Tag: ISRO

ശ്രീഹരിക്കോട്ടയിലെ 100-ാം വിക്ഷേപണം നൂറുമേനി വിജയം; എൻവിഎസ്-02 ഉപഗ്രഹം ഭ്രമണപഥത്തിൽ

ബഹിരാകാശ രംഗത്ത് പുതു ചരിത്രമെഴുതി ഐഎസ്ആര്‍ഒയും ഇന്ത്യയും. രാജ്യത്തിന്‍റെ അഭിമാനമായ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്നുള്ള 100-ാം വിക്ഷേപണ ദൗത്യം ഇസ്രൊ വിജയത്തിലെത്തിച്ചു. ഇന്ന് രാവിലെ ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് കുതിച്ചുയര്‍ന്ന ജിഎസ്എൽവി-എഫ്15 റോക്കറ്റ്….

ഇസ്രോയുടെ 3-ാം വിക്ഷേപണത്തറയ്‌ക്ക് കേന്ദ്രത്തിന്റെ പച്ചക്കൊടി

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ മൂന്നാം വിക്ഷേപണത്തറ (Launch Pad) സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് അനുമതി നൽകി കേന്ദ്രസർക്കാർ. മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. 3,985 കോടി രൂപ ചെലവിലാണ് മൂന്നാം ലോഞ്ച് പാഡ് സ്ഥാപിക്കുക. ഇന്ത്യയുടെ ‘മോൺസ്റ്റർ റോക്കറ്റ്’….

ഐഎസ്ആര്‍ഒയുടെ ചരിത്ര നേട്ടം: സ്പേസ് ഡോക്കിംഗ് വിജയകരം

ബഹിരാകാശ രംഗത്ത് ഐഎസ്ആര്‍ഒയ്ക്ക് മറ്റൊരു ചരിത്ര നേട്ടം. രാജ്യത്തിന്‍റെ ചരിത്രത്തിലെ ആദ്യ സ്പേസ് ഡോക്കിംഗ് പരീക്ഷണമായ സ്പേഡെക്സ് വിജയമായി. ഇന്ന് രാവിലെയാണ് സ്പേഡെക്സ് ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് കൈകൊടുത്ത് ഒന്നായി മാറിയത്. വിക്ഷേപണത്തിന് ശേഷമുള്ള നാലാം പരിശ്രമത്തിലാണ് ഉപഗ്രഹങ്ങള്‍….

ബഹിരാകാശത്ത് വച്ച് ആദ്യമായി യന്ത്രക്കൈ പരീക്ഷിച്ച് ഐഎസ്ആർഒ

ബഹിരാകാശത്ത് വച്ച് ആദ്യമായി ഒരു യന്ത്രക്കൈ പരീക്ഷിച്ചിരിക്കുകയാണ് ഐഎസ്ആർഒ. തിരുവനന്തപുരത്തെ ഐഎസ്ആർഒ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ് വികസിപ്പിച്ച നടക്കും യന്ത്രക്കൈയുടെ പ്രവർത്തന വീഡിയോ ഇസ്രൊ പുറത്തുവിട്ടു. പിഎസ്എൽവി സി 60 ദൗത്യത്തിന്റെ ഭാഗമായാണ് യന്ത്രക്കൈ ബഹിരാകാശത്തേക്കയച്ചത്. ഭാവിയിൽ സ്വന്തം ബഹിരാകാശ നിലയം….

പ്രോബ-3 ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു, കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ചുള്ള പരീക്ഷണം

യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പ്രോബ-3 വിക്ഷേപണം ഐഎസ്ആര്‍ഒ വിജയകരമായി പൂര്‍ത്തിയാക്കി. കൃത്രിമമായി സൂര്യഗ്രഹണം സൃഷ്‌ടിച്ച് സൂര്യന്‍റെ കൊറോണയെ കുറിച്ച് പഠിക്കാനുള്ള ഇഎസ്എയുടെ രണ്ട് പേടകങ്ങളാണ് (കൊറോണഗ്രാഫ്, ഒക്യുല്‍റ്റര്‍) ഇസ്രൊയുടെ പിഎസ്എല്‍വി-സി59 റോക്കറ്റ് വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സ്റ്റേഷനില്‍ നിന്ന്….

