Tag: lok sabha

ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് ആദ്യമായി മത്സരം: ഓം ബിര്‍ളയും കൊടിക്കുന്നിൽ സുരേഷും പത്രിക നൽകി

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം. കേന്ദ്രം ഭരിക്കുന്ന എൻഡിഎയിൽ നിന്ന് ബിജെപി അംഗം ഓം ബിര്‍ള വീണ്ടും സ്പീക്കര്‍ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം നൽകി. ഡപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിന് നൽകാത്തതിനാൽ കോൺഗ്രസും സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചു…..

ഭർതൃഹരി മഹ്താബിനെ പ്രോ-ടേം സ്പീക്കറായി നിയമിച്ച് രാഷ്‌ട്രപതി

പ്രോ-ടേം സ്‌പീക്കറായി മുതിർന്ന പാർലമെൻ്റ് അംഗം ഭർതൃഹരി മഹ്‌താബിനെ നിയമിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. സ്‌പീക്കറുടെ തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ ഭരണഘടനയുടെ ആർട്ടിക്കിൾ 95 (1) പ്രകാരം ഭർതൃഹരി പ്രോ-ടേം സ്‌പീക്കറായി തുടരും. ലോക്‌സഭയുടെ ആദ്യ സിറ്റിംഗിൽ അദ്ധ്യക്ഷത വഹിക്കുന്ന പ്രോ-ടേം….

പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂൺ 24 മുതൽ ജൂലായ് മൂന്നുവരെ

18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂൺ 24-ന് ആരംഭിച്ച് ജൂലൈ മൂന്നിന് സമാപിക്കുമെന്ന് കേന്ദ്ര പാർലമെന്‍ററി കാര്യമന്ത്രി കിരൺ റിജിജു അറിയിച്ചു. ഒമ്പതുദിവസത്തെ പ്രത്യേക സമ്മേളനത്തിന്‍റെ ആദ്യ മൂന്ന് ദിവസങ്ങളിൽ ലോക്‌സഭാ സ്‌പീക്കറെ തിരഞ്ഞെടുക്കുകയും പുതിയ പാർലമെന്റ് അംഗങ്ങൾ (എംപിമാർ) സത്യപ്രതിജ്ഞ….

എംപിക്ക് ഒരുമാസം എത്ര രൂപയായിരിക്കും ശമ്പളം എന്ന് അറിയാമോ?

ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലവും വന്നു. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം സർക്കാർ ഞായറാഴ്ച അധികാരമേൽക്കും എന്നാണ് കരുതുന്നത്. അതിനുശേഷമായിരിക്കും നിയുക്ത എംപിമാരുടെ സത്യപ്രതിജ്ഞ. ഇതിനുവേണ്ടിയുളള ഒരുക്കങ്ങൾ തകൃതിയായി ഡൽഹിയിൽ നടക്കുകയാണ്. ഒരു എംപിക്ക് ഒരുമാസം എത്രരൂപയായിരിക്കും ശമ്പളം എന്ന് അറിയാമോ? ഒരുലക്ഷം….