Tag: kerala

ഓൾപാസ് ഒഴിവാക്കൽ , എഴാംക്ലാസ് മുതൽ താഴേ തട്ടിലേക്കും ഘട്ടം ഘട്ടമായി നടപ്പാക്കാന്‍ തീരുമാനം

ഓൾ പാസ് ഒഴിവാക്കൽ ഹൈസ്കൂളിന് പുറമെ എഴാം ക്ലാസ് മുതൽ താഴേ തട്ടിലേക്കും ഘട്ടം ഘട്ടമായി നടപ്പാക്കാൻ വിദ്യാഭ്യാസവകുപ്പ്. 3 മുതൽ 9 വരെയുള്ള ക്ലാസുകളിൽ പ്രത്യേക വിഷയങ്ങളിൽ പഠന നിലവാരം ഉറപ്പാക്കാൻ അടുത്തവർഷം മുതൽ പ്രത്യേക പരീക്ഷയും നടത്തും. വാരിക്കോരി….

സംസ്ഥാനത്ത് 10 വർഷത്തിനിടയിൽ കൈക്കൂലി വാങ്ങിയതിന് പിടിയിലായത് 298 സർക്കാർ ഉദ്യോഗസ്ഥർ, ശിക്ഷിക്കപ്പെട്ടത് 8 പേർ

കൈക്കൂലി വാങ്ങുന്നതിനിടെ 2014 മുതൽ 2024വരെ സംസ്ഥാനത്ത് വിജിലൻസിന്റെ പിടിയിലായത് 298 സർക്കാർ ഉദ്യോഗസ്ഥർ. ഇതേ കാലയളവിൽ അനധികൃത സ്വത്ത് സമ്പാദനത്തിന് 184 പേരും പിടിയിലായി. കൈക്കൂലി വാങ്ങിയതിന് ഏറ്റവും കൂടുതൽപ്പേർ പിടിയിലായത് കോട്ടയം ജില്ലയിൽ നിന്നാണ്, 45 പേർ. തിരുവനന്തപുരമാണ്….

‘മെറിഹോം’ ഹോം ലോണിന് വെറും 7 ശതമാനം പലിശ; പ്രോസസിങ് ചാർജും ഇല്ലാതെ 50 ലക്ഷം വരെ വായ്പ

ഭിന്നശേഷിക്കാർക്ക് വീടു നിർമ്മിക്കുന്നതിനും വാങ്ങുന്നതിനും സാമൂഹ്യനീതി വകുപ്പിനു കീഴിൽ സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ മുഖേന നൽകി വരുന്ന ‘മെറിഹോം ’ഭവന വായ്പയുടെ പലിശ ഏഴു ശതമാനമാക്കി കുറച്ചതായി ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു…..

സംസ്ഥാനം അത്യുഷ്‌ണത്തിലേക്ക്; കൂടിയ ചൂട് കണ്ണൂരിൽ

കൊടും വേനലിൻ്റെ വരവറിയിച്ച് സംസ്ഥാനത്ത് ചൂട് കനക്കുന്നു. ബുധനാഴ്‌ച സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കണ്ണൂരിലാണ്. മട്ടന്നൂർ വിമാനത്താവളത്തിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. 37.7 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില. തൃശൂർ ജില്ലയിൽ വെള്ളാനിക്കരയാണ് തൊട്ടുതാഴെ. 36.4 ഡിഗ്രി….

ഡിജിറ്റൽ സാക്ഷരതയിൽ മലയാളി കുട്ടികൾ മുന്നിൽ

ഡിജിറ്റൽ സാക്ഷരതയിൽ കേരളത്തിലെ സ്കൂ‌ൾ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനത്ത്. 14 മുതൽ 16 വയസുവരെയുള്ള 97.3 ശതമാനം പേർക്കും സ്‌മാർട്ട്ഫോൺ ഉപയോഗിക്കാൻ അറിയാം. 90.9 ശതമാനം സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നു. 29.1 ശതമാനത്തിന് സ്വന്തം സ്‌മാർട്ട് ഫോണുണ്ട്. ഡിജിറ്റൽ ദൗത്യങ്ങളിലും കുട്ടികൾ സമർത്ഥർ…..

