Tag: latestnews

നിയമസഭാ സമ്മേളനം 7 മുതൽ

പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം ആഗസ്റ്റ് 7 തിങ്കളാഴ്ച മുതൽ ആരംഭിച്ച് 24ന് അവസാനിക്കും. പ്രധാനമായും നിയമ നിര്‍മ്മാണത്തിനായുള്ള സമ്മേളനം12 ദിവസം ചേരുമെന്നും സുപ്രധാന ബില്ലുകള്‍ പരിഗണിക്കുമെന്നും സ്പീക്കർ അറിയിച്ചു. സമ്മേളനത്തിന്റെ ആദ്യദിനമായ തിങ്കളാഴ്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍….

പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും

ഈ വർഷത്തെ പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം 3.00 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. 4,32,436 കുട്ടികളാണ് ഹയർസെക്കണ്ടറിഫലം കാത്തിരിക്കുന്നത്. 28,495 കുട്ടികളാണ് വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷ….

എ.ഐ. ക്യാമറ:അഞ്ചുമുതൽ പിഴ; കുട്ടികൾക്ക് ഇളവിനായി കേന്ദ്രത്തിന് കത്തയച്ചു

ജൂൺ അഞ്ചുമുതൽ എ.ഐ. ക്യാമറ വഴി ഗതാഗത നിയമലംഘനങ്ങൾ പിടികൂടുന്നതിന് മുന്നോടിയായി മോട്ടോർ വാഹനവകുപ്പിന്റെ ഉന്നതതലയോഗം 24-ന് ചേരും. ഡിജിറ്റൽ എൻഫോഴ്‌സ്‌മെന്റ് പദ്ധതിക്ക് അനുമതി നൽകി സർക്കാർ ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കെൽട്രോണുമായി കരാർ ഒപ്പിടേണ്ടതുണ്ട്. നിലവിൽ കൺട്രോൾ റൂമുകളിൽനിന്നും ബോധവത്കരണ….

മോക്ക ചുഴലിക്കാറ്റ് അർധരാത്രിയോടെ തീവ്രചുഴലിക്കാറ്റാകും, സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ മോക്ക ചുഴലിക്കാറ്റ് രൂപപ്പെട്ടു. ചുഴലിക്കാറ്റ് അർധരാത്രിയോടെ തീവ്രചുഴലിക്കാറ്റായി മാറും. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷത്തെ ആദ്യ….

ട്രെയിൻ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം

സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം. മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനും ഇടയിലെ പാലങ്ങളിലെ നവീകരണ ജോലികളുടെ ഭാഗമായാണ് നിയന്ത്രണം. മെയ് 8, 15 തിയതികളിൽ എറണകുളത്തുനിന്ന് പുറപ്പെടുന്ന എറണകുളം-ഗുരുവായൂർ എക്സ്പ്രസ്സ് പൂർണമായി റദ്ദാക്കി. റദ്ദാക്കിയ ട്രെയിനുകൾ 1.എറണകുളം-ഗുരുവായൂർ എക്സ്പ്രസ് മെയ് എട്ടിനും പതിനഞ്ചിനും….

വാഹനങ്ങളിലെ അനധികൃത ബോർഡും സ്റ്റിക്കറും നീക്കിയില്ലെങ്കിൽ കർശന നടപടി

വാഹനങ്ങളിലെ അനധികൃത ബോർഡുകളും സ്റ്റിക്കറുകളും ഉടൻ നീക്കണമെന്ന് മോട്ടോർവാഹന വകുപ്പ്. ഇത്തരം ബോർഡുകളും സ്റ്റിക്കറുകളും എ.ഐ. ക്യാമറയിൽ പതിഞ്ഞാൽ അതിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി. ആദ്യഘട്ടം നിയമലംഘകർക്ക് നോട്ടീസ് നൽകും. നീക്കിയില്ലെങ്കിൽ രജിസ്ട്രേഷൻ റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടിയെടുക്കാനാണ് നിർദേശം. വിവിധ സംഘടനകളും സ്ഥാപനങ്ങളും വിവിധ….