Tag: kerala high court

കേരള ഹൈക്കോടതിയിലേക്ക് പുതിയ അഞ്ച് ജഡ്‌ജിമാർ കൂടി

സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്ത അഞ്ച് ജുഡീഷ്യൽ ഓഫീസർമാരെ ഹൈക്കോടതിയിൽ അഡീഷണൽ ജഡ്‌ജിമാരായി നിയമിച്ച് കേന്ദ്ര നിയമമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. നിയമനത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെയാണിത്. ബുധനാഴ്ച അഞ്ചുപേരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. ഹൈക്കോടതി രജിസ്ട്രാർ ജനറല്‍ പി. കൃഷ്ണകുമാർ, വിജിലൻസ്….

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിതിൻ എസ് ജാംദാറിനെ നിയമിക്കാനുള്ള നിർദ്ദേശം ആവർത്തിച്ച് സുപ്രീംകോടതി കൊളീജിയം. ചീഫ് ജസ്റ്റിസുമാരുടെ നിയമനത്തിൽ കേന്ദ്രം നേരത്തെ എതിർപ്പറിയിച്ചിരുന്നു. ഇതേ തുടർന്ന് 3 നിയമനങ്ങളിൽ കൊളീജിയം മാറ്റം വരുത്തി. കേരളത്തിലേക്കുള്ള നിയമനത്തിൽ മാറ്റം വേണ്ടെന്നാണ് തീരുമാനം…..

കുട്ടികളിലെ ലിംഗമാറ്റ ശസ്‌ത്രക്രിയ നിയന്ത്രണവിധേയമാക്കണം ; മൂന്നുമാസത്തിനകം നിയമനിർമാണം വേണം

കുട്ടികളുടെ ലിംഗമാറ്റ ശസ്‌ത്രക്രിയ നിയന്ത്രണവിധേയമാക്കാൻ മൂന്നുമാസത്തിനുള്ളിൽ നിയമനിർമാണം നടത്തണമെന്ന്‌ സംസ്ഥാന സർക്കാരിന്‌ ഹൈക്കോടതിയുടെ നിർദേശം. ശസ്‌ത്രക്രിയയുടെ കാര്യങ്ങൾ പരിശോധിച്ച്‌ അനുമതി നൽകാൻ സംസ്ഥാനതലത്തിൽ മൾട്ടിഡിസിപ്ലിനറി കമ്മിറ്റി രൂപീകരിക്കണം. ശിശുരോഗചികിത്സകൻ, ശിശുരോഗ ശസ്‌ത്രക്രിയ വിദഗ്‌ധൻ, കുട്ടികളുടെ മാനസികാരോഗ്യ വിദഗ്‌ധൻ അല്ലെങ്കിൽ ചൈൽഡ്‌ സൈക്കോളജിസ്‌റ്റ്‌….

ജസ്റ്റിസ് ആശിഷ് ജെ ദേശായ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

ഗുജറാത്ത് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. ആദ്യം അഹമ്മദാബാദിലെ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയിലും പിന്നീട് ഗുജറാത്ത് ഹൈക്കോടതിയിലും അഭിഭാഷകനായിരുന്നു…..

ബസുകളില്‍ ക്യാമറ സ്ഥാപിക്കാനുള്ള സമയപരിധി സെപ്റ്റംബര്‍ 30 വരെ നീട്ടി

ബസുകളില്‍ ക്യാമറ സ്ഥാപിക്കാനുള്ള സമയപരിധി മൂന്നുമാസം കൂടി നീട്ടി. ജൂൺ 30ന് മുൻപ് സ്ഥാപിക്കണമെന്നായിരുന്നു പഴയ നിർദേശം. സമയം നീട്ടി നല്‍കണമെന്ന് കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ് ഉടമകളും ആവശ്യപ്പെട്ടിരുന്നു. സ്വകാര്യ ബസുകളുടെ മത്സരയോട്ടം മൂലമുള്ള അപകടസാഹചര്യങ്ങൾ ചർച്ച ചെയ്യാൻ കൊച്ചിയിൽ ഗതാഗത….