Tag: kerala

ബിപോർജോയ് ശക്തി കുറഞ്ഞു; കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടി മഴക്ക് സാധ്യത

ബിപോർജോയ് ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു. കിഴക്കൻ രാജസ്ഥാന് മുകളിൽ തീവ്ര ന്യൂന മർദ്ദമായി ബിപോർജോയ് മാറി. ഇതോടെ അറബിക്കടലിൽ ദക്ഷിണേന്ത്യയാകെ കാലവർഷം ശക്തിപ്പെടുമെന്ന സൂചനയാണ് വരുന്നത്. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം….

കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29 ന്

കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29 വ്യാഴാഴ്ച. അറബിമാസം ദുൽഖഅ്ദ് 30 പൂർത്തിയാക്കിയാണ് ഇത്തവണ ബലി പെരുന്നാൾ. ദുൽഖഅ്ദ് 29 ഞായറാഴ്ച മാസപ്പിറവി ദൃശ്യമായ വിവരങ്ങളൊന്നും ലഭ്യമല്ലാത്തതിനാൽ തിങ്കളാഴ്ച ദുൽഖഅ്ദ് 30 പൂർത്തീകരിച്ച് ചൊവ്വാഴ്ച ദുൽഹജ്ജ് ഒന്നും ജൂൺ 29 വ്യാഴാഴ്ച….

ഗുരുവായൂര്‍ ദര്‍ശന സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിച്ചു

ഗുരുവായൂർ ക്ഷേത്രത്തിലെ തിരക്ക് പരിഗണിച്ച് ശനി, ഞായർ, പൊതു അവധി ദിവസങ്ങളിൽ ദർശന സമയം ഒരു മണിക്കൂർ കൂട്ടി. ഇപ്പോൾ വൈകിട്ട് 4.30 ന് തുറക്കുന്ന നട ഈ ദിവസങ്ങളിൽ 3.30 ന് തുറക്കും. നട തുറന്ന ഉടൻ ശീവേലി. അതു….

ജില്ലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലകളിലേക്ക്

പദ്ധതി നടത്തിപ്പ് വിലയിരുത്താൻ മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലകയിലേക്ക്. ആദ്യ പരിപാടി സെപ്‌റ്റംബർ നാലിന് കോഴിക്കോട് നടക്കും. മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം. അവലോകനയോഗം ചേരുക മൂന്ന് ഘട്ടങ്ങളിലായാണ്. ജില്ലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും വികസനം ത്വരിതപ്പെടുത്തുന്നതിനും മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തിൽ മേഖലാ….

കർശന പരിശോധനയ്‌ക്കൊരുങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ്‌

മഴക്കാലമായതോടെ പരിശോധന കർശനമാക്കാനൊരുങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ്‌. സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധന കൂടുതൽ വ്യാപിപ്പിക്കാനാണ്‌ തീരുമാനം. ഭക്ഷ്യസുരക്ഷാ ലൈസൻസ്/രജിസ്‌ട്രേഷൻ ഇല്ലാതെയും വൃത്തിഹീനമായും പ്രവർത്തിക്കുന്ന ഹോട്ടലുകൾ മുതൽ തട്ടുകട വരെയുള്ള സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കും. നിയമലംഘനത്തിന്റെ വ്യാപ്‌തിയനുസരിച്ച്‌ പിഴ/നോട്ടീസ്‌ നൽകും. വിവിധ ഭക്ഷ്യവസ്‌തുക്കളുടെ ഉൽപാദന കേന്ദ്രങ്ങളും….

മിഥുനമാസപൂജ: ശബരിമലക്ഷേത്ര നട ജൂണ്‍ 15 ന് തുറക്കും

മിഥുനമാസപൂജകള്‍ക്കായി ശബരിമലക്ഷേത്ര നട ജൂണ്‍ 15 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിക്കും. ശേഷം മേല്‍ശാന്തി ഗണപതി, നാഗര്‍ എന്നീ ഉപദേവതാക്ഷേത്ര….

മാലിന്യം വലിച്ചെറിയൽ: എറിയുന്നവരെ കാണിച്ചാൽ 2500 രൂപ പാരിതോഷികം

പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെ കാണിച്ചാൽ പാരിതോഷികം നല്‍കാന്‍ തദ്ദേശ വകുപ്പ് അഡിഷണൽ സെക്രട്ടറി ശാരദാ മുരളീധരൻ ഉത്തരവിറക്കി. വലിച്ചെറിയുന്നവരെക്കുറിച്ച് വിവരം നൽകിയാൽ 2500 രൂപ പാരിതോഷികം നൽകും. തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് വിവരം നൽകേണ്ടത്. മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴത്തുകയുടെ….

കേരളത്തിൽ 8 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തിൽ കാലവർഷം കനക്കുന്നു. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,ഇടുക്കി,കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മധ്യ, തെക്കൻ ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധത്തിനും വിലക്കുണ്ട്. ഈ മണിക്കൂറുകളിൽ കാലവർഷം….

പേവിഷബാധക്കുള്ള വാക്സിൻ ഇനി സൗജന്യമല്ല

പേവിഷബാധക്കുള്ള വാക്സിൻ ബിപിഎല്ലുകാർക്ക് മാത്രമായി പരിമിതപ്പെടുത്താൻ നീക്കം. ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് പേവിഷബാധയ്ക്കുള്ള ചികിത്സ സൗജന്യമായി നല്‍കേണ്ടെന്നാണ് ആരോഗ്യവകുപ്പ് തീരുമാനമെടുത്തിരിക്കുന്നത്. തെരുവുനായ കടിച്ചാലും അല്ലെങ്കിൽ വളര്‍ത്തുമൃഗങ്ങള്‍ കടിച്ചാലും നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ സൗജന്യമായിരുന്നു. ഈ രീതിക്കാണ് മാറ്റം വരുത്തുന്നത്. നായ കടിയേറ്റ്….

കേരളത്തിന്റെ സൗജന്യ ചികിത്സയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന പ്രതിനിധി

രാജ്യത്തിന് മാതൃകയായ കേരളത്തിന്റെ സൗജന്യ ചികിത്സയെ പ്രശംസിച്ച് ഡബ്ല്യു.എച്ച്.ഒ ഹെല്‍ത്ത് ഫിനാന്‍സിംഗ് ലീഡ് ഡോ. ഗ്രേസ് അച്യുഗുരാ. ആരോഗ്യ മന്ത്രി വീണാ ജോര്‍ജുമായി നടത്തിയ കൂടിക്കാഴ്ചയിലും സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘അനുഭവ് സദസ്’ ദേശീയ ശില്‍പശാലയിലും സംസ്ഥാനത്തെ സൗജന്യ….