Tag: kerala govt

സ്‌പോർട്‌സ് ക്വാട്ട നിയമന നടപടികൾ പരിഷ്‌കരിക്കുന്നു; 243 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കും

സംസ്ഥാനത്തെ കായികതാരങ്ങൾക്ക് സർക്കാർ സർവീസിൽ ജോലി ഉറപ്പാക്കുന്ന സ്പോർട്‌സ് ക്വാട്ട നിയമന നടപടികൾ പരിഷ്‌കരിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. ഇതിന്റെ ഭാഗമായി 2020-24 കാലയളവിലെ 243 ഒഴിവുകളിലേക്ക് ഉടൻ അപേക്ഷ ക്ഷണിക്കും. നിയമന നടപടികൾ കാലോചിതമായി പരിഷ്കരിക്കുന്നതിനൊപ്പം കൂടുതൽ കായിക മത്സരങ്ങളെക്കൂടി….

തിരുവനന്തപുരം മുതൽ തൃശൂർ വരെ ആദ്യഘട്ടം; RRTSമായി സർക്കാർ മുന്നോട്ട്

തിരുവനന്തപുരം – കാസർകോട് അതിവേഗ പാതയായ റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം(ആർആർടിഎസ്) പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. പദ്ധതിയുടെ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. ഗതാഗത വകുപ്പാണ് ഇത് സംബന്ധിച്ച മാർഗനിർദേശം കണക്കെയുള്ള ഉത്തരവിറക്കിയത്. തിരുവനന്തപുരം മുതൽ കാസർകോട്….

കിണറുകൾ കുഴിക്കാൻ സർക്കാർ അനുമതി വേണ്ടിവരും

സർക്കാർ പുറത്തിറക്കിയ ജലനയത്തിന്റെറെ കരടിലാണ് അനധികൃത ഭൂഗർഭജലചൂഷണം നിയന്ത്രിക്കാനുള്ള ശുപാർശയുള്ളത്. കിണറുകളുടെ എണ്ണം, ആഴം, രൂപകല്പന, എന്നിവയെക്കുറിച്ചൊന്നും സർക്കാരിന് കണക്കില്ല. അശാസ്ത്രീയമായ കിണർനിർമാണവും ദുരുപയോഗവും തടയാൻ സർക്കാർ ഇടപെടൽ വേണമെന്നും ശുപാർശയുണ്ട്. മഴവെള്ളസംഭരണികൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോയെന്ന് കെട്ടിടനികുതി പിരിക്കുമ്പോൾ പരിശോധിക്കണം. വീടുകളിൽ….

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് എകീകൃത നമ്പർ പ്ലേറ്റ്; KL-90 സീരീസില്‍ വാഹനങ്ങൾ രജിസ്റ്റര്‍ ചെയ്യും

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇനി എകീകൃത നമ്പർ പ്ലേറ്റ് സീരീസ്. KL-90 സീരീസില്‍ സർക്കാർ വാഹനങ്ങൾ രജിസ്റ്റര്‍ ചെയ്യും. കേന്ദ്ര സർക്കാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്കും പുതിയ സീരീസ് നൽകും. കരട് നോട്ടിഫിക്കേഷൻ പുറത്തിറങ്ങി. KSRTC വാഹനങ്ങൾ KL 15 ൽ ആരംഭിക്കുന്നതുപോലെയാണ്….

നവംബറിൽ ക്ഷേമ പെൻഷൻ 3600 രൂപ ലഭിക്കും; 1864 കോടി അനുവദിച്ചെന്ന് ധനമന്ത്രി

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് നവംബറില്‍ 3600 രൂപ വീതം ക്ഷേമ പെന്‍ഷന്‍ ലഭിക്കും. ഇതിനായി 1864 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. വര്‍ധിപ്പിച്ച 2000 രൂപ പെന്‍ഷന്‍ നവംബറില്‍ തന്നെ വിതരണം….

എട്ടാംക്ലാസ് വിദ്യാർത്ഥി മിഥുന്റെ മരണം; തേവലക്കര സ്കൂൾ ഭരണം സ‍ര്‍ക്കാ‍ർ ഏറ്റെടുത്തു, മാനേജ്മെന്റ് പിരിച്ചു വിട്ടു

കൊല്ലത്ത് സ്കൂളിൽ വെച്ച് വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ മരിച്ച സംഭവത്തിൽ നടപടിയുമായി സര്‍ക്കാര്‍. തേവലക്കര സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ട്, ഭരണം സ‍ര്‍ക്കാ‍ർ ഏറ്റെടുത്തു. 1958 കേരള വിദ്യാഭ്യാസ നിയമപ്രകാരമാണ് സ്‌കൂൾ സർക്കാർ ഏറ്റെടുക്കുന്നത്. ഗുരുതര വീഴ്ച തേവലക്കര….

അദർ ഡ്യൂട്ടിക്കാർക്ക് ഹാജരും ശമ്പളവും നൽകില്ല; ഉത്തരവിറക്കി കെഎസ്ആർടിസി

ചീഫ് ഓഫീസ് അനുമതിയില്ലാതെ അദർ ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാർക്ക് ഹാജരും ശമ്പളവും നൽകില്ലെന്ന് കെഎസ്ആർടിസി ഉത്തരവ്. കെഎസ്ആർടിസിയിൽ അദർഡ്യൂട്ടി വ്യാപകമാകുന്ന വാർത്തയുടെ പശ്ചാത്തലത്തിലാണ് നടപടി. യൂണിറ്റ് ചീഫുമാരുടെ അനുവാദത്തോടെ പല ഡിപ്പോകളിലും അദർ ഡ്യൂട്ടി ചെയ്യുന്നത് പരിശോധനയിൽ കണ്ടെത്തിയിരുന്നു. കുളത്തൂർപ്പുഴ, പുനലൂർ,പത്തനാപുരം….

കേരളത്തിൽ ഭൂമി കൈമാറ്റത്തിന് പുതിയ ചട്ടങ്ങൾ: ഇനി ഡിജിറ്റൽ സ്കെച്ച് നിർബന്ധം

സംസ്ഥാനത്ത് ഡിജിറ്റൽ സർവേ പൂർത്തിയാക്കി അന്തിമ വിജ്‌ഞാപനം ചെയ്ത വില്ലേജുകളിൽ ഭൂമി രജിസ്ട്രേഷനു മുൻപായി പോക്കുവരവിനുള്ള അപേക്ഷ സമർപ്പിക്കണമെന്നു നിഷ്കർഷിച്ച് പോക്കു വരവു ചട്ടങ്ങൾ സർക്കാർ ഭേദഗതി ചെയ്തു. ഇനി മുതൽ സംയോജിത പോർട്ടലായ ‘എന്റെ ഭൂമി’യിലൂടെയാകും രജിസ്ട്രേഷൻ നടപടികളെന്ന് ഭേദഗതി….

അതിഥിത്തൊഴിലാളികളെ കൊണ്ടുവരാൻ ചെലവേറും; ഫീസുകൾ കൂട്ടി സർക്കാർ

ജോലിക്കുവേണ്ടി അതിഥിത്തൊഴിലാളികളെ കൊണ്ടുവരുന്ന സ്ഥാപനങ്ങൾക്കും ഏജൻസികൾക്കും ഇനി ചെലവേറും. അതിഥിത്തൊഴിലാളികളുടെ രജിസ്ട്രേഷൻ ഫീസും തൊഴിലെടുപ്പിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് ഫീസും 15 രൂപ മുതൽ 300 രൂപവരെ തൊഴിൽവകുപ്പ് കൂട്ടി. 2013 മുതൽ ഈടാക്കിവരുന്ന തുകയാണ് ഇപ്പോൾ വർധിപ്പിച്ചത്. നിശ്ചയിച്ച ഫീസല്ലാതെ തൊഴിൽദാതാക്കളിൽ….

സംസ്ഥാന സര്‍ക്കാരിന് 6000 കോടി കൂടി കടമെടുക്കാന്‍  അനുമതി നല്‍കി കേന്ദ്രം

സംസ്ഥാന സര്‍ക്കാരിന് 6000 കോടി കൂടി കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കി. വൈദ്യുതി പരിഷ്‌കരണം നടത്തിയ വകയിലാണ് അധികവായ്പയ്ക്ക് അനുമതി നല്‍കിയത്. 5990 കോടി രൂപ കടമെടുക്കാനുള്ള അനുമതി നേരത്തെ കേന്ദ്രം നല്‍കിയിരുന്നു. വൈദ്യുതി മേഖലയിലും പങ്കാളിത്ത പെന്‍ഷന്‍ കൊണ്ടുവന്ന മാറ്റങ്ങള്‍….