Tag: kottayam

തിരുനക്കര ഷോപ്പിങ് കോംപ്ലക്സ് പൊളിക്കാൻ 1.10 കോടിയുടെ ലേലം

തിരുനക്കര ഷോപ്പിങ് കോംപ്ലക്സ് പൊളിക്കുന്നതിനുള്ള ലേലം 1.10 കോടി രൂപയ്ക്ക് കൊല്ലം സ്വദേശി ഉറപ്പിച്ചു. ലേല നടപടികൾ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച് അംഗീകാരം നേടും. തുടർന്നാകും കരാർ വയ്ക്കുക. ലേലത്തുകയുടെ പകുതി തുക കരാറുകാരൻ നഗരസഭയിൽ കെട്ടിവെച്ചു. കരാർ തീയതി മുതൽ….

കോട്ടയം ജില്ലയിൽ ശക്തമായ മഴ

കോട്ടയം ജില്ലയിൽ മഴ കനക്കുന്നു. കിഴക്കൻ മേഖലകളിൽ മഴ പെയ്യുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. മറ്റിടങ്ങളിൽ‌ കാര്യമായ നാശനഷ്ടങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. ഇന്നലെ ചങ്ങനാശേരി, കോട്ടയം, പാലാ, വൈക്കം, എരുമേലി മേഖലകളിൽ ഇടവിട്ടുള്ള ശക്തമായ മഴ ലഭിച്ചു. പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ ശക്തമായ മഴ ലഭിച്ചു….

കോട്ടയം മെഡിക്കൽ കോളജിലെ ഒപി സമയപ്പട്ടിക

സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന, കോട്ടയം മെഡിക്കൽ കോളജിലെ ഒപി സമയപ്പട്ടിക വിശ്വസിക്കരുതെന്ന് ആശുപത്രി അധികൃതർ. ആശുപത്രിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഈ വിവരം പ്രചരിപ്പിക്കുന്നത്. മെഡിക്കൽ കോളജ് കോട്ടയം എന്ന തലക്കെട്ടോടെ സോഷ്യല്‍ മീഡിയകള്‍ വഴി കുറേ ദിവസങ്ങളായി വ്യാജപ്രചാരണം നടക്കുകയാണ്. സത്യമെന്തെന്ന്….

രാമപുരം നാലമ്പല ദർശനം: കെഎസ്ആർടിസി പ്രത്യേക സർവീസുകൾ 17 മുതൽ

രാമപുരം നാലമ്പല ദർശനം നടത്താൻ കോട്ടയം ജില്ലയിലെ ഡിപ്പോകളിൽനിന്ന്‌ 17 മുതൽ പ്രത്യേക കെഎസ്‌ആർടിസി സർവീസുകൾ ആരംഭിക്കുന്നു. രാമപുരം പഞ്ചായത്തിൽ രാമപുരം, കൂടപ്പലം, അമനകര, മേതിരി എന്നീ സ്ഥലങ്ങളിൽ യഥാക്രമം ശ്രീരാമൻ, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്‌നൻ എന്നീ പ്രതിഷ്ഠകളുള്ള ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചാണ്….

പരാതികൾ പരിഹരിക്കാൻ ജില്ലാ അദാലത്തും

കരുതലും കൈത്താങ്ങും’ അദാലത്തിലൂടെ കോട്ടയം ജില്ലയിൽ പരിഹരിച്ചത്‌ 1347 പരാതികൾ. മന്ത്രിമാരായ വി എൻ വാസവനും റോഷി അഗസ്റ്റിനും അഞ്ച്‌ താലൂക്കുകളിലുമെത്തിയാണ്‌ പരാതികൾക്ക്‌ സമയബന്ധിതമായി പരിഹാരമുണ്ടാക്കിയത്‌. തുടർപ്രവർത്തനങ്ങളും തിങ്കളാഴ്‌ച തുടങ്ങി. അവശേഷിച്ച പരാതികൾ തീർപ്പാക്കാൻ കലക്‌ട്രേറ്റിൽ ചേർന്ന ജില്ലാ അദാലത്തിലും മന്ത്രിമാരായ….

പനി കൂടുന്നു;15 ഹോട്‌സ്‌പോട്ടുകൾ

മഴ ശക്തമായതോടെ കോട്ടയം ജില്ലയിലെ പനി ബാധിതരുടെ എണ്ണത്തിൽ വർധനവ്. ഡെങ്കിപ്പനി, എലിപ്പനി, വൈറൽ പനി തുടങ്ങിയവ ചികിത്സിക്കാനായി നൂറുകണക്കിന്‌ പേരാണ്‌ ദിവസവും ജില്ലയിലെ വിവിധ ആശുപത്രികളിൽ എത്തുന്നത്‌. ജൂൺ മാസത്തിൽ മാത്രം 14316 പേരാണ്‌ ചികിത്സ തേടിയത്‌. ഇതിൽ 30….

ടൂറിസം മേഖലയ്‌ക്ക്‌ കരുത്തായ റസ്റ്റ്‌ഹൗസുകൾ ജില്ലയിലും ഹിറ്റ്‌

കേരളത്തിന്റെ ടൂറിസം മേഖലയ്‌ക്ക്‌ കരുത്തായ റസ്റ്റ്‌ഹൗസുകൾ കോട്ടയം ജില്ലയിലും ഹിറ്റ്‌. പൊതുജനങ്ങൾക്ക്‌ ഓൺലൈൻ ബുക്കിങ് സൗകര്യം ഏർപ്പെടുത്തിയതോടെ വൻകുതിപ്പാണ്‌ റസ്റ്റ്‌ഹൗസുകളിലെ വരുമാനത്തിലുണ്ടായത്‌. ഒന്നരവർഷത്തിനിടെ 68,29,000 രൂപയാണ്‌ പത്ത്‌ റെസ്റ്റ്‌ ഹൗസുകളിൽ നിന്നായി ലഭിച്ചത്‌. 2021 നവംബർ ഒന്ന്‌ മുതൽ 2023 ജൂൺ….

അക്ഷരം അഭിമാനമാക്കിയ 34 വർഷം

സമ്പൂർണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ നഗരമായി കോട്ടയത്തെ പ്രഖ്യാപിച്ചിട്ട് ജൂൺ 25ന് 34 വർഷം പിന്നിട്ടു. നൂറുദിവസം നീണ്ട ജനബോധന സാക്ഷരത യജ്ഞത്തിലൂടെയാണ് 1989ൽ സമ്പൂർണ സാക്ഷരതയെന്ന നേട്ടം കൈവരിച്ചത്. നെഹ്റു ജന്മശതാബ്ദിയുടെ ഭാഗമായാണ് എംജി സർവകലാശാല നാഷണൽ സർവീസ്….

സംസ്ഥാനത്ത് 15 ഇടങ്ങളിൽ ഇഡി റെയ്ഡ്, ഒപ്പം കേന്ദ്രസേനയും

സംസ്ഥാനത്ത് 15 ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. എറണാകുളം, കോട്ടയം, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ അടക്കമുള്ള ഇടങ്ങളിലാണ് ഇ ഡി റെയ്ഡ് നടന്നത്. കേന്ദ്ര സേനയുടെ സുരക്ഷയിലാണ് റെയ്ഡ് നടന്നത്. റെയ്ഡ് നടത്തിയ സ്ഥലങ്ങളിൽ നിന്ന് വിദേശ കറൻസിയടക്കം പിടിച്ചെടുത്തെന്നാണ് സൂചന. അതേസമയം….

കോട്ടയത്ത് ലുലു മിനി മാൾ അടുത്ത മാർച്ചോടെ

കോട്ടയത്ത് നാട്ടകം മണിപ്പുഴ ജങ്ഷനു സമീപം എംസി റോഡരികിൽ ലുലു ഗ്രൂപ്പ് നിർമിക്കുന്ന ലുലു മിനി മാളിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. ഹൈപ്പർമാർക്കറ്റിനു പ്രാധാന്യം നൽകിയുള്ള മാളാണു നിർമിക്കുന്നത്. ഡിസംബറോടെ നിർമാണം പൂർത്തിയാക്കി അടുത്തവർഷം മാർച്ചോടെ ഉദ്ഘാടനം നടത്താനാണു ലക്ഷ്യം. 30000….