Tag: kerala

കേരള തീരത്തും കടലാക്രമണ സാധ്യത, ഇടിമിന്നലോടെ മഴ; 2 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്തും വടക്കൻ തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 1.0  മുതൽ 1.8 മീറ്റർ വരെയും  ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും….

വൈദ്യുതി തൂണുകളിലെ അനധികൃത കേബിളുകള്‍ നീക്കാൻ നിര്‍ദ്ദേശം

സംസ്ഥാനത്തെ വൈദ്യുതിതൂണുകളിലെ അനധികൃത കേബിളുകള്‍ അടിയന്തരമായി നീക്കാൻ കെഎസ്ഇബി വിതരണ മേഖല ഉന്നതതല യോഗം തീരുമാനിച്ചു. ജനുവരി മാസം അവസാനിക്കുന്നതിന് മുമ്പ് അനധികൃത കേബിളുകളുടെ കണക്കെടുത്ത് ഫെബ്രുവരി ഒന്ന് മുതല്‍ ഇവ നീക്കുന്ന പ്രവൃത്തി ആരംഭിക്കാനാണ് നിര്‍ദ്ദേശം. വൻകിട കമ്പനികളുടെയടക്കം കേബിളുകളാണ്….

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി; അധിക വിഭവ സമാഹരണത്തിന് ധനവകുപ്പ്

സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അധിക വിഭവ സമാഹരണത്തിനൊരുങ്ങി ധനവകുപ്പ്. ഇതിനായി വിദ​ഗ്ധ സമിതിയെ നിയോ​ഗിച്ചുക്കൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. 14 അംഗ സമിതിയെയാണ് രൂപീകരിച്ചത്. സംസ്ഥാന ധനമന്ത്രിയുടെ അധ്യക്ഷതയിലുള്ള സമിതിയില്‍ ദേശീയ തലത്തിലെ വിദ​ഗ്ധരെയും ഭാഗമാക്കിയിട്ടുണ്ട്. ജിഎസ്ടി നടപ്പിലാക്കിയ….

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഹാപ്പിനസ് പാര്‍ക്ക് ഒരുങ്ങുന്നു

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഹാപ്പിനസ് പാർക്ക് ഒരുക്കുവാന്‍ തദ്ദേശ ഭരണ വകുപ്പ്. പാർക്കിനായി തദ്ദേശ ഭരണ സ്ഥാപനങ്ങൾ 50 സെന്റ് ഭൂമിയെങ്കിലും കണ്ടെത്താൻ നിർദേശം നൽകി. സ്പോൺസർഷിപ്പിലൂടെ ഫണ്ട് ശേഖരിക്കാൻ അനുമതി. ജനങ്ങൾക്ക് ഉല്ലസിക്കാനായി പഞ്ചായത്ത് അടിസ്ഥാനത്തിൽ ഒരു പാർക്ക് എന്നതാണ്….

ചക്രവാതച്ചുഴിക്ക് പുറമേ ന്യൂനമർദ്ദവും; ഇടിമിന്നലോടെ 3 ദിവസം അതിശക്തമായ മഴ

തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിന്‌ മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനം മൂലം കേരളത്തിൽ 5, 6, 7 തീയതികളിൽ ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ….

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദത്തിന്റെയും വടക്കന്‍ കേരള തീരത്തിന് സമീപമുള്ള ന്യൂനമര്‍ദ പാത്തിയുടെയും സ്വാധീനമാണ് മഴയ്ക്ക് കാരണം. മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ്….

റേഷൻ കടയിലെ സ്റ്റോക്ക് വിവരം ബോർഡിൽ എഴുതി പ്രദർശിപ്പിക്കണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ്

റേഷൻ കടയിലെ സ്റ്റോക്ക് വിവരം കടയുടമ വെറുതേ പറഞ്ഞാൽ പോര, ബോർഡിൽ എഴുതി പ്രദർശിപ്പിക്കണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് നിർദ്ദേശം നൽകി. സംസ്ഥാനത്തെ പല റേഷൻകടകളിലെ സ്റ്റോക്കിലും ഇ – പോസ് ബില്ലിങ്ങിലും വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് കരിഞ്ചന്ത തടയുകയെന്ന ലക്ഷ്യവുമായി നടപടി….

രാജ്യത്ത് കൊവിഡ് കേസുകളിൽ ഒരാഴ്ചക്കിടെ 22% വർധനവ്

രാജ്യത്തെ കൊവിഡ് കേസുകളിൽ ഒരാഴ്ചക്കിടെ 22 ശതമാനം വർധനവുണ്ടായെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്ക്. കഴിഞ്ഞയാഴ്ച 29 മരണങ്ങളും റിപ്പോർട്ട് ചെയ്തു. അതേസമയം കേരളത്തിൽ രോ​ഗവ്യാപനം കുറയുകയാണെന്നാണ് കണക്ക്. പുതിയ കൊവിഡ് വകഭേദമായ ജെഎൻ.1 പല സംസ്ഥാനങ്ങളിലും സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്തെ കൊവിഡ്….

അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിക്കാൻ സാധ്യത; ജനുവരി മൂന്ന് വരെ മഴ മുന്നറിയിപ്പ്

തെക്കു കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. അടുത്ത 48 മണിക്കൂറിൽ  പടിഞ്ഞാറു -വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം തെക്കൻ അറബിക്കടലിൽ മധ്യഭാഗത്തായി ശക്തി പ്രാപിച്ചു ശക്തികൂടിയ ന്യൂനമർദ്ദമായി മാറാൻ സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ….

കേരളത്തിൽ 385 പേർക്ക് കൂടി കൊവിഡ്

കേരളത്തിൽ 385 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ച് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 2799 ആയി. കേരളത്തിൽ കൊവിഡ് ബാധിച്ച് ഒരു മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇന്നലെ റിപ്പോർട്ട് ചെയ്തത് 702 പുതിയ കേസുകളാണ്. എന്നാൽ….