Tag: kottayam

കോട്ടയത്തിന്‍റെ എഴുപത്തിയഞ്ചാം പിറന്നാൾ ജൂലൈ ഒന്നിന്

കോട്ടയത്തിന്റെ എഴുപത്തഞ്ചാം പിറന്നാളാഘോഷം കളറാക്കാൻ ജില്ലാ ഭരണകൂടം ഒരുക്കം തുടങ്ങി. 1949 ജൂലൈ ഒന്നിനാണ് കോട്ടയം ജില്ല രൂപീകൃതമായത്. 75 വർഷം തികയുന്ന ഈ ജൂലൈ ഒന്നിന് കലാപരിപാടികളും നൈറ്റ്‌ലൈഫും ഫുഡ്‌ഫെസ്റ്റും അടക്കമുള്ള പരിപാടികളോടെ നിറപ്പകിട്ടാക്കാനുള്ള തീരുമാനത്തിലാണ് ജില്ലാ ഭരണകൂടം. കോട്ടയം….

ജില്ലയിലെ 1181 കോളനികൾ ഇനി നഗർ

കോളനി എന്ന വാക്ക് ഒഴിവാക്കാനുള്ള ഉത്തരവ് പട്ടികജാതി, പട്ടികവർഗ വികസന വകുപ്പ് ഇറക്കിയതോടെ കോട്ടയം ജില്ലയിലെ 1181 കോളനികൾ ഇല്ലാതാകും. അംബേദ്‌കർ കോളനി എന്നത് ഇനിമുതൽ അംബേദ്‌കർ നഗർ എന്നറിയപ്പെടും. കോളനി, സങ്കേതം, ഊര് എന്നീ പദങ്ങൾക്ക് പകരം നഗർ, ഉന്നതി,….

എയിംസ്: പുതിയ കേന്ദ്ര മന്ത്രിമാരിൽ പ്രതീക്ഷയര്‍പ്പിച്ച് വെള്ളൂർ

എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളുമുള്ള വൈക്കം വെള്ളൂരിൽ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, സ്വന്തം ജില്ലക്കാരനായ ജോർജ് കുര്യൻ എന്നിവരിൽ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയാണ് നാട്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും….

ഫ്രാൻസിസ് ജോർജിന്റെ ഭൂരിപക്ഷം 10400 കടന്നു

കോട്ടയത്തെ യു ഡി എഫ് സ്ഥാനാർഥി അഡ്വ കെ ഫ്രാൻസിസ് ജോർജിന്റെ ഭൂരിപക്ഷം 10406 കടന്നതായി റിപ്പോർട്ടുകൾ  സൂചിപ്പിക്കുന്നു. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ പോസ്റ്റൽ വോട്ട് എണ്ണിയപ്പോഴും രണ്ടാം റൗണ്ടിലും തോമസ്  ചാഴികാടന്  നേരിയ മുൻ‌തൂക്കം ലഭിച്ചെങ്കിലും ഫ്രാൻസിസ് ജോർജ് ക്രമം….

ജില്ലയില്‍ വോട്ടെണ്ണൽ ഒരുക്കം പൂർത്തിയായി: കളക്ടർ

കോട്ടയം ലോക്‌സഭ മണ്ഡലത്തിലെ വോട്ടെണ്ണലിനുള്ല ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ വരണാധികാരിയായ കളക്ടർ വി. വിഗ്നേശ്വരി പറഞ്ഞു. നാട്ടകം ഗവൺമെന്‍റ് കോളജിൽ രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. ഒൻപതിന് ആദ്യഫലസൂചന ലഭ്യമാകും. 675 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിനായി നിയോഗിച്ചിരിക്കുന്നത്…..