അഴിമതിക്കാരായ 200 സ‍ർക്കാർ ഉദ്യോഗസ്ഥരെ കെണിയൊരുക്കി പിടിക്കാൻ വിജിലൻസ് ഡയറക്‌ടറുടെ നിർദ്ദേശം

സംസ്ഥാനത്ത് ഉദ്യോഗസ്ഥ തലത്തിലെ കൈക്കൂലിയും അഴിമതിയും ചെറുക്കാൻ ഊർജ്ജസ്വലരായി പ്രവർത്തിക്കണമെന്ന് വിജിലൻസ് ഡയറക്ടർ  വിജിലൻസ് ഉദ്യോഗസ്ഥർക്ക്  നിർദ്ദേശം നൽകിയിരിക്കുന്നു. അഴിമതിക്കാരെ കൈയോടെ പിടികൂടുകയെന്ന ലക്ഷ്യം മുൻനിർത്തി കൈക്കൂലിക്കാരായ 200 ഓളം ഉദ്യോഗസ്ഥരുടെ പട്ടിക വിജിലൻസ് തയ്യാറാക്കി. വിജിലൻസ് ഇൻ്റലിജൻസ് വിഭാഗമാണ് പട്ടിക….

സ്വകാര്യ സർവകലാശാല പദവിക്ക് അപേക്ഷ നൽകാനൊരുങ്ങി സംസ്ഥാനത്തെ സ്വാശ്രയ കോളേജുകൾ

സംസ്ഥാനത്ത് നിലവിൽ പ്രവർത്തിക്കുന്ന സ്വാശ്രയ കോളേജുകളും സ്വകാര്യ സർവ്വകലാശാല പദവിക്ക് അപേക്ഷ നൽകാനൊരുങ്ങുന്നു. സ്വാശ്രയ മെഡിക്കൽ എഞ്ചിനീയറിംഗ് കോളേജുകളടക്കം പത്തിലേറെ സ്ഥാപനങ്ങൾ ഇതിനായി നീക്കം തുടങ്ങി. ഫീസിലും പ്രവേശനത്തിലും നിയമനങ്ങളിലും സ്വകാര്യ സർവകലാശാലക്കാകും പൂർണ്ണ അധികാരമെന്നാണ് കരട് ബില്ലിലെ വ്യവസ്ഥ. രാജ്യത്തെ….

കുംഭമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

കുംഭമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. ഉപദേവതാ നടകളിലും ദീപം തെളിയിച്ച ശേഷം പതിനെട്ടാംപടിക്ക് താഴെ ആഴിയില്‍ അഗ്നി പകരും…..

മസ്റ്ററിംഗ് ചെയ്യാത്ത മൂന്നു ലക്ഷം പേരുടെ സൗജന്യ റേഷൻ ‘കട്ട്’

സംസ്ഥാനത്തെ മുൻഗണന റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുള്ളവരിൽ നിന്നു മൂന്നു ലക്ഷത്തോളം പേരെ റേഷൻ വിഹിതം നൽകുന്നതിൽ നിന്നു ഒഴിവാക്കി. ഇതുവരെ മസ്റ്ററിംഗ് ചെയ്യാത്തവരെയാണ് ഒഴിവാക്കിയത്. റേഷൻ കാർഡിൽ പേരുണ്ടെങ്കിലും വിഹിതം ലഭിക്കില്ല. എല്ലാവരെയും മസ്റ്ററിംഗിന് വിധേയമാക്കാനുള്ള പൊതുവിതരണവകുപ്പിൻ്റെ ‘ടെക്നിക്കാ’ണ് ഈ നടപടി…..

ചൂട് കനക്കുന്നു, സംസ്ഥാനത്ത് ജോലി സമയം പുനഃക്രമീകരിച്ചു

സംസ്ഥാനത്തെ ഉയർന്ന താപനില കണക്കിലെടുത്ത് ജോലി സമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ. ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ തൊഴിലാളികൾക്ക് വിശ്രമം നൽകണമെന്നാണ് ലേബർ കമ്മീഷണർ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയിൽ 8 മണിക്കൂർ….