Tag: KSRTC

നവകേരള ബസ് സര്‍വീസ് നടത്തുക കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍

നവകേരള ബസ് അന്തര്‍ സംസ്ഥാന സര്‍വീസിനായി ഉപയോഗിക്കാന്‍ കെഎസ്ആര്‍ടിസിയില്‍ ആലോചന. കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തും. കൂടിയ നിരക്കില്‍ ആയിരിക്കും സര്‍വീസ് നടത്തുക. സ്‌റ്റേറ്റ് ക്യാരേജ് പെര്‍മിറ്റിന്റെ നടപടികള്‍ പൂര്‍ത്തിയായാല്‍ നവകേരള ബസിന്റെ സര്‍വീസിന്റെ കാര്യത്തില്‍ തീരുമാനമെടുക്കും. ബസ് മാസങ്ങളായി വെറുതെ….

നവകേരള ബസ് സർവീസിലേക്ക്, ഇനി പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം

നവകേരള ബസിൽ ഇനി പൊതുജനങ്ങൾക്ക് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാം. നവകേരള ബസിന്റെ കോൺടാക്ട് ക്യാരേജ് പെർമിറ്റ് മാറ്റി സ്റ്റേജ് ക്യാരേജാക്കി. 1.15 കോടി മുടക്കില്‍ ഭാരത് ബെന്‍സില്‍ നിന്നായിരുന്നു നവകേരള യാത്രക്കായി ബസ് വാങ്ങിയത്. കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന്….

കളക്ഷനിൽ ചരിത്ര നേട്ടവുമായി കെഎസ്ആർടിസി, ഏപ്രിൽ 15ലെ വരുമാനം 8.57 കോടി രൂപ

ചെലവ് ചുരുക്കി മികച്ച വരുമാനമെന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുന്നതിനിടെ കളക്ഷനിൽ റെക്കോർഡിട്ട് കെഎസ്ആർടിസി. 8.57 കോടി രൂപയാണ് ഏപ്രിൽ 15ന് കെഎസ്ആർടിസിയുടെ വരുമാനം. ഇതിന് മുൻപ് 2023 ഏപ്രിൽ 24 ന് ലഭിച്ച 8.30 കോടി രൂപ എന്ന നേട്ടമാണ് മറികടന്നതെന്ന്….

കെ.എസ്.ആര്‍.ടി.സി. ബസില്‍ ഇനി വെള്ളവും ലഘുഭക്ഷണവും

ഇന്ത്യൻ റെയിൽവേ മാതൃകയിൽ യാത്രക്കാരുടെ സൗകര്യങ്ങൾ വർധിപ്പിക്കാൻ കെ.എസ്.ആർ.ടി.സിയും. സൂപ്പർഫാസ്റ്റ് ബസുകളിൽ വെള്ളം മുതൽ സ്‌നാക്സ് വരെ ലഭ്യമാക്കും. പണം ഡിജിറ്റൽ പേയ്മെന്‍റുകളിലൂടെ നൽകി വെള്ളം ഉൾപ്പെടെ വാങ്ങാവുന്ന തരത്തിലാണ് പരിഷ്‌കാരം. ഡിപ്പോകളിലെ കാൻ്റീനുകൾക്ക് കാലത്തിനനുസരിച്ച് മാറ്റംവരുത്തും. കെ.എസ്.ആർ.ടി.സിയിലേക്ക് കൂടുതൽ യാത്രക്കാരെ….

മദ്യപിച്ച് വാഹനമോടിക്കുന്ന ഡ്രൈവര്‍മാരെ കണ്ടെത്തുന്നതില്‍ വിട്ടുവീഴ്ചയില്ലാതെ കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള ഗതാഗത വകുപ്പിന്റെ പുതിയ തീരുമാനത്തില്‍ കുടുങ്ങി ഡ്രൈവര്‍മാര്‍. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ പരിശോധനയില്‍ പിടിയിലായത് 41 പേരാണ്. മദ്യപിച്ച് വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാരുടെ എണ്ണം വര്‍ദ്ധിച്ച പശ്ചാത്തലത്തിലാണ് ഗതാഗത വകുപ്പ് നടപടി കര്‍ശനമാക്കിയത്…..

