Tag: kerala

കേരളത്തിലെ വീടുകളുടെ ആഡംബര നികുതി ഇനിമുതല്‍ അധിക നികുതി എന്നറിയപ്പെടും

സംസ്ഥാനത്തെ വലിയ വീടുകൾക്കും കെട്ടിടങ്ങൾക്കുമുള്ള ആഡംബര നികുതിയുടെ പേര് അധിക നികുതി എന്നു മാറ്റി. 3000 ചതുരശ്ര അടിക്കു മുകളിലുള്ള കെട്ടിടങ്ങൾക്ക് ഈടാക്കുന്ന നികുതിയുടെ പേരിലാണ് മാറ്റം. ആഡംബര നികുതി എന്ന പേര് കേന്ദ്ര നിയമങ്ങൾക്ക് വിരുദ്ധമാകും എന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്….

വേനൽമഴയെത്തുന്നു; അടുത്ത 5 ദിവസങ്ങളിൽ വിവിധ ജില്ലകളിൽ മഴ

സംസ്ഥാനത്ത് ചൂട് കനക്കുന്നതിനിടെ ആശ്വാസമായി വേനൽമഴയെത്തുന്നു. വിവിധയിടങ്ങളിൽ വേനൽമഴ എത്തിയെങ്കിലും ചൂടിന് നിലവിൽ കുറവൊന്നുമില്ല. അതിനിടയിലാണ് പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം അടുത്ത 5 ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പ് വന്നിട്ടുള്ളത്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ റിപ്പോർട്ട് പ്രകാരം ഇന്ന് 9 ജില്ലകളിൽ മഴയ്ക്ക്….

മാർച്ച്‌ മാസത്തെ റേഷൻ വാങ്ങാനുള്ള കാലാവധി നീട്ടി

സംസ്ഥാനത്ത് ഇന്നും റേഷൻ വിതരണം മുടങ്ങിയതോടെ മാര്‍ച്ച് മാസത്തെ റേഷൻ വാങ്ങാനുള്ള കാലാവധി നീട്ടി. ഏപ്രില്‍ 6 വരേക്കാണ് തീയതി നീട്ടിനല്‍കിയിരിക്കുന്നത്. ഇ പോസ് മെഷീന്റെ സർവർ തകരാറിലായതോടെയാണ് ഇന്നും റേഷൻ വിതരണം തടസപ്പെട്ടത്. രാവിലെ പത്ത് മണി മുതൽ റേഷൻ….

ഒൻപത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് ഇന്നലെ പാലക്കാട് രേഖപ്പെടുത്തിയിരുന്നു. 40….

പഠനത്തിൽ പിന്നിലുള്ളവർക്കായി അധ്യാപകർ വീട്ടിലെത്തും; ‘ഓൾ പാസ്’ പരിഹരിക്കാൻ നിലവാരപ്പരീക്ഷ

പഠനനിലവാരത്തിൽ പിന്നിലുള്ള കുട്ടികളുടെ വീടുകളിലെത്തി പഠനപിന്തുണ ഉറപ്പാക്കാൻ അധ്യാപകർക്ക് നിർദേശം. വേനലവധിക്കാലത്തായിരിക്കും സന്ദർശനം. ഇതിനായി അങ്കണവാടി, വായനശാല, സാമൂഹിക പഠനമുറി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ക്ലാസുകൾ നടത്താൻ ‘വീട്ടുമുറ്റത്തെ വിദ്യാലയം’ എന്ന പദ്ധതി നടപ്പാക്കും. ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിൽ കുട്ടികളുടെ വിജ്ഞാനശേഷി ഉറപ്പാക്കാനുള്ള….

കേരളം ചുട്ടുപൊള്ളും, ഉയര്‍ന്ന താപനില മുന്നറിയിപ്പ്; 11 ജില്ലകളില്‍ ചൂട് ഉയരും

കേരളത്തില്‍ ചൂട് ഇനിയും ഉയരുമെന്നതിനാല്‍ സംസ്ഥാനത്ത് 11 ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. ഈ ജില്ലകളില്‍ വരും ദിവസങ്ങളില്‍ ചുട്ടുപൊള്ളുന്ന വേനല്‍ അനുഭവപ്പെടാം. തൃശൂരിലാണ് നിലവിലെ സാഹചര്യങ്ങള്‍ ഏറെ മോശമായിരിക്കുന്നത്. ഇന്നലെയും ഏറ്റവുമധികം ചൂട് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്….

കേരളത്തിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ മൂന്നുലക്ഷത്തിലധികം വർധന

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ വൻ വർധന. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച 2023 ഒക്ടോബർ 27-ന് ശേഷം 3,11,805 വോട്ടർമാരാണ് പുതുതായി ചേർന്നത്. കരട് വോട്ടർപട്ടികയിൽ 77,176 യുവ വോട്ടർമാരാണ് ഉണ്ടായിരുന്നത്. ഇത് ജനുവരി 22-ന്….

കേരളത്തിൽ കൊടുംചൂടിന് കുറവില്ല, 9 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

കേരളത്തിൽ മാർച്ച് 28 വരെ 9 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. തൃശൂർ, കൊല്ലം. പാലക്കാട്, കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകള്‍ക്കാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയത്.  ഈ വ്യാഴാഴ്ച….

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ പത്തുജില്ലകളില്‍ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും പത്തനംതിട്ട ജില്ലയില്‍….

ചൂട് കൂടും, ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം; ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കുക

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് തുടരുന്ന സാഹചര്യത്തില്‍ ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി. വേനല്‍ക്കാലത്ത് ശുദ്ധ ജലത്തിന്റെ ലഭ്യത കുറവായതിനാല്‍ ജലജന്യ രോഗങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. വയറിളക്ക രോഗങ്ങള്‍ നിര്‍ജലീകരണത്തിനും തുടര്‍ന്നുള്ള സങ്കീര്‍ണ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം…..