പ്രോബ-3 വിക്ഷേപണം മാറ്റി; കാരണം സാങ്കേതിക പ്രശ്നം

യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പ്രോബ-3 പേടകത്തിന്‍റെ വിക്ഷേപണം മാറ്റി. ഉപഗ്രഹത്തിൽ സാങ്കേതികപ്രശ്നം കണ്ടെത്തിയതിനെ തുടർന്നാണിത്. ഐഎസ്ആര്‍ഒ പിഎസ്എല്‍വി-സി59 ഉപയോഗിച്ചാണ് വിക്ഷേപണം നടത്താനിരുന്നത്. ഇന്ന് വൈകിട്ട് 4.08നായിരുന്നു വിക്ഷേപണം നടക്കേണ്ടിയിരുന്നത്. വിക്ഷേപണത്തിന് 43 മിനിട്ട് 50 സെക്കന്‍ഡ് ബാക്കിയുള്ളപ്പോൾ കൗണ്ട്ഡൗണ്‍ നിർത്തി. നാളെ….

പ്രോബ-3 ഇന്ന് കുതിച്ചുയരും; വിക്ഷേപണം വൈകിട്ട് 4.08ന്

ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നും പ്രോബ-3 ദൗത്യ പേടകം ഇന്ന് വിക്ഷേപിക്കും. വൈകിട്ട് 4.08ന് ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപത്തറയിൽ നിന്നാണ് പിഎസ്എൽവി-സി59 റോക്കറ്റിൽ പ്രോബ 3 ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നത്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുമായി സഹകരിച്ചാണ് ഐഎസ്ആർഒയുടെ കൊമേഷ്യൽ….

എസ്എസ്എല്‍വി വിക്ഷേപണം വിജയം; ഇഒഎസ് 08നെ ബഹിരാകാശത്തെത്തിച്ചു

ഐഎസ്ആര്‍ഒ വിക്ഷേപണ വാഹനമായ എസ്എസ്എല്‍വി വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നാണ് എസ്എസ്എല്‍വി വിക്ഷേപിച്ചത്. ഭൗമ നിരീക്ഷണ കൃത്രിമ ഉപഗ്രഹമായ ഇഒഎസ്-08നെ എസ്എസ്എല്‍വി ബഹിരാകാശത്ത് എത്തിച്ചു. വിക്ഷേപണത്തിന്‍റെ മൂന്ന് ഘട്ടവും വിജയകരമാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഇതോടെ EOS-08….

അന്തരീക്ഷ ഓക്‌സിജൻ ശ്വസിച്ച് പറക്കുന്ന ഐ.എസ്.ആർ.ഒയുടെ ആദ്യ റോക്കറ്റ് പരീക്ഷണം വിജയം

അന്തരീക്ഷ ഓക്‌സിജൻ ശ്വസിച്ച് പറക്കുന്ന ഐ.എസ്.ആർ.ഒയുടെ ആദ്യ റോക്കറ്റ് പരീക്ഷണം വിജയം. രോഹിണി 560 റോക്കറ്റിൽ ഐ.എസ്.ആർ.ഒ വികസിപ്പിച്ച സ്ക്രാംജെറ്റ് എൻജിൻ ഘടിപ്പിച്ച് തയ്യാറാക്കിയ അഡ്വാൻസ്‌ഡ് ടെക്നോളജി വെഹിക്കിളാണ് പരീക്ഷിച്ചത്. ശബ്ദത്തെക്കാൾ ആറിരട്ടി വേഗതയിലാണ് എ.ടി.വി റോക്കറ്റ് (അഡ്വാൻസ്‌ഡ് ടെക്നോജളിക്കൽ വെഹിക്കിൾ)….

ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എൽ1 ലക്ഷ്യത്തിലെത്തി

ഐഎസ്‌ആർഒയുടെ പ്രഥമ സൗരനിരീക്ഷണ ഉപഗ്രഹമായ ആദിത്യ എൽ1 ലക്ഷ്യസ്ഥാനത്തെത്തി. ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹലോ ഓർബിറ്റിലേക്ക് ആദിത്യ ​പ്രവേശിച്ചു. പേടകം ഒന്നാം ലഗ്രാഞ്ച് ബിന്ദുവിൽ (എൽ1) എത്തിയതായി ഐഎസ്ആർഒ സ്ഥിരീകരിച്ചു. 127 ദിവസവും 15 ലക്ഷം കിലോമീറ്ററും നീണ്ട യാത്ര പൂർത്തിയാക്കിയാണ്….