Tag: kerala

സ്വർണവിലയില്‍ നേരിയ ഇടിവ്; വിവാഹ വിപണിയിൽ ആശ്വാസം

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. നാല് ദിവസങ്ങൾക്ക് ശേഷം  ഇന്നലെ സ്വർണവില ഉയര്‍ന്നിരുന്നു. ഇന്ന് പവന് 80  രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53,640 രൂപയാണ്. ഇന്നലെ പവന് 280 രൂപയാണ് ഉയർന്നത്. ഒരു….

ബിഎസ്എന്‍എല്ലിന് കേരളത്തില്‍ 1000 4ജി ടവറുകള്‍

രാജ്യത്ത് 4ജി വിന്യാസം തുടരുന്നതിനിടെ കേരളത്തില്‍ നാഴികക്കല്ല് പിന്നിട്ട് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. കേരള സെക്ടറില്‍ ബിഎസ്എന്‍എല്‍ 1000 4ജി ടവറുകള്‍ പൂര്‍ത്തിയാക്കിയതായി ടെലികോം മന്ത്രാലയം ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെ അറിയിച്ചു. ആഘോഷത്തിന്‍റെ ഭാഗമായുള്ള കേക്ക് സഹിതമാണ് ടെലികോം മന്ത്രാലയത്തിന്‍റെ….

14 ഇനങ്ങളുമായി സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് തുടങ്ങും

സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം ഇന്നുതുടങ്ങും. മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിൽ ഉള്ളവർക്കുമാണ് ഓണക്കിറ്റ് നൽകുക.വയനാട് ദുരന്തബാധിത പ്രദേശങ്ങളിലുള്ള മുഴുവൻ ആളുകൾക്കും ഓണക്കിറ്റ് നൽകും. റേഷൻ കടകൾ വഴിയാണ് ഓണക്കിറ്റ് വിതരണം. ക്ഷേമ സ്ഥാപനങ്ങളിലെ ആളുകൾക്ക് നാളെ മുതൽ ഓണക്കിറ്റ്….

ക്ഷേമപെൻഷൻ ഈ മാസം 11ാം തീയതി മുതൽ വിതരണം ചെയ്യും

ഓണത്തിന് കുടിശിക ഉൾപ്പെടെ മൂന്ന് ഗഡു ക്ഷേമ പെൻഷൻ അനുവദിച്ചു. 62 ലക്ഷം പേർക്ക് 3200 രൂപ വീതം ലഭിക്കും. വിതരണം ഈ മാസം 11 മുതൽ. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ സർക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ….

മലയാളികൾ ഓണത്തിരക്കിലേക്ക്; തൃ​പ്പൂ​ണി​ത്തു​റ​ അ​ത്ത​ച്ച​മ​യം ഇന്ന്

തിരുവോണത്തിന്‍റെ വരവറിയിച്ച് ഇന്ന് അത്തം. ഓണത്തെ വരവേൽക്കാനുളള ഒരുക്കത്തിലാണ് ലോകമെങ്ങുമുളള മലയാളികൾ. അത്തം എത്തിയതോടെ മലയാളികൾ ഓരോരുത്തരും ഓണത്തെ വരവേൽക്കാനുളള തിരക്കുകളിലേക്കുളള കടന്നു കഴിഞ്ഞു. വീട്ടുമുറ്റത്തെ ചെമ്പരത്തിയും പനിനീർപ്പൂവും വിപണിയിൽ നിന്നെത്തുന്ന പല നിറ പൂക്കളും കൂടിയാകുമ്പോൾ പൂക്കളത്തിന് ചന്തമേറെയാണ്. ലോകപ്രശസ്തമായ….

ഹേമ കമ്മിറ്റി റിപ്പോർട്ട്: ഹർജികൾ പരിഗണിക്കാൻ‌ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഇടപെടലുമായി ഹൈക്കോടതി. കേസുകൾ പരി​ഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ചു. വനിതാ ജഡ്ജ് ഉൾപ്പെടെയുള്ള ബെഞ്ചാണ് രൂപീകരിച്ചിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളും പരി​ഗണിക്കുക പ്രത്യേക ബെഞ്ചായിരിക്കും. സജിമോന്‍ പാറയില്‍ നല്‍കിയ അപ്പീല്‍….

ആശുപത്രിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിന് നിയന്ത്രണം

ജോലിചെയ്യുന്ന ആശുപത്രിയുടെ ഒരുകിലോമീറ്റർ ചുറ്റളവിൽ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിന് നിയന്ത്രണം. ഒരുകിലോമീറ്റർ പരിധിക്കുള്ളിൽ സ്വന്തംവീട്ടിലോ സർക്കാർ ക്വാർട്ടേഴ്സിലോ താമസിക്കുന്നവർക്ക് ഇളവുണ്ട്. വാണിജ്യാവശ്യത്തിന് നിർമിച്ച കെട്ടിടങ്ങളിലോ ലബോറട്ടറി, സ്കാനിങ് സെൻ്റർ, ഫാർമസികൾ, മെഡിക്കൽ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കുന്നിടത്തോ സ്വകാര്യ പ്രാക്‌ടീസ് അനുവദിക്കില്ലെന്ന് പുതുക്കിയ….

അതിതീവ്ര ന്യൂനമർദം ‘അസ്ന’ ചുഴലിക്കാറ്റാകുന്നു; കേരളത്തിൽ കാലവർഷം വീണ്ടും ശക്തിപ്രാപിച്ചു

ഗുജറാത്തിൽ തുടരുന്ന അതിതീവ്ര ന്യൂനമർദം ശനിയാഴ്ച്ചയോടെ ‘അസ്ന’ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു അറബിക്കടലിൽ പ്രവേശിക്കും. അവിടെനിന്നും ഒമാൻ ഭാഗത്തേക്ക്‌ നീങ്ങാനാണ് സാധ്യത. അതിതീവ്ര മഴയിൽ ഗുജറാത്തിൽ 26ലധികം മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 140 ഓളം ഡാമുകൾ നിറഞ്ഞിരിക്കുകയാണ്. ഗുജറാത്തിലെ രഞ്ജിത്ത് സാഗർ….

ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ ജാഗ്രത വേണം, 29ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. അടുത്ത 5 ദിവസത്തേക്ക് വിവിധ ജില്ലകളിൽ  ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. 29ന് കോഴിക്കോട്, കണ്ണൂർ ജില്ലകളിലും 30ന്  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകലിലും ഓറഞ്ച് അലർട്ടാണ്…..

ഓണത്തിന് 2 മാസത്തെ ക്ഷേമപെൻഷൻ; വിതരണം ഈ മാസം അവസാനത്തോടെ

ഓണത്തിന് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ സര്‍ക്കാര്‍ തീരുമാനം. അഞ്ച് മാസത്തെ കുടിശ്ശികയിൽ ഒരു ഗഡുവും നടപ്പുമാസത്തെ പെൻഷനുമാണ് നൽകുന്നത്. ഓണക്കാല ചെലവുകൾക്ക് മുന്നോടിയായി 3000 കോടി രൂപ ധനവകുപ്പ് കടമെടുക്കും. അറുപത് ലക്ഷം പെൻഷൻകാര്‍ക്ക് 3200 രൂപ വീതം….