Tag: KSRTC

കെഎസ്‌ആർടിസി ബസിൽ ഇനിമുതൽ ഭക്ഷണവും; മുൻക‍ൂട്ടി ബുക്ക്‌ ചെയ്യാം

കെഎസ്‌ആർടിസി ബസിൽ ഇനിമുതൽ ഭക്ഷണവും മുൻക‍ൂട്ടി ബുക്ക്‌ ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുങ്ങുന്നു. യാത്രക്കാർക്ക്‌ പിഎൻആർ നമ്പർ ഉപയോഗിച്ച്‌ മുൻകൂട്ടി ഭക്ഷണം ഓർഡർ ചെയ്യാനുള്ള സ‍ൗകര്യമാണ് കെഎസ്‌ആർടിസി ഒരുക്കുന്നത്. റെയിൽ റോൾസ്‌ സ്റ്റാർട്ടപ് കമ്പനിയുമായി ചേർന്നാണിത്‌ നടപ്പിലാക്കുക. കെഎസ്‌ആർടിസി ബസിൽ ടിക്കറ്റ്‌ ബുക്ക്‌….

കെഎസ്ആർടിസിക്ക് ആശുപത്രിയും മെഡിക്കൽ സ്റ്റോറും വരുന്നു

കെഎസ്ആർടിസി പൊതുജനങ്ങൾക്കായി ആശുപത്രിയും മെഡിക്കൽ സ്റ്റോറും ലാബും തുടങ്ങും. കോട്ടയ്ക്കകത്ത് ആസ്ഥാനമന്ദിരത്തോടു ചേർന്നാണ് ഒരു കോടിരൂപ ചെലവിട്ട് ഡയാലിസിസ് സൗകര്യമുള്ള ആശുപത്രി ആരംഭിക്കുക. ജീവനക്കാർക്കുള്ള ക്ലിനിക്കാണ് പൊതുജനങ്ങൾക്കുകൂടി ഉപയോഗിക്കാൻ പാകത്തിൽ ആശുപത്രിയാക്കുന്നത്. നെഫ്രോളജിസ്റ്റ് ഉൾപ്പെടെ സ്പെഷ്യാലിറ്റി സൗകര്യങ്ങളുണ്ടാകും. സ്വകാര്യ ആശുപത്രികളിൽ നിന്ന്….

കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലിനു കീഴിൽ 1600 ശബരിമല ട്രിപ്പുകൾ

കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിനു (ബിടിസി) കീഴിൽ ശബരിമല ദർശനത്തിനായി 1600 ട്രിപ്പുകൾ ക്രമീകരിക്കും. പമ്പയിലേക്ക് നേരിട്ടെത്തിക്കുന്നതും റൂട്ടിലെ അയ്യപ്പ ക്ഷേത്രങ്ങളും അല്ലാത്തവയും ഉൾപ്പെടുന്നതുമായ 3 വ്യത്യസ്ത പാക്കേജുകളാണ് ഇത്തവണ ഒരുക്കുന്നത്. കഴിഞ്ഞ വർഷം 950 ട്രിപ്പുകളാണ് നടത്തിയത്. നിലയ്ക്കൽ ഇറങ്ങി….

കെഎസ്ആർടിസി ഇനി മുതൽ സ്വന്തമായി പുക പരിശോധന കേന്ദ്രങ്ങൾ ആരംഭിക്കും

പുത്തൻ പ്രഖ്യാപനവുമായി കെഎസ്ആർടിസി. ഇനി മുതൽ സ്വന്തമായി പുക പരിശോധന കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ വ്യക്തമാക്കി. ആദ്യ കേന്ദ്രം തിരുവനന്തപുരത്തെ വികാസ്ഭവൻ ഡിപ്പോയിൽ ഉടൻ പ്രവർത്തനം തുടങ്ങും. പിന്നാലെ കേരളത്തിലെ വിവിധ ഡിപ്പോകളിളും….

കൊച്ചിയിലെ ഡബിള്‍ ഡക്കര്‍ യാത്രാനിരക്ക് കുറച്ച് കെഎസ്ആര്‍ടിസി; ട്രിപ്പുകളുടെ എണ്ണം കൂട്ടി

കൊച്ചിയിലെ നഗര കാഴ്ചകള്‍ കാണാന്‍ ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ആരംഭിച്ച കൊച്ചി സിറ്റി റൈഡ് ഡബിള്‍ ഡക്കര്‍ യാത്രാ നിരക്ക് കുറച്ച് കെഎസ്ആര്‍ടിസി. ട്രിപ്പുകളുടെ എണ്ണത്തിലും വര്‍ധന. ഇനി മുതല്‍ മൂന്ന് ട്രിപ്പുകളാണ് ദിവസവും ഉണ്ടാകുക. ഡബിള്‍ ഡക്കര്‍ അപ്പര്‍ ഡക്ക്….

