വായ്പ എഴുതിത്തള്ളുമെന്ന് വാഗ്ദാനം; തട്ടിപ്പിൽ വീഴരുതെന്ന് റിസർവ് ബാങ്ക്: ജാഗ്രതാ മുന്നറിയിപ്പ്
ബാങ്കിൽ നിന്നും ഇതര സാമ്പത്തിക സ്ഥാപനത്തിൽ നിന്നും എടുത്ത വായ്‌പകൾ എഴുതിത്തള്ളാമെന്ന വ്യാജവാഗ്ദാനങ്ങളുമായി രംഗത്തിറങ്ങിയിട്ടുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ ഇടപാടുകാർക്ക് റിസർവ് ബാങ്കിൻ്റെ (ആർബിഐ) മുന്നറിയിപ്പ്. വിവിധ മാധ്യമങ്ങളിലൂടെയും നേരിട്ടും ഇത്തരം സംഘങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ക്രെഡിറ്റ് സിസ്റ്റത്തിന്റെ പ്രവർത്തനത്തെ….
