Tag: kerala

ദുർബലമായ കാലവർഷം ശക്തിപ്രാപിക്കുന്നു; കേരളതീരത്ത് കള്ളക്കടൽ പ്രതിഭാസവും

കഴിഞ്ഞ ഒരാഴ്ച്ച ദുർബലമായിരുന്ന കാലവർഷം വ്യാഴാഴ്ചയ്ക്ക് ശേഷം സജീവമാകാൻ സാധ്യത. അടുത്ത 1-2 ദിവസങ്ങളിൽ എല്ലാം ജില്ലകളിലും പലയിടത്തായി മഴ ലഭിക്കാൻ സാധ്യതയുണ്ട്. ജൂൺ 20 നു ശേഷം കേരള തീരത്ത് കാലവർഷക്കാറ്റ് ശക്ത‌ി പ്രാപിക്കാൻ സാധ്യതയുള്ളതിനാൽ ( അതോടൊപ്പം പടിഞ്ഞാറൻ….

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ….

പിഎസ്‌സി ലിസ്റ്റിലുണ്ടെങ്കിൽ താൽക്കാലിക അധ്യാപക നിയമനത്തിൽ മുൻ‌ഗണന

സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിൽ അധ്യാപകരുടെ ദിവസവേതന താൽക്കാലിക നിയമനം നടത്തുമ്പോൾ പിഎസ്‌സി ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മുൻഗണന നൽകണമെന്ന് വ്യക്തമാക്കി പൊതുവിദ്യാഭ്യാസ വകുപ്പിൻറെ ഉത്തരവ് (സ.ഉ (സാധാ) നം. 3404/2024/ജിഇഡിഎൻ). എന്നാൽ, ദിവസവേതന നിയമന കാലയളവിലെ ആനുകൂല്യങ്ങൾ ഭാവിയിൽ പിഎസ്‌സി വഴിയുള്ള സ്ഥിരനിയമനത്തിന്….

പദ്ധതികളുടെയും പ്രവൃത്തികളുടെയും പരസ്യബോർഡുകൾ മലയാളത്തിൽ തയാറാക്കണമെന്ന് നിർദ്ദേശം

സർക്കാർ വകുപ്പുകൾ, സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖല, സ്വയംഭരണ, സഹകരണസ്ഥാപനങ്ങൾ, ഇതര സർക്കാർ ഏജൻസികൾ നടത്താനുദേശിക്കുന്ന/ നടത്തുന്ന/ പൂർത്തീകരിച്ച പദ്ധതികളുടെയും പ്രവൃത്തികളുടെയും നിർമ്മാണങ്ങളുടെയും പരസ്യങ്ങൾ, ബോർഡുകൾ, നോട്ടീസുകൾ എന്നിവ മലയാളത്തിൽത്തന്നെ തയ്യാറാക്കി പ്രദർശിപ്പിക്കണമെന്ന് നിർദ്ദേശം നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. നിയമപരമായി ഇംഗ്ലീഷും….

അനർഹമായി കണ്ടെത്തിയത് 63,958 മുൻഗണനാ റേഷൻ കാർഡുകൾ

അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശംവെച്ചവരിൽനിന്ന് മൂന്നുവർഷത്തിനകം പിഴയായി ഈടാക്കിയത് 7.34 കോടിയില്‍പ്പരം രൂപ. സംസ്ഥാനത്താകെ 63,958 റേഷൻ കാർഡുടമകളെയാണ് മുൻഗണനപ്പട്ടികയിൽനിന്ന് അനർഹരായി കണ്ടെത്തിയത്. 2021 മേയ് 21 മുതൽ 2024 മാർച്ച് 31 വരെയുള്ള കണക്കാണിത്. നേരിട്ടും ടെലിഫോൺ പരാതി….

നിയമസഭാ സമ്മേളനം ജൂൺ 10 മുതൽ 28 ദിവസം, ജൂലൈ 25 ന് അവസാനിക്കും

പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം ഈ മാസം 10 ന് ആരംഭിക്കും. ആകെ 28 ദിവസമാണ് സഭ സമ്മേളിക്കുക. ആദ്യ ദിവസം ചോദ്യോത്തര വേളയ്ക്ക് ശേഷം ഫോട്ടോസെഷൻ ഉണ്ടാകും. ജൂലായ്‌ 25 നാണ് സഭ സമ്മേളനം അവസാനിക്കുക.  ലോക കേരള….

മഴ മുന്നറിയിപ്പിൽ മാറ്റം; 5 ജില്ലകളിൽ ഓറഞ്ച് അല‍ര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ….

സ്വർണവിലയിൽ ഇന്ന് റെക്കോർഡ് ഇടിവ്: ഒറ്റയടിക്ക് കുറഞ്ഞത് 1520 രൂപ

സംസ്ഥാനത്ത് ഇന്ന് സ്വർണവില പവന് 1520 രൂപ കുറഞ്ഞ് 52,560 രൂപയിലെത്തി. ഗ്രാമിന് 190 രൂപ കുറഞ്ഞ് വില 6,570 രൂപയായി. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ദിവസം വില ഇത്രയും കുറയുന്നത്. ഇതിനു മുൻപ് ഗ്രാമിന് 150 രൂപ വരെ….

റവന്യൂ റിക്കവറി നിയമത്തില്‍ ഭേദഗതി

1168-ലെ കേരള റവന്യൂ റിക്കവറി നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ബില്ലിന് മന്ത്രിസഭായോഗം അനുമതി നല്‍കി. നികുതി കുടിശ്ശികയുടെ പലിശ ഈടാക്കുന്നത് കുറയ്ക്കുക, ജപ്തി വസ്തുവിന്റെ വില്‍പന വിവരങ്ങള്‍ ഓണ്‍ലൈനായി പ്രസിദ്ധപ്പെടുത്തുക, സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയുടെ ഭാഗം കുടിശ്ശിക ബാധ്യത തീര്‍ക്കുന്നതിന് ഉതകും….

ഒരു മാസത്തിനിടയിൽ ഏറ്റവും കുറഞ്ഞ വിലയിൽ സ്വർണം

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ നാലാം ദിനമാണ് വില കുറയുന്നത്. പവന് ഇന്ന് 320  കുറഞ്ഞതോടെ വില 53000-ന് താഴെയെത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 52880 രൂപയാണ്. നാല്‌ ദിവസം കൊണ്ട് 800 രൂപയാണ് കുറഞ്ഞത്…..