കെഎസ്ആര്‍ടിസി ഓടുമോ? സ്കൂളുകള്‍ക്ക് അവധിയുണ്ടോ? പണിമുടക്കില്‍ ഒഴിവാക്കിയവ എന്തൊക്കെ?

കേന്ദ്ര സർക്കാർ തൊഴിലാളിവിരുദ്ധ നയങ്ങൾ സ്വീകരിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് രാത്രി 12നാണ് ആരംഭിക്കുക. കേരളത്തിൽ ഭരണ, പ്രതിപക്ഷ സംഘടനകൾ പ്രത്യേകമായാണ് പണിമുടക്കുന്നത്. സംസ്ഥാന സർ‌ക്കാരിന്റെ നയങ്ങൾക്കെതിരായ പ്രതിഷേധവും ഐഎൻടിയുസി ഉൾപ്പെടെയുള്ള….

നാളെ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും,ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ല

നാളത്തെ ദേശീയ പണിമുടക്കിന് കെഎസ്ആർടിസി യൂണിയനുകൾ നോട്ടീസ് നൽകിയിട്ടില്ലെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാർ പറഞ്ഞു. നാളെ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും. ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ല. കെഎസ്ആർടിസി ജീവനക്കാർ നിലവിൽ സന്തുഷ്ടരാണ്. ജീവനക്കാരുടെ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് മുന്നോട്ടുപോകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി…..

കെഎസ്ആർടിസി യാത്രാവിവരങ്ങൾ ചലോ മൊബൈൽ ആപ്പിൽ

കെഎസ്ആർടിസി ബസുകളുടെ തത്സമയ യാത്രാവിവരങ്ങൾ ‘ചലോ’ എന്ന മൊബൈൽ ആപ്പിൽ ലഭ്യമാകുമെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ അറിയിച്ചു. സ്റ്റോപ്പിൽ നിൽക്കുന്ന യാത്രക്കാർക്ക് അവിടേക്ക് എത്തുന്ന അടുത്ത ബസിനെക്കുറിച്ചും അതിലെ ഒഴിവുള്ള സീറ്റുകളെക്കുറിച്ചും വിവരം ലഭിക്കും. ബസ് തിരഞ്ഞെടുത്ത് കയറുന്നതിനു മുൻപേ ടിക്കറ്റ്….

അദർ ഡ്യൂട്ടിക്കാർക്ക് ഹാജരും ശമ്പളവും നൽകില്ല; ഉത്തരവിറക്കി കെഎസ്ആർടിസി

ചീഫ് ഓഫീസ് അനുമതിയില്ലാതെ അദർ ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാർക്ക് ഹാജരും ശമ്പളവും നൽകില്ലെന്ന് കെഎസ്ആർടിസി ഉത്തരവ്. കെഎസ്ആർടിസിയിൽ അദർഡ്യൂട്ടി വ്യാപകമാകുന്ന വാർത്തയുടെ പശ്ചാത്തലത്തിലാണ് നടപടി. യൂണിറ്റ് ചീഫുമാരുടെ അനുവാദത്തോടെ പല ഡിപ്പോകളിലും അദർ ഡ്യൂട്ടി ചെയ്യുന്നത് പരിശോധനയിൽ കണ്ടെത്തിയിരുന്നു. കുളത്തൂർപ്പുഴ, പുനലൂർ,പത്തനാപുരം….

കല്ല്യാണങ്ങൾക്ക്‌ കുറഞ്ഞ നിരക്കിൽ ബസ്‌ സൂപ്പർ ഓഫറുമായി കെഎസ്‌ആർടിസി

കല്ല്യാണങ്ങൾക്കും സ്വകാര്യപരിപാടികൾക്കുമായുള്ള ചാർട്ടേർഡ് ട്രിപ്പുകൾക്ക് കുത്തനെ നിരക്ക് കുറച്ച് കെഎസ്ആർടിസി . എ, ബി സി, ഡി എന്നിങ്ങനെ നാലുവിഭാഗമാക്കിയാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചത്. ഓർഡനറി മുതൽ വോൾവോ വരെയുള്ള സർവീസുകൾക്ക് ഇത് ബാധകമാക്കി. ബസുകൾ അറ്റകുറ്റപ്പണി നടത്തി നിരത്തിൽ ഇറക്കിയതോടെയാണ്….