കാഞ്ഞിരമറ്റം- പുത്തൻകാവ് റോഡിൽ ഗതാഗതം നിരോധിച്ചു

ശക്‌തമായ മഴയിൽ വെള്ളം കയറിയതിനാൽ എറണാകുളം-കോട്ടയം സംസ്ഥാന പാതയിലെ കാഞ്ഞിരമറ്റം- പുത്തൻകാവ് റോഡിൽ ഗതാഗതം നിരോധിച്ചു. വെള്ളക്കെട്ടിനു പുറമേ, റോഡിൽ വൻ ഗർത്തങ്ങൾ രൂപപ്പെട്ടതോടെ അപകട സാധ്യത കണക്കിലെടുത്താണ് ഇന്നലെ വൈകിട്ടു ഗതാഗതം പൂർണമായി നിരോധിച്ചത്. ആദ്യ മഴയിൽ തന്നെ റോഡിൽ….

കോട്ടയത്ത് ഉരുൾപൊട്ടൽ, ഭരണങ്ങാനം വില്ലേജിൽ ഉരുൾപൊട്ടി വ്യാപക നാശനഷ്ടം

കോട്ടയത്ത് കനത്തമഴ വലിയ നാശം വിതയ്ക്കുന്നു. രാവിലെ മുതൽ തുടങ്ങിയ കനത്തമഴയെ തുടര്‍ന്ന് ഭരണങ്ങാനം വില്ലേജിൽ ഇടമറുക് ചൊക്കല്ല് ഭാഗത്ത് ഉരുൾപൊട്ടലുണ്ടായി. പ്രദേശത്ത് വ്യാപക നാശനഷ്ടം സംഭവിച്ചു. ഇവിടുത്തെ 7 വീടുകൾ ഉരുൾപ്പൊട്ടലിൽ തകർന്നു. ആളപായമില്ലെന്നത് ആശ്വാസമായി. കോട്ടയത്ത് വിവിധ മേഖലകളിൽ….

കുറുപ്പന്തറയില്‍ കാറിൽ സഞ്ചരിച്ച സംഘം തോട്ടിൽ വീണു, കാർ മുങ്ങി

കോട്ടയം കുറുപ്പന്തറയിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാർ തോട്ടിൽ വീണു. ഹൈദരാബാദ് സ്വദേശികളായ സംഘം സഞ്ചരിച്ച കാറാണ് തോട്ടിൽ വീണത്. കുറുപ്പന്തറ കടവ് പാലത്തിന് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത്. യാത്രക്കാരെ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി…..

കോട്ടയത്ത് പക്ഷിപ്പനി; വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും, കോഴി വില്‍പ്പനയ്ക്കടക്കം നിരോധനം

മൃഗസംരക്ഷണവകുപ്പിന്‍റെ മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി കോട്ടയം ജില്ലാ കളക്‌ടർ വി. വിഗ്നേശ്വരി അറിയിച്ചു. ഒൻപതിനായിരം കോഴികളെയാണ് ഇവിടെ വളർത്തിയിരുന്നത്. കോഴികൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്നു ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡീസിസസ് ലാബിൽ….

മികച്ച ജീവിതനിലവാരം: വൻ നഗരങ്ങളെ പിന്തള്ളി കോട്ടയം ഉള്‍പ്പെടെ കേരളത്തിലെ നാല് സ്ഥലങ്ങൾ

ഡൽഹി, മുംബൈ, ചെന്നൈ ഉൾപ്പെടെയുള്ള വൻനഗരങ്ങളേക്കാൾ ജീവിക്കാൻ മികച്ചത് തിരുവനന്തപുരം, കോട്ടയം, തൃശൂർ, കൊച്ചി നഗരങ്ങളാണെന്ന് ഓക്സ്‌ഫഡ് ഇക്കണോമിക്സ് ഗ്ലോബൽ സിറ്റീസ് ഇൻഡക്‌സ്. സാമ്പത്തിക സാഹചര്യങ്ങൾ, മനുഷ്യ മൂലധനം, ജീവിതനിലവാരം, പരിസ്‌ഥിതി, ഭരണം എന്നീ 5 മേഖലകളിൽ പഠനം നടത്തിയാണ് ഓക്സ്‌ഫഡ്….