വിഷുദർശനം, ശബരിമലയിലേക്ക് പ്രത്യേക സർവീസുമായി കെഎസ്ആർടിസി

മേടമാസ പൂജയും വിഷുദർശനവും പ്രമാണിച്ച് ശബരിമലയിലേക്ക് പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി. ഏപ്രിൽ 10 മുതൽ 18 വരെയാണ് പ്രത്യേക സർവീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. നിലയ്ക്കൽ – പമ്പ ചെയിൻ സർവ്വീസുകൾ ഇടതടവില്ലാതെ ക്രമീകരിച്ചിട്ടുണ്ടെന്നും കെഎസ്ആർടിസി ഫേസ്ബുക്കിൽ കുറിക്കുന്നു. ഏപ്രിൽ 10ന് പുലർച്ചെ നടതുറന്ന്….

KSRTC ഡ്രൈവിങ് സ്‌കൂളില്‍ ആദ്യം ഹെവി വാഹനങ്ങളിലായിരിക്കും പരിശീലനം

പൊതുജനങ്ങൾക്കായി കെ.എസ്.ആർ.ടി.സി. തുറക്കുന്ന ഡ്രൈവിങ് സ്കൂളുകളിൽ ആദ്യം ഹെവി വാഹനങ്ങളിലായിരിക്കും പരിശീലനം. ഇതിനായി 22 ബസുകൾ തയ്യാറാക്കി. ജീവനക്കാരിൽനിന്ന് യോഗ്യതയുള്ള 22 പേരെ തിരഞ്ഞെടുത്തു. ഇവരെ പരിശീലകരായി നിയോഗിച്ചാകും ഡ്രൈവിങ് സ്‌കൂളിനുള്ള അപേക്ഷ സമർപ്പിക്കുക. ബസ് ഉപയോഗിച്ച് ഡ്രൈവിങ് സ്കൂ‌ൾ ലൈസൻസ്….

കെഎസ്ആർടിസി ഡ്രൈവിങ് സ്‌കൂൾ ആരംഭിക്കുന്നു

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ മേൽനോട്ടത്തിൽ സംസ്ഥാനത്ത് ഡ്രൈവിങ്‌ സ്‌കൂളുകൾ ആരംഭിക്കാൻ പദ്ധതി. ഇതിന്റെ സാങ്കേതികത പരിശോധിച്ച് വിശദ റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്ആർടിസി ചെയർമാനോട് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ നിർദേശം നൽകി. കുറഞ്ഞ നിരക്കിൽ മികച്ച നിലവാരത്തിലുള്ള ഡ്രൈവിങ് പരിശീലനം നൽകുകയാണ്….

നവകേരളബസ് ഇനി വിവിഐപി അല്ല, പൊളിച്ചുപണിയും

നവകേരളയാത്രയ്ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച ബസ് പൊളിച്ചുപണിയും. കെ.എസ്.ആർ.ടി.സി.യുടെ വിനോദസഞ്ചാരയാത്രകൾക്ക് ഉപയോഗിക്കാൻപാകത്തിൽ ബസിൽ മാറ്റംവരുത്തും. പൊതുജനങ്ങൾക്ക് വാടകയ്ക്ക് കൊടുക്കുന്നതിന് മുന്നോടിയായി, മുഖ്യമന്ത്രി ഇരുന്ന വി.ഐ.പി. കസേരയും ബസിലേക്ക് കയറാൻ സഹായിക്കുന്ന ലിഫ്റ്റും കല്ലേറിൽ തകരാത്ത വശങ്ങളിലെ ഗ്ലാസുകളും നീക്കംചെയ്യും. സാധാരണ കോൺട്രാക്ട‌്….

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണം 2 ഗഡുക്കളായി നല്‍കാം; ഹൈക്കോടതി

ശമ്പള വിതരണത്തിൽ കെ.എസ്.ആർ.ടി.സിയ്ക്ക് ആശ്വാസമായി ഡിവിഷൻ ബ‌ഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. ജീവനക്കാരുടെ ശമ്പളം രണ്ട് ഗഡുക്കളായി വിതരണം ചെയ്യാൻ അനുമതി നൽകി ഇടക്കാല ഉത്തരവിട്ടു. എല്ലാ മാസവും  ആദ്യ ഗഡു 10-ാം തീയതിയ്ക്ക് മുൻപും രണ്ടാം ഗഡു 20-ാംതീയതിയ്ക്ക് ഉള്ളിലും നൽകാനാണ്….