Tag: kerala

കേരളത്തിലുണ്ടായിരുന്നത് 104 പാക് പൗരന്മാർ, 98 പേര്‍ സംസ്ഥാനത്ത് തുടരും; ആറ് പേർ മടങ്ങി

പഹൽഗാം ആക്രമണത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ച പ്രകാരം കേരളത്തിൽ ഉണ്ടായിരുന്ന ആറ് പാക് പൗരന്മാർ തിരിച്ചുപോയി. വിസിറ്റിംഗ് വിസയിൽ എത്തിയവരാണ് ഇന്നലെ തിരിച്ചുപോയത്. അവശേഷിക്കുന്ന 98 പാക് പൗരന്മാർ സംസ്ഥാനത്ത് തുടരും. ഇവർ ദീർഘകാല വിസയിൽ കേരളത്തിൽ കഴിയുന്നവരാണ്…..

ഉയർന്ന ചൂടിന് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ഉയർന്ന ചൂടിന് സാധ്യതയെന്ന് മുന്നറിയിപ്പ്. മുൻകരുതലിന്റെ ഭാഗമായി ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. താപനില ഉയരുന്നതും ഈർപ്പമുള്ള വായുവും കാരണം അസ്വസ്ഥതയുള്ള….

സാമൂഹ്യ, ക്ഷേമ പെൻഷൻ: അടുത്ത മാസം രണ്ട് ഗഡു ലഭിക്കും

സാമൂഹ്യ, ക്ഷേമ പെൻഷനുകളുടെ കുടിശ്ശികയിൽ ഒരു ഗഡുകൂടി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. മെയ് മാസത്തെ പെൻഷനൊപ്പം ഒരു ഗഡു കുടിശ്ശിക കൂടി നൽകാൻ നിർദേശിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. അടുത്ത മാസം പകുതിക്കുശേഷം പെൻഷൻ വിതരണം തുടങ്ങാനാണ് നിർദേശം…..

ഉയർന്ന അൾട്രാവയലറ്റ് വികിരണം: 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 6 ജില്ലകളിൽ ഉയർന്ന അൾട്രാവയലറ്റ് വികിരണത്തോത് രേഖപ്പെടുത്തിതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് അൾട്രാവയലറ്റ് സൂചികയിൽ വികിരണത്തോത് കൂടുതൽ രേഖപ്പെടുത്തിയത്. കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ….

സംസ്ഥാനത്ത് പുതിയ മദ്യനയം; ത്രീസ്റ്റാർ വരെയുള്ള ഹോട്ടലുകളിൽ ഒന്നാം തീയതി മദ്യം വിളമ്പാം

സംസ്ഥാനത്തെ പുതിയ മദ്യനയം മന്ത്രിസഭാ യോഗം അംഗീകരിച്ചു. ടൂറിസ്റ്റ് കാര്യങ്ങൾക്കായി ഒന്നാം തീയതിയും ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിൽ മദ്യം നൽകാമെന്നതടക്കമുള്ള പുതുക്കിയ മദ്യനയത്തിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. ഡ്രൈ ഡേയിൽ ഹോട്ടലുകൾക്ക് ഇളവ്. ത്രീസ്റ്റാർ വരെയുള്ള ഹോട്ടലുകളിൽ ഒന്നാം….

72,000 തൊട്ടു; റോക്കറ്റ്‌ കുതിപ്പിൽ സ്വർണവില

സംസ്ഥാനത്ത് ഇന്നും സ്വർണവില ചരിത്രം കുറിച്ചു. സർവകാല റെക്കോർഡിലാണ് സംസ്ഥാനത്തെ സ്വർണവില. ഇന്ന് പവന് 760 രൂപ വർധിച്ച് സ്വർണവില ആദ്യമായി 72,000 കടന്നു. ഒരു പവൻ  സ്വർണത്തിന്റെ ഇന്നത്തെ വില 72,120  രൂപയാണ്. ഇന്ന് അന്താരാഷ്ട്ര സ്വർണ്ണവില 3,284 ഡോളറിലും….

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വ്യാഴാഴ്‌ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഇടിമിന്നൽ സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം പകൽചൂട്….

മൂന്ന് ജില്ലകളിൽ അൾട്രാവയലറ്റ് വികിരണത്തോത് കൂടുതൽ

സംസ്ഥാനത്ത് കോട്ടയം, ഇടുക്കി,മലപ്പുറം ജില്ലകളിൽ ഉയർന്ന അൾട്രാവയലറ്റ് വികിരണം രേഖപ്പെടുത്തിയതായി ദുരന്ത നിവാരണ അതോറിറ്റി. 8 എന്ന സൂചികയിലാണ് ഇവിടങ്ങളിൽ അൾട്രാവയലറ്റ് വികിരണ തോത് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ദുരന്ത നിവാരണ….

കേരളത്തിൽ 4 ദിവസം ഇടിമിന്നലോടെ മഴയും കാറ്റും; കന്യാകുമാരി തീരത്ത് കള്ളക്കടൽ പ്രതിഭാസം

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. 19, 20 തീയതികളിൽ  ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു…..

ചരിത്രത്തിലെ ഏറ്റവും വലിയ വില! വീണ്ടും റെക്കോർഡിട്ട് സ്വർണവില

അന്താരാഷ്ട്ര സ്വർണ്ണവില 3341 ഡോളറിലേക്ക് എത്തിയതോടെ സംസ്ഥാനത്ത് വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലേക്കെത്തി.  840 രൂപയാണ് ഇന്ന് ഒറ്റയടിക്ക് പവന് വർധിച്ചത് ഇതോടെ സ്വർണവില ആദ്യമായി 71000  കടന്നു. ഇന്ന് വിപണിയിൽ ഒരു പവന് സ്വർണത്തിന്റെ വില 71360  രൂപയാണ്…..