Tag: kerala

അതിതീവ്രമഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്; മൂന്നിടത്ത് ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ….

പത്താംക്ലാസില്‍ ഈ അദ്ധ്യയനവർഷം മുതൽ റോബോട്ടിക്സ് സാങ്കേതികവിദ്യയും പഠിക്കാം

രാജ്യത്ത് ആദ്യമായി പത്താംക്ലാസിലെ 4.3 ലക്ഷം കുട്ടികൾക്ക് റോബോട്ടിക്സ് സാങ്കേതികവിദ്യ പഠിക്കാൻ ഈ അദ്ധ്യയനവർഷം മുതൽ അവസരമൊരുക്കി പൊതുവിദ്യാഭ്യാസവകുപ്പ്. ഐ.സി.ടി പാഠപുസ്തകം ഒന്നാം വാല്യത്തിൽ റോബോട്ടുകളുടെ ലോകം എന്ന അദ്ധ്യായത്തിലാണ് സർക്യൂട്ട് നിർമ്മാണം, സെൻസറുകളുടേയും ആക്ചുവേറ്ററുകളുടേയും ഉപയോഗം, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് വഴി….

മാലിന്യം തള്ളൽ വാട്സ്ആപ്പ് പരാതികളിലൂടെ ഈടാക്കിയത് 30. 67 ലക്ഷം രൂപ

പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് തദ്ദേശവകുപ്പിന് വാട്‌സാപ്പിലൂടെ ലഭിച്ച പരാതികൾ നിന്ന് ചുമത്തിയത് 30.67 ലക്ഷം രൂപ. മേയ് 17 വരെയുള്ള കണക്കാണിത്. ഇതിൽ 14,50,930 രൂപ വകുപ്പ് ഇതിനോടകം ഈടാക്കി. ‘സിംഗിൾ വാട്‌സാപ് സംവിധാനം നിലവിൽ വന്നശേഷം സംസ്ഥാനത്തെ വിവിധഭാഗങ്ങളിൽ….

കാലവർഷം കന്യാകുമാരി മേഖലയിൽ വ്യാപിച്ചു; അറബിക്കടലിൽ ന്യൂനമർദ സാധ്യത

കാലവർഷം തെക്കൻ അറബിക്കടൽ, കന്യാകുമാരി മേഖലയിലെ കൂടുതൽ ഭാഗങ്ങളിൽ വ്യാപിച്ചു. അതേസമയം, അറബിക്കടലിൽ കർണാടക തീരത്തിനു മുകളിൽ ന്യൂനമർദ സാധ്യത കാണുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായി മേയ് 21ന് ഉയർന്ന ലെവലിൽ….

ചിരട്ടയ്ക്കിപ്പോൾ ‘പൊന്നുംവില’; ഇറ്റലി, ജർമനി, ചൈന എന്നിവിടങ്ങളിലേക്കു കയറ്റുമതി വർധിച്ചു

ചിരട്ടയ്ക്ക് വിപണിയിൽ വില കുതിച്ചുയരുകയാണ്. മൂന്ന് മാസത്തിനിടെ കൂടിയത് 300 ശതമാനം. ചിരട്ടയ്ക്ക് ഇത്ര മൂല്യമുണ്ടെന്ന് ആളുകൾ മനസിലാക്കിയത് സമീപകാലത്താണ്. വീടുകളിലെ ആക്രി ശേഖരിക്കുന്നവർ ഇപ്പോൾ ചോദിക്കുന്നത് ചിരട്ടയാണ്. ഒരു കിലോ ചിരട്ടയ്ക്ക് 30 രൂപയിലധികം വിലതരും. വിദേശനാണയം നേടിത്തരുന്ന നല്ലൊരു….

കാലവർഷം തെക്കൻ ബംഗാൾ ഉൾക്കടലിൽ സജീവം; അടുത്ത ആഴ്ച അവസാനത്തോടെ കേരളത്തിലും

തെക്കൻ ബംഗാൾ ഉൾക്കടലിൽ കാലവർഷം സജീവം. അടുത്ത ആഴ്ച അവസാനത്തോടെ കേരളത്തിലും മഴ സജീവമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മേയ് 16 മുതൽ 22 വരെ കേരളത്തിൽ എല്ലാ ജില്ലകളിലും മഴയ്ക്ക സാധ്യതയുണ്ട്. സാധാരണ ഈ കാലയളവിൽ ലഭിക്കുന്നതിനേക്കാൾ….

മെസിയും അര്‍ജന്റീനയും കേരളത്തിലേക്കില്ല; കളിക്കുക ചൈനയില്‍

അര്‍ജന്റൈന്‍ ഇതിഹാസം ലിയോണല്‍ മെസി ഉടന്‍ കേരളത്തിലേക്കില്ല. ടീമിന്റെ ഈ വര്‍ഷത്തെ സൗഹൃദ മത്സരങ്ങളില്‍ തീരുമാനം ആയെന്ന് റിപ്പോര്‍ട്ട്. ഇതോടെ അര്‍ജന്റീന ഫുട്‌ബോള്‍ ടീം ഈ വര്‍ഷം ഇന്ത്യയിലേക്കില്ലെന്ന് ഉറപ്പായി. ഒക്ടോബറില്‍ ചൈനയില്‍ രണ്ട് മത്സരങ്ങള്‍ കളിക്കും. ഒരു മത്സരത്തില്‍ ചൈന….

സൂംബ ഡാൻസ്‌ പാഠപുസ്‌തകത്തിൽ; 160000 അധ്യാപകർ പരിശീലകരാകും

വിദ്യാർഥികളിൽ ശാരീരിക ക്ഷമതയും മാനസികാരോഗ്യവും ഉറപ്പാക്കാൻ സ്‌കൂളുകളിൽ ആരംഭിക്കുന്ന സൂംബ ഡാൻസ് പാഠ്യപദ്ധതിയുടെ ഭാഗമാക്കി. ഇതിൻ്റെ ഭാഗമായി എട്ടാം ക്ലാസിലെ ‘കലാപഠനം’ പാഠപുസ്‌തകത്തിൽ സൂംബ ഡാൻസ് ഉൾപ്പെടുത്തി. പുതിയ അധ്യയന വർഷം സ്‌കൂളിൽ കുട്ടികളെ ഈ ഡാൻസ് പ്രാക്ടീസ് ചെയ്യിക്കാനായി മുഴുവൻ….

കുത്തനെ വീണ് സ്വർണവില

സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വർണവില കുത്തനെ ഇടിഞ്ഞു. പവന് 1,560 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഒരു മാസത്തിന് ശേഷം സ്വർണവില 69000 ത്തിന് താഴെയെത്തി. ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 68,880  രൂപയാണ്. ഇന്നലെ….

സംസ്ഥാനത്ത് മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ 6 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ….