Tag: health dept

കുട്ടികളിലെ കഫ് സിറപ്പ് ഉപയോഗത്തിന് ഗൈഡ്‌ലൈൻ പുറത്തിറക്കി സംസ്ഥാനം

കുട്ടികളിലെ ചുമയുടെ ചികിത്സയും ചുമമരുന്നുകളുടെ ഉപയോഗവും സംബന്ധിച്ച് ആരോഗ്യ വകുപ്പ് ടെക്‌നിക്കൽ ഗൈഡ്ലൈൻ പുറത്തിറക്കി. കേരളത്തിന് പുറത്തു ചുമമരുന്ന് കഴിച്ചതിനെ തുടർന്ന് നിരവധി കുട്ടികൾ മരണമടഞ്ഞുവെന്ന റിപ്പോർട്ടുകളെ തുടർന്ന് ഇതുസംബന്ധിച്ച പഠനത്തിനായി മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോർട്ട്….

ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗം തടയൽ, കേരള മോഡൽ ലോകശ്രദ്ധയിൽ

ആൻറിബയോട്ടിക്കുകളുടെ അമിതോപയോഗവും ദുരുപയോഗവും തടയാൻ സംസ്ഥാനത്ത് നടത്തുന്ന പ്രവർത്തനങ്ങള്‍ അന്തർദേശീയ ശ്രദ്ധയും പ്രശംസയും നേടുന്നു. ‘ആൻറിമൈക്രോബിയൽ റെസിസ്റ്റൻസിൽ കേരളത്തിൻ്റെ അനുഭവം’ എന്ന ലേഖനം സൊസൈറ്റി ഫോർ ഹെൽത്ത് കെയർ എപിഡമിയോളജി ഓഫ് അമേരിക്കയുടെ ജേണലിൽ പ്രസിദ്ധീകരിച്ചു. സർക്കാറിന്റെ നയവും നിലപാടും പ്രതിബദ്ധതയും….

കൊവിഡ് വ്യാപനം: നിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യവകുപ്പ്; മാസ്‌ക് ഉപയോഗം പ്രോത്സാഹിപ്പിക്കും

രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ മാര്‍ഗനിര്‍ദേശങ്ങളുമായി സംസ്ഥാന ആരോഗ്യവകുപ്പ്. രോഗലക്ഷണമുള്ള എല്ലാവര്‍ക്കും കൊവിഡ് പരിശോധന നടത്തണം എന്നതുള്‍പ്പെടെയുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് ആരോഗ്യവകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗം പ്രോത്സാഹിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നലെ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് പിന്നാലെയാണ്….

കൊവിഡ് കേസുകളിൽ വർധന: ലക്ഷണങ്ങളുണ്ടെങ്കിൽ പരിശോധിക്കണം, മാസ്ക് ധരിക്കണം; നിര്‍ദേശിച്ച് ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജാഗ്രതാനിർദേശങ്ങളുമായി ആരോഗ്യവകുപ്പ്. ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ വകുപ്പിന്‍റെ നിർദ്ധേശം. പ്രായമായവരും ഗർഭിണികളും ഗുരുതര രോഗമുള്ളവരും പൊതു ഇടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത്….

ഭക്ഷ്യവസ്തുക്കൾ പൊതിയാൻ ഫുഡ് ഗ്രേഡ് പാക്കിം​ഗ് മെറ്റീരിയൽ മാത്രം; ആരോ​ഗ്യവകുപ്പ് നിർദേശം

തട്ടുകടകളുൾപ്പെടെയുള്ള ചെറുകിട വ്യാപാരസ്ഥാപനങ്ങളിൽ ഭക്ഷ്യവസ്തുക്കൾ പൊതിയാൻ ഫുഡ്‌ഗ്രേഡ് പാക്കിം​ഗ് മെറ്റീരിയലുകൾ മാത്രമേ ഉപയോഗിക്കാവൂയെന്ന് നിർദേശിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഭക്ഷണം പൊതിയാനും, പായ്‌ക്ക് ചെയ്യാനും, ശേഖരിച്ച് വയ്‌ക്കാനും ചെറുകിട വ്യാപാരസ്ഥാപനങ്ങളിൽ പത്രക്കടലാസുകൾ ഉപയോഗിക്കുന്നത് ലെഡ് പോലുള്ള രാസവസ്തുക്കൾ, ചായങ്ങൾ എന്നിവ നേരിട്ട് ഭക്ഷണത്തിൽ….

വന്ധ്യതാ നിവാരണ സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ വേണമെന്ന് ആരോഗ്യമന്ത്രി

പ്രജനന വന്ധ്യതാ നിവാരണ സേവനങ്ങള്‍ നല്‍കുന്ന എല്ലാ സ്ഥാപനങ്ങളും രജിസ്‌ട്രേഷന്‍ നടത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സറോഗസി ക്ലിനിക്കുകള്‍, എആര്‍ടി (ആര്‍ട്ടിഫിഷ്യല്‍ റീ പ്രൊഡക്ടീവ് ടെക്നോളജി) ക്ലിനിക്കുകള്‍, എആര്‍ടി ബാങ്കുകള്‍ തുടങ്ങിയവ എആര്‍ടി….

വര്‍ഷങ്ങളായി വൃത്തിയാക്കാത്ത വാട്ടര്‍ ടാങ്ക് പോലും അപകടം, അമീബിക് മസ്തിഷ്‌ക ജ്വരത്തിൽ ജാഗ്രത വേണം

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) തിരുവനന്തപുരത്ത് 3 പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കുളം, തോട് തുടങ്ങിയ ജലാശയങ്ങില്‍ കുളിച്ചവര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അത് പറഞ്ഞ് ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത്തരം ജലവുമായി….

ആര്‍ദ്ര കേരളം പുരസ്‌കാരം: തിരുവനന്തപുരം മികച്ച കോര്‍പ്പറേഷന്‍, മണീട് മികച്ച പഞ്ചായത്ത്

ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള 2022-23 വർഷത്തെ ആര്‍ദ്ര കേരളം പുരസ്‌കാരം, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. സംസ്ഥാന തലത്തിൽ മികച്ച കോർപ്പറേഷനായി തിരുവനന്തപുരം കോർപ്പറേഷനെ തിരഞ്ഞെടുത്തു. മലപ്പുറം ജില്ലയിലെ പൊന്നാനിയാണ് മികച്ച….

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടരുത്, ചാനൽ തുടങ്ങരുത്; നിർദ്ദേശം നൽകി സർക്കാർ

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിടുന്നത് വിലക്കി സർക്കാർ. ആരോഗ്യവകുപ്പ് ഡയറക്ടർ ആണ് ഉത്തരവിറക്കിയത്. സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിടുന്നതും ചാനൽ തുടങ്ങുന്നതും സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് ഉത്തരവിൽ പറയുന്നു. സർക്കാർ നടപടിയിൽ എതിർപ്പുമായി ഒരു വിഭാഗം ഡോക്ടർമാർ രംഗത്തുവന്നു.