Tag: high court

മകരവിളക്കിന് പ്രവേശനം 35,000 പേർക്ക് മാത്രം; ശബരിമലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഹൈക്കോടതി

ശബരിമല മകരവിളക്ക് ദിനത്തിൽ പ്രവേശനം 35,000 പേർക്ക് മാത്രം, നിയന്ത്രണങ്ങൾ വരുത്തി ഹൈക്കോടതി. വെർച്ച്വൽ ക്യൂ വഴി 30,000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 5000 പേർക്കുമാണ് പ്രവേശനം. ജനുവരി 13 ന് വെർച്വൽ ക്യൂ വഴി 35,000 പേർക്കും സ്‌പോട്ട്….

എസ്ഐആര്‍, സംസ്ഥാന സര്‍ക്കാറിന്‍റെ ഹര്‍ജിയില്‍ അടിയന്തര സ്റ്റേ ഇല്ല

ഉദ്യോഗസ്ഥ ക്ഷാമം ചൂണ്ടിക്കാട്ടി എസ്ഐആർ നടപടിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. തദ്ദേശതെരഞ്ഞെടുപ്പിനിടെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നത് ഭരണസ്തംഭനത്തിന് കാരണമാകുമെന്നാണ് സർക്കാർ വാദം. സംസ്ഥാനം എന്ത് കൊണ്ട് സുപ്രീംകോടതിയെ സമീപിക്കുന്നില്ലെന്ന് ആരാഞ്ഞ ഹൈക്കോടതി ഹർജിയിൽ നാളെ ഉത്തരവ് പറയും…..

പാലിയേക്കര ടോൾ പിരിവ്: വിലക്ക് തുടരും; ഇടക്കാല ഉത്തരവ് ഹൈക്കോടതി നീട്ടി

പാലിയേക്കരയിലെ ടോൾ വിലക്ക് തുടരും. സുപ്രധാന തീരുമാനവുമായി ഹൈക്കോടതി. മുരിങ്ങൂരിൽ സർവീസ് റോഡ് ഇടിഞ്ഞതിൽ ജില്ലാ കളക്ടർ കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. മുരിങ്ങൂരിൽ സർവീസ് റോഡ് തകർന്നതുപോലെ പലയിടത്തും സാധ്യത ഉണ്ടെന്നാണ് കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. തുടര്‍ന്ന് ഹര്‍ജി പരിഗണിച്ച കോടതി….

പാലിയേക്കരയിലെ ടോള്‍ പിരിവ് തിങ്കളാഴ്ച മുതല്‍; അനുമതി നല്‍കി ഹൈക്കോടതി

പാലിയേക്കരയിലെ ടോള്‍ പിരിവ് തിങ്കളാഴ്ച മുതല്‍ അനുവദിക്കാമെന്ന് ഹൈക്കോടതി. ഹൈക്കോടതിയുടെ കര്‍ശന ഉപാധികളോടെയാകും ടോള്‍ പിരിക്കാന്‍ അനുമതി നല്‍കുക. ടോള്‍ നിരക്ക് വര്‍ധിപ്പിച്ച രേഖകള്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. ഇടപ്പള്ളി മണ്ണുത്തി ദേശീയപാത നവീകരണം മന്ദഗതിയില്‍ ആയതിന് പിന്നാലെയാണ് പാലിയേക്കരയിലേ ടോള്‍….

ആഗോള അയ്യപ്പ സംഗമത്തിന് ഹൈക്കോടതിയുടെ പച്ചക്കൊടി

ആഗോള അയ്യപ്പ സംഗമം നടത്താൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ അനുമതി. പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിച്ച് ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹര്‍ജികളിൽ വിധി പറഞ്ഞുകൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. സാധാരണ അയ്യപ്പ ഭക്തരുടെ….

സ്വകാര്യ ബസിൽ ജോലിക്കായി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണം; സർക്കാർ തീരുമാനം ശരിവെച്ച് ഹൈക്കോടതി

സ്വകാര്യ ബസുകളുടെ അമിതവേഗവും മത്സരയോട്ടവും നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് കൊണ്ടുവന്ന നിയന്ത്രണങ്ങൾ ശരിവെച്ച് ഹൈക്കോടതി. ഡ്രൈവർക്കും കണ്ടക്‌ടർക്കും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ബസിന്റെ മുൻപിലും പിൻപിലും ഉള്ളിലും കാമറ, വാഹനം എവിടെ എത്തിയെന്ന് കൃത്യമായി അറിയാൻ കഴിയുന്ന….

പൊലീസ് തടഞ്ഞുവെയ്ക്കുന്ന സമയം മുതല്‍ പ്രതിയുടെ കസ്റ്റഡി സമയം ആരംഭിക്കും: ഹൈക്കോടതി

പൊലീസ് തടഞ്ഞുവെയ്ക്കുന്ന സമയം മുതല്‍ പ്രതിയുടെ കസ്റ്റഡി സമയം ആരംഭിക്കുമെന്ന് ഹൈക്കോടതി. നടപടിക്രമങ്ങളുടെ ഭാഗമായി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല കസ്റ്റഡി ആരംഭിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് രേഖപ്പെടുത്തണമെന്നും അറസ്റ്റ് രേഖപ്പെടുത്തി 24 മണിക്കൂറിനുള്ളില്‍ മജിസ്ട്രേറ്റിന്….

പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതുശൗചാലയമല്ല, ഇടക്കാല ഉത്തരവുമായി കേരള ഹൈക്കോടതി

സ്വകാര്യ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതു ശൗചാലയങ്ങളായി ഉപയോഗിക്കുന്നതിനെതിരെ ഇടക്കാല ഉത്തരവുമായി കേരള ഹൈക്കോടതി. സ്വകാര്യ പെട്രോൾ പമ്പ് ഉടമകളുടെ ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. ദീർഘ, ഹ്രസ്വ ദൂര യാത്രകളിൽ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ ഉപയോഗിക്കുന്ന നിരവധിപ്പേർക്ക് ബാധകമാവുന്നതാണ് തീരുമാനം…..

പാതയോരങ്ങളിൽ കൊടിമരം സ്ഥാപിക്കുന്നത് നിരോധിച്ച് ഹൈക്കോടതി

പാതയോരങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും നിയമപരമായ അനുമതിയില്ലാതെ പുതിയ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് നിരോധിച്ച് ഹൈക്കോടതി. നേരത്തെ സ്ഥാപിച്ച കൊടിമരങ്ങള്‍ നീക്കം ചെയ്യുന്നതിന് സര്‍ക്കാര്‍ ആറു മാസത്തിനകം നയം രൂപവത്കരിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു. കോടതി ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശിച്ച്….

സംസ്ഥാനത്ത് ഇനി ഭൂമി തരംമാറ്റത്തിന് ചെലവേറും, ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീം കോടതി

സംസ്ഥാനത്ത് ഇനി ഭൂമി തരംമാറ്റത്തിന് ചെലവേറും. 25 സെന്റിൽ അധികമാണെങ്കിൽ മൊത്തം ഭൂമിക്കും ഫീസ് നൽകണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ സർക്കുലർ സുപ്രീം കോടതി ശരിവച്ചു. ഭൂമി തരംമാറ്റ ഫീസിൽ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി നേരത്തെ സ്റ്റേ….