Tag: high court

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണം 2 ഗഡുക്കളായി നല്‍കാം; ഹൈക്കോടതി

ശമ്പള വിതരണത്തിൽ കെ.എസ്.ആർ.ടി.സിയ്ക്ക് ആശ്വാസമായി ഡിവിഷൻ ബ‌ഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. ജീവനക്കാരുടെ ശമ്പളം രണ്ട് ഗഡുക്കളായി വിതരണം ചെയ്യാൻ അനുമതി നൽകി ഇടക്കാല ഉത്തരവിട്ടു. എല്ലാ മാസവും  ആദ്യ ഗഡു 10-ാം തീയതിയ്ക്ക് മുൻപും രണ്ടാം ഗഡു 20-ാംതീയതിയ്ക്ക് ഉള്ളിലും നൽകാനാണ്….

സർക്കാർ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തൽ; മാർഗനിർദേശവുമായി സുപ്രീംകോടതി

സർക്കാർ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്ന വിഷയത്തിൽ രാജ്യത്തെ ഹൈക്കോടതികൾക്ക്‌ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച്‌ സുപ്രീംകോടതി. സർക്കാർ ഉദ്യോഗസ്ഥരെ അവഹേളിക്കരുതെന്നും വസ്‌ത്രധാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അനാവശ്യ നിരീക്ഷണം പാടില്ലെന്നും മാർഗനിർദേശത്തിൽ പറയുന്നു. അസാധാരണ സാഹചര്യത്തിലേ സർക്കാർ ഉദ്യോഗസ്ഥരെ  വിളിച്ചുവരുത്താവൂ. സത്യവാങ്മൂലങ്ങളിലൂടെയോ മറ്റ്‌ രേഖകളിലൂടെയോ സർക്കാർ നിലപാട്‌….

നവകേരള സദസ്; സ്കൂൾ ബസ് വിട്ടുകൊടുക്കണമെന്ന ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

നവകേരളയാത്രയ്ക്കായി സ്കൂൾ ബസുകൾ വിട്ട് നൽകാനുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കോടതി അനുമതി ഇല്ലാതെ ബസ് വിട്ട് നൽകരുതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. സ്കൂൾ ബസുകൾ പൊതുയാത്രയ്ക്ക് ഉപയോഗിക്കാൻ മോട്ടോർ വാഹന നിയമം അനുവദിക്കുന്നുണ്ടോ എന്ന്….

കൊലക്കേസില്‍ ഉൾപ്പെട്ട രണ്ട് തടവുകാർക്ക് എൽഎൽബി പഠിക്കാന്‍ അനുമതി നൽകി ഹൈക്കോടതി; സൗകര്യമൊരുക്കാൻ നിർദ്ദേശം

ജീവപര്യന്തം തടവുകാരായ രണ്ട് കൊലക്കേസ് പ്രതികൾക്ക് എൽഎൽബി റെഗുലർ കോഴ്സ് പഠിക്കാൻ ഹൈക്കോടതി അനുമതി. ഓൺലൈനായി ക്ലാസിലിരിക്കാൻ തടവുകാർക്ക് സൗകര്യമൊരുക്കാൻ ജയിൽ സൂപ്രണ്ടുമാർക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. ഇതാദ്യമായാണ് റെഗുലർ കോഴ്സ് പഠിക്കാൻ തടവുകാർക്ക് അനുമതി നൽകുന്നത്. പി.സുരേഷ്….

വെടിക്കെട്ട് നിരോധന ഉത്തരവ് ഭാഗികമായി റദ്ദാക്കി

അസമയത്തെ വെടിക്കെട്ട് നിരോധനവുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ച് ഉത്തരവ് ഭാഗികമായി റദ്ദാക്കി. സമയക്രമം സംബന്ധിച്ച് അതാത് ക്ഷേത്രങ്ങളുടെ സാഹചര്യം നോക്കി സർക്കാറിന് തീരുമാനമെടുക്കാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ആയിരിക്കണം തീരുമാനമെടുക്കേണ്ടത്. ക്ഷേത്രങ്ങൾ റെയ്ഡ് ചെയ്ത് വെടിക്കോപ്പുകൾ പിടിച്ചെടുക്കാനുള്ള….

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സർക്കാർ ഹൈക്കോടതിയില്‍

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡിൻ്റെ (കെ.ടി.ഡി.എഫ്.സി.) കേസിലാണ് സര്‍ക്കാരിന്റെ ധനസ്ഥിതി മോശമാണെന്ന് സത്യവാങ്മൂലം നല്‍കിയത്. നാടിനെ മോശമാക്കുന്നതാണ് സര്‍ക്കാരിന്റെ സത്യവാങ്മൂലമെന്ന് കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ സര്‍ക്കാര്‍….

ശബരിമല തീർത്ഥാടനത്തിന് വരുന്ന വാഹനങ്ങളിൽ അലങ്കാരങ്ങൾ വേണ്ടെന്ന് ഹൈക്കോടതി

ശബരിമലയിലേക്ക് തീർഥാടകർ അലങ്കരിച്ച വാഹനങ്ങളിലെത്തേണ്ടെന്ന് കേരള ഹൈക്കോടതി. അലങ്കരിച്ചു വരുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു. വാഹനം അലങ്കരിക്കുന്നത് മോട്ടോർ വാഹന ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. പുഷ്പങ്ങളും ഇലകളും വെച്ച് അലങ്കരിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കണം. ഇത്തരത്തിൽ വരുന്ന വാഹനങ്ങളിൽ….