Tag: kerala

വോട്ടെടുപ്പ് രണ്ടു ഘട്ടങ്ങളിലായി, ആദ്യഘട്ടം ഡിസംബര്‍ 9ന്, രണ്ടാം ഘട്ടം ഡിസംബര്‍ 11ന്, വോട്ടെണ്ണൽ 13ന്

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.  രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഒമ്പതിനും രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 11നും നടക്കും. ഡിസംബര്‍ 13നായിരിക്കും വോട്ടെണ്ണൽ. നവംബര്‍ 14ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. നാമനിര്‍ദേശ പത്രിക….

സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ, 1199 തദ്ദേശസ്ഥാപനങ്ങളില്‍ തെരഞ്ഞെടുപ്പ്

തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി.  സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം ഇന്ന് മുതൽ നിലവിൽ വന്നു. മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 23576 വാര്‍ഡുകളിലേക്കായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മട്ടന്നൂരിൽ തെരഞ്ഞെടുപ്പ്….

ജനറേറ്ററുകളിൽ അറ്റകുറ്റപ്പണി, ഇടുക്കിയില്‍ നിന്നുള്ള വൈദ്യുതി ഒരുമാസത്തോളം നിലയ്ക്കും

സംസ്ഥാനത്തിൻ്റെ പ്രധാന ജലവൈദ്യുതോത്പാദനകേന്ദ്രമായ ഇടുക്കിയിൽ നിന്നുള്ള ഉത്പാദനം പൂർണമായോ ഭാഗികമായോ ഒരുമാസത്തോളം നിലയ്ക്കും. മൂലമറ്റം പവർഹൗസിലെ ആറു ജനറേറ്ററുകളിൽ മൂന്നും അറ്റകുറ്റപ്പണിക്കായി ചൊവ്വാഴ്ച മുതൽ പ്രവർത്തനം നിർത്തുന്നതിനാലാണിത്. ഇടുക്കി പവർഹൗസിലെ അഞ്ച്, ആറ് ജനറേറ്ററുകളിലേക്ക് വെള്ളം എത്തിക്കുന്ന മെയിൻ ഇൻലെറ്റ് വാൽവിൻ്റെ….

മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന

കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ കേരള റെയിൽവേ പോലീസിന്റെ പ്രത്യേക സുരക്ഷാ പരിപാടി ‘ഓപ്പറേഷൻ രക്ഷിത’  ആരംഭിച്ചു. വർക്കലയിൽ കഴിഞ്ഞ ദിവസം ട്രെയിനിൽ യാത്രക്കാരിയെ മദ്യലഹരിയിൽ സഹയാത്രികൻ തള്ളിയിട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണിത്. റെയിൽവേ സ്റ്റേഷനുകളിലും പരിസരങ്ങളിലും ട്രെയിനുകൾക്കുള്ളിലും ആൽക്കോമീറ്റർ ഉപയോഗിച്ചുള്ള പ്രത്യേക പരിശോധനകളാണ്….

13ന് മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമ്പൂർണ സമരം

ശമ്പള പരിഷ്‌കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഈ മാസം 13ന് സമ്പൂര്‍ണമായി പണിമുടക്കും. അത്യാഹിത സേവനങ്ങള്‍ മാത്രമാകും ഈ ദിവസം പ്രവര്‍ത്തിക്കുകയെന്ന് കെജിഎംസിടിഎ അറിയിച്ചു. എമര്‍ജന്‍സി സേവനങ്ങള്‍ ഒഴികെ എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കും…..

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുടെ സംവരണ പട്ടിക പ്രസിദ്ധപ്പെടുത്തി

സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുടെ സംവരണ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ്​ കമ്മീഷൻ പ്രസിദ്ധപ്പെടുത്തി. ആറ്​ കോർപറേഷനുകളുള്ളതിൽ മൂന്ന് ഇടത്ത് വനിതകൾക്കാണ് മേയർ സ്ഥാനം. ഇക്കുറി കൊച്ചി, തൃശൂർ, കണ്ണൂർ കോർപറേഷനുകളിലാണ് വനിതകൾ അധ്യക്ഷരാവുക. ജില്ല പഞ്ചായത്തുകളിൽ ഏഴ് ഇടത്ത്​….

90000 ത്തിന് താഴെയെത്തി സ്വർണവില

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ പവന് 120 രൂപ വർദ്ധിച്ചിരുന്നു. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് സ്വർണവില 90,000 ത്തിന് താഴെയെത്തി. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 89800….

രണ്ടുസെന്റിലെ വീടുകൾ; റോഡിൽനിന്നുള്ള ദൂരപരിധി ഒരുമീറ്ററാക്കി

രണ്ടുസെന്റിനകത്തുള്ള 100 ചതുരശ്രമീറ്ററിൽക്കൂടാത്ത വീടുകൾക്ക് റോഡിൽനിന്നുള്ള ദൂരപരിധി ഒരുമീറ്ററായി കുറച്ചു. ദേശീയ-സംസ്ഥാന പാത, പൊതുമരാമത്ത്, തദ്ദേശസ്ഥാപനങ്ങൾ എന്നിവ വിജ്ഞാപനം ചെയ്യാത്ത റോഡുകൾക്കുസമീപത്തെ വീടുകൾക്കാണിത് ബാധകം. നിലവിൽ ദൂരപരിധി രണ്ടുമീറ്ററാണ്. കുറഞ്ഞസ്ഥലത്ത് വീടുനിർമിക്കുന്നവർക്ക് സഹായകരമായി കെട്ടിടനിർമാണച്ചട്ടത്തിൽ മാറ്റംവരുത്തിയതായി മന്ത്രി എം.ബി. രാജേഷ് പറഞ്ഞു…..

വീടിനുമുകളിലെ താത്കാലിക മേൽക്കൂരകൾക്ക് ഇനി നികുതിയില്ല

വീടുകൾക്കുമേൽ താത്കാലിക ഷീറ്റോ ഓടോ മേഞ്ഞ മേൽക്കൂരകൾക്ക് ഇനിമുതൽ നികുതിയില്ല. മഴക്കാലത്തെ ചോർച്ച തടഞ്ഞ് കെട്ടിടം സംരക്ഷിക്കാനും തുണി ഉണക്കുന്നതുപോലുള്ള ആവശ്യങ്ങൾക്കും ഇത്തരം നിർമാണം വ്യാപകമായതോടെയാണ് ഇളവനുവദിച്ച് കെട്ടിടനിർമാണ ചട്ടങ്ങളിൽ ഭേദഗതിവരുത്തിയത്. മൂന്നുനിലവരെയുള്ള വീടുകൾക്കാണ് പൂർണ ഇളവ്. ടെറസിൽ നിന്ന് ഷീറ്റിലേക്കുള്ള….

ഒടുവിൽ 90,000 ത്തിന് താഴേക്ക്, സ്വർണവില കുത്തനെ ഇടിഞ്ഞു

സംസ്ഥാനത്ത് ഇന്നും സ്വർണവില താഴേക്ക്. ഈ ആഴ്ചയിലെ തുടർച്ചയായ രണ്ടാം ദിവസത്തെ ഇടിവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പവന് ഇന്നലെ 1,720 രൂപയും ഇന്ന് 600 രൂപയുമാണ് ഇടിഞ്ഞത്. ഇതോടെ കേരളത്തിലെ സ്വർണവില 90,000 ത്തിന് താഴെയെത്തി. ഇന്ന് ഒരു പവൻ 22….