Tag: loksabha election

290 സീറ്റുകളിൽ എൻഡിഎ, സുരേഷ് ഗോപിക്ക് വമ്പൻ ലീഡ്, കേരളത്തിൽ യുഡിഎഫ് തരംഗം

രാജ്യത്ത് എക്സിറ്റ് പോൾ പ്രവചനങ്ങളെ തളളുന്ന നിലയിലുളള ഫല സൂചനകളാണ് ആദ്യമണിക്കൂറുകളിൽ പുറത്ത് വരുന്നത്. എൻഡിഎ സഖ്യവും ഇന്ത്യാ സഖ്യവും സീറ്റുനിലയിൽ ഓരേ പോലെ മുന്നേറുകയാണ്. വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ഘട്ടത്തിൽ പിന്നിൽ പോയെങ്കിലും പിന്നീട് മുന്നിലെത്തി. രാഹുൽ ഗാന്ധി….

ഫ്രാൻസിസ് ജോർജിന്റെ ഭൂരിപക്ഷം 10400 കടന്നു

കോട്ടയത്തെ യു ഡി എഫ് സ്ഥാനാർഥി അഡ്വ കെ ഫ്രാൻസിസ് ജോർജിന്റെ ഭൂരിപക്ഷം 10406 കടന്നതായി റിപ്പോർട്ടുകൾ  സൂചിപ്പിക്കുന്നു. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ പോസ്റ്റൽ വോട്ട് എണ്ണിയപ്പോഴും രണ്ടാം റൗണ്ടിലും തോമസ്  ചാഴികാടന്  നേരിയ മുൻ‌തൂക്കം ലഭിച്ചെങ്കിലും ഫ്രാൻസിസ് ജോർജ് ക്രമം….

ലോക്സഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 26ന് പൊതു അവധി

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനമായ ഏപ്രിൽ 26ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമാണ്. വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന് പരിധിയിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ….

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ തീയതി നാളെ പ്രഖ്യാപിക്കും

ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ തീയതികൾ ശനിയാഴ്‌ച പ്രഖ്യാപിക്കും. വൈകീട്ട്‌ മൂന്ന്‌ മണിക്കാണ്‌ ചീഫ്‌ ഇലക്ഷൻ കമ്മീഷണറുടെ വാർത്താസമ്മേളനം. തീയതികൾ തെരഞ്ഞെടുപ്പ്‌ കമീഷൻ യോഗത്തിൽ ധാരണയായി. ഏഴു ഘട്ടങ്ങളിലാവും തെരഞ്ഞെടുപ്പ്. ആന്ധ്ര, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതികളും നാളെ പ്രഖ്യാപിക്കും.

തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളായി, തീയതി അടുത്തയാഴ്ച അവസാനം പ്രഖ്യാപിച്ചേക്കും

2024 ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി മാര്‍ച്ച് രണ്ടാം വാരം പ്രഖ്യാപിച്ചേക്കും. മാര്‍ച്ച് പതിനാലിനോ പതിനഞ്ചിനോ തീയതി പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 2019 ലേതിന് സമാനമായി ഏഴ് ഘട്ടങ്ങളായായിരിക്കും വോട്ടെടുപ്പ്. ആദ്യ ഘട്ടം ഏപ്രില്‍ രണ്ടാം വാരമായിരിക്കുമെന്ന് ദേശീയ ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട്….