Tag: kerala

അതിതീവ്ര ന്യൂനമർദ്ദ-ചുഴലിക്കാറ്റ് ഭീഷണി; കേരളത്തിൽ അടുത്ത 3 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയതോ ഇടത്തരത്തിലോ ഉള്ള മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും നിലനിൽക്കുന്ന അന്തരീക്ഷസ്ഥിതി കാരണം നവംബർ 24 മുതൽ 26 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും….

ചാഞ്ചാട്ടം നില്‍ക്കുന്നില്ല; സ്വര്‍ണവില ഇന്ന് താഴേക്ക്

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഇടിഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 520 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ സ്വര്‍ണം പവന് 91760 രൂപയായി. ഗ്രാമിന് 65 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 11470 രൂപയായി. കുറച്ച് ദിവസങ്ങളായി സ്വര്‍ണവില കൂടിയും കുറഞ്ഞും….

‘പി ടി പീരീയഡില്‍ പി ടി തന്നെ നടക്കണം’; സ്‌കൂളുകളില്‍ കലാ-കായിക പഠനം നിര്‍ബന്ധമാക്കി

ഒന്ന് മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ കലാ-കായിക വിദ്യാഭ്യാസത്തിനായി നിശ്ചയിച്ച പീരീയഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കരുതെന്ന കര്‍ശനനിര്‍ദേശവുമായി സര്‍ക്കാര്‍. ബാലാവകാശ കമ്മിഷന്റെ ഉത്തരവിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചത്. മറ്റു വിഷയങ്ങള്‍ക്കായി കലാ-കായിക-പ്രവൃത്തിപരിചയ പിരീയഡുകള്‍ മാറ്റിവെക്കുന്നത് പാഠ്യപദ്ധതി സമീപനത്തിന് വിരുദ്ധമാണെന്ന് ബാലാവകാശ….

മഴ കനക്കും; 7 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം തുലാവർഷം വീണ്ടും സജീവമാകുന്നു. അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ കനത്തേക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി….

വാഹന വിപണിയിലെ അഞ്ചാമനായി കേരളം! നാലിലൊരാള്‍ക്കും കാറുണ്ടെന്ന് കണക്ക്; എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു?

ജനസംഖ്യയില്‍ 13-ാം സ്ഥാനത്താണെങ്കിലും രാജ്യത്തെ വാഹന വില്‍പ്പനയില്‍ അഞ്ചാം സ്ഥാനം നിലനിറുത്തി കേരളം. കൊവിഡ് കാലത്ത് വളര്‍ച്ച കുറഞ്ഞെങ്കിലും പിന്നീടുള്ള വര്‍ഷങ്ങളില്‍ കേരളം നേട്ടം നിലനിറുത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ (2025-26) ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള (രണ്ടാം പാദം)….

തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്

തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്. വൈകിട്ട് മൂന്ന് മണി വരെ സ്ഥാനാര്‍ഥികള്‍ക്ക് നേരിട്ടോ നിര്‍ദ്ദേശകര്‍ വഴിയോ പത്രിക സമര്‍പ്പിക്കാം. നാളെ പത്രികകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ പ്രസിദ്ധീകരിക്കും…..

ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ പക്കലുള്ള സ്വര്‍ണ്ണത്തിന്റെ അളവില്‍ കേരളത്തിന് ലോകരാജ്യങ്ങളുടെ റാങ്കിങ്ങില്‍ 16-ാം സ്ഥാനം

കേരളത്തിലെ ജനങ്ങളുടെ സ്വര്‍ണ്ണത്തോടുള്ള കമ്പം എത്രത്തോളമുണ്ടെന്ന് തെളിയിക്കുന്ന ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്. കേരളം ആസ്ഥാനമായുള്ള പ്രധാന ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ പക്കലുള്ള സ്വര്‍ണ്ണത്തിന്റെ അളവ് പോര്‍ച്ചുഗലിന് തൊട്ടുപിന്നില്‍, ലോകരാജ്യങ്ങളുടെ റാങ്കിങ്ങില്‍ 16-ാം സ്ഥാനത്താണ്! ബ്രിട്ടന്‍, സ്‌പെയിന്‍, ഓസ്ട്രിയ തുടങ്ങിയ യൂറോപ്യന്‍….

സെർവികൽ കാൻസർ: പ്രതിരോധകുത്തിവെപ്പ് വ്യാപകമാക്കാൻ ആരോഗ്യവകുപ്പ്

ഗർഭാശയഗള അർബുദം (സെർവികൽ കാൻസർ) പ്രതിരോധിക്കുന്നതിനായി പ്ലസ്‌ വൺ, പ്ലസ്ട വിദ്യാർഥിനികൾക്ക് എച്ച്‌പിവി വാക്സിൻ നൽകുന്ന പദ്ധതി സംസ്ഥാനമാകെ വ്യാപിപ്പിക്കാൻ ആരോഗ്യവകുപ്പ്. പൈലറ്റ് അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലയിൽ ഈ മാസമാദ്യം വാക്‌സിനേഷൻ യജ്ഞം തുടങ്ങിയിരുന്നു. 2030-ഓടെ ഗർഭാശയഗള അർബുദം പൂർണമായും തടയാനുള്ള….

ശരവേഗത്തില്‍ തിരികെ കയറി സ്വര്‍ണവില

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഗ്രാമിന് 110 രൂപ വീതമാണ് ഇന്ന് ഉയര്‍ന്നിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 880 രൂപയുടെ വര്‍ധനയും ഇന്ന് രേഖപ്പെടുത്തി. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 91,560 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 11445….

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത. 10 ജില്ലകളിൽ മഴമുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ മഴ കനത്തേക്കും. കേരള ലക്ഷദ്വീപ് തീരങ്ങളിൽ….