Tag: kerala

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി 36 മാസത്തിനുള്ളിൽ; ആഗോള ടെൻഡറായി

ഇന്ത്യയിലെ ആദ്യ അവയവമാറ്റ ആശുപത്രിക്കും ഗവേഷണകേന്ദ്രത്തിനുമുള്ള ആർക്കിടെക്‌ച‌റൽ കൺസൾട്ടന്റിനെ കണ്ടെത്താൻ ആഗോള ടെൻഡർ ക്ഷണിച്ചു. പ്രോജക്ട്‌ കൺസൾട്ടന്റായ എച്ച്‌എൽഎൽ ഇൻഫ്രാടെക്‌ സർവീസസ്‌ (എച്ച്‌ഐടിഇഎസ്‌)ആണ്‌ ടെൻഡർ ക്ഷണിച്ചത്‌. സെപ്‌തംബർ നാലുവരെ ടെൻഡർ നൽകാം. അന്നുതന്നെ തുറക്കും. തിങ്കളാഴ്‌ചയാണ്‌ വിജ്ഞാപനം പുറപ്പെടുവിച്ചത്‌. അവയവമാറ്റ ശസ്‌ത്രക്രിയ,….

കേരളത്തിലേക്ക് ഓണം സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചു

ഓണത്തിന് കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചു. ഓണത്തിന് കേരളത്തിലേക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രത്യേക ട്രെയിൻ വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാറിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകിയതിനെ തുടർന്നാണ്….

ക്ഷേമപെൻഷൻ: വിതരണം തിങ്കളാഴ്‌ച മുതൽ

സംസ്ഥാനത്ത് ക്ഷേമപെൻഷൻ തിങ്കളാഴ്‌ച മുതൽ വിതരണം ചെയ്യും. രണ്ട് മാസത്തെ പെൻഷനായ 3200 രൂപ ഒന്നിച്ചാണ് വിതരണം ചെയ്യുന്നത്. ഓണത്തിന് മുമ്പ് 60 ലക്ഷത്തോളം പേർക്ക് പെൻഷൻ ലഭിക്കും. സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾവിതരണം ചെയ്യാനായി 1762 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്…..

സംവിധായകൻ സിദ്ദിഖ്‌ ഇനി ഓർമ്മ; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ

മലയാളത്തിന്‌ മനസ്സുതുറന്ന ചിരിസമ്മാനിച്ച സൂപ്പർഹിറ്റ്‌ സിനിമകളുടെ സംവിധായകൻ സിദ്ദിഖ്‌ (62) ഇനി ഓർമ്മ. ചൊവ്വ രാത്രി ഒമ്പതുമണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് ഒരുമാസത്തോളമായി ചികിത്സയിലായിരുന്നു. ഇടയ്‌ക്ക്‌ ന്യുമോണിയ ബാധിച്ച്‌ ആരോഗ്യനില മോശമായിരുന്നു. പിന്നീട്‌ നില മെച്ചപ്പെട്ടെങ്കിലും….

ലൈഫ്‌ പദ്ധതിയിൽ 3,48,026 വീടുകൾ പൂർത്തിയാക്കി

ലൈഫ്‌ ഭവന പദ്ധതിയിൽ 2017 മുതൽ ഇതുവരെ 3,48,026 വീടുകളുടെ നിർമാണം പൂർത്തിയാക്കിയതായി തദ്ദേശമന്ത്രി എം ബി രാജേഷ്‌ നിയമസഭയെ അറിയിച്ചു. നാലു ഭവന സമുച്ചയങ്ങളിലായി 174 യൂണിറ്റുകളുടെ നിർമാണവും പൂർത്തിയാക്കി. 1,77,762 വീടുകളുടെയും 25 ഭവന സമുച്ചയങ്ങളുടെയും നിർമാണം പുരോഗമിക്കുന്നു…..

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി: ദിവസവേതനം 333 രൂപയാക്കി, ഏപ്രിൽ മുതൽ മുൻകാല പ്രാബല്യം

സംസ്ഥാന സർക്കാർ നടപ്പാക്കുന്ന അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലാളികളുടെ പ്രതിദിന വേതനം 311ൽ നിന്ന് 333 രൂപയാക്കി വർദ്ധിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രതിദിന വേതനം 333 രൂപയാക്കിയതിന് പിന്നാലെയാണ് കഴിഞ്ഞ ഏപ്രിൽ മുതൽ….

മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനതല ഉദ്ഘാടനം നാളെ

മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 7 തിങ്കളാഴ്ച രാവിലെ 8 മണിക്ക് പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. വാക്സിനേഷന്‍ പ്രക്രിയയുടെ നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയായി വരുന്നു. വാക്സിനേഷന്‍….

വൻപയർ 110, ചെറുപയർ 130, ഉഴുന്ന് 140തിന് മുകളിൽ; ഓണക്കിറ്റ് ഒരു തരത്തിലും ലാഭമല്ലെന്ന് വ്യാപാരികൾ

ഓണം ആഘോഷിക്കാൻ മുൻകൂർ തവണകളായി പണം വാങ്ങി കിറ്റ് ഒരുക്കുന്ന വ്യാപാരികളും അയൽക്കൂട്ടങ്ങളും വിലക്കയറ്റത്തിൽ നെട്ടോട്ടമോടുകയാണ്. 40 ശതമാനം വരെ വില ഓരോ പലചരക്ക് ഉത്പ്പന്നങ്ങൾക്കും കൂടിയതോടെ എങ്ങനെ കിറ്റ് നൽകുമെന്നതാണ് ആശങ്ക. ഓണത്തിന് പിന്നാലെ ആഴ്ചയിലോ, മാസത്തിലോ നിശ്ചിതതുക വീതം….

അരി എത്തുന്നില്ല; വെള്ള, നീല കാർഡുകൾക്ക് ഈ മാസം രണ്ടു കിലോ മാത്രം

സംസ്ഥാനത്തെ പൊതുവിതരണത്തിനുള്ള അരിലഭ്യത കുറഞ്ഞതോടെ വെള്ള, നീല, സ്പെഷ്യൽ കാർഡുകളുടെ അരി വിഹിതം രണ്ടു കിലോയായി ചുരുങ്ങി. കഴിഞ്ഞ മാസം ഏഴു കിലോയും അതിനു മുമ്പുള്ള ആറുമാസക്കാലം പത്തുകിലോ വീതവുമാണ് ഈ കാർഡുകാർക്ക് നൽകിയിരുന്നത്. ഓണം സ്പെഷ്യൽ അലോട്ട്‌മെന്റ് കാര്യത്തിലും തീരുമാനമായിട്ടില്ല…..

2050 ഓടെ കോട്ടയം ഉള്‍പ്പെടെ നാല് ജില്ലകളുടെ വലിയൊരുഭാഗം കടലിനടിയിലാകും

കാലാവസ്ഥാ വ്യതിയാനം കാരണം സമുദ്രനിരപ്പിലെ ക്രമാതീതമായ വര്‍ദ്ധനവ് കേരളത്തിലെ നാല് ജില്ലകളെ അപകടകരമായി ബാധിക്കുമെന്ന് പഠനം. അമേരിക്കയിലെ ന്യൂ ജെഴ്‌സിയിലെ സയന്‍സ് ഓര്‍ഗനൈസേഷനായ ക്ലൈമറ്റ് സെൻ്റര്‍ ആഗോള തലത്തില്‍ നടത്തിയ പഠനത്തിന്റെ ഭാഗമായി പുറത്തുവിട്ട ന്യൂ ഡിജിറ്റല്‍ എലവേഷന്‍ മോഡലിലാണ് കേരളത്തിലെ….