ അന്തിമറിപ്പോർട്ടിൽ ഇതിനായി പ്രത്യേകം മാർഗനിർദേശം ഉൾക്കൊള്ളിച്ചു. മാതൃഭാഷാപഠനത്തിലൂന്നി എഴുത്തിലും വായനയിലുമുള്ള ശേഷി കുട്ടികൾക്ക് ഒന്നാംക്ലാസിൽത്തന്നെ ഉറപ്പാക്കാനാണ് നിർദേശം. ഈ അധ്യയനവർഷം പുതിയ പുസ്ത‌കങ്ങൾ വരുന്നതോടെ, മാതൃഭാഷാപഠനത്തിലും ഈ പരിഷ്‌കാരം….

ഭരണഭാഷ: ബോര്‍ഡുകളും ഹാജര്‍ പുസ്തകവും ഓഫീസ് മുദ്രകളും മലയാളത്തിലാക്കണം

ഓഫീസുകളിലെ എല്ലാബോര്‍ഡുകളും മലയാളത്തിലും ഇംഗ്ലീഷിലും പ്രദര്‍ശിപ്പിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ്. ബോര്‍ഡുകളുടെ ആദ്യ നേര്‍പകുതി മലയാളത്തിലും ബാക്കിഭാഗം ഇംഗ്ലീഷിലും ഒരേവലുപ്പത്തില്‍ പ്രദര്‍ശിപ്പിക്കണം. വാഹനങ്ങളുടെ ബോര്‍ഡുകള്‍ മുന്‍വശത്ത് മലയാളത്തിലും പിന്‍വശത്ത് ഇംഗ്ലീഷിലും ഒരേവലുപ്പത്തില്‍ എഴുതണം. ഭരണഭാഷ പൂര്‍ണമായും മലയാളമാക്കാനുള്ള ഉത്തരവുകളും നിര്‍ദേശങ്ങളും കര്‍ശനമായി….