Tag: fever

പകർച്ചപ്പനി ഇന്നലെ മാത്രം ചികിത്സ തേടിയത് 8587 പേർ

പനി മൂലം ഇന്നലെ മാത്രം വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത് 8587 പേരാണ്. 24 മണിക്കൂറിനിടെ 1400 രോഗികളുടെ വർദ്ധനവാണുണ്ടായിരിക്കുന്നത്. മഴ ശക്തമായതോടെ കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ സ്വയം ചികിത്സ പാടില്ലെന്ന്….

നിപയെ അതിജീവിച്ച് കോഴിക്കോട്; ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കും

കോഴിക്കോട് ജില്ലയിൽ ഇന്ന് മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും. പത്തു ദിവസമായി പുതിയ നിപ കേസുകൾ റിപ്പോർട്ട്‌ ചെയ്യാത്ത സാഹചര്യത്തിലാണ് കണ്ടെൻമെന്റ് സോൺ ഒഴികെയുള്ള സ്ഥലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത്. വിദ്യാലയങ്ങൾ പ്രോട്ടോക്കോൾ പാലിക്കണമെന്ന കർശന നിർദേശം ഉണ്ട്. വിദ്യാലയങ്ങളിൽ….

പനി പടരുന്നു; സര്‍വകലാശാലയിലെ ഹോസ്റ്റലുകള്‍ അടച്ചു

എം.ജി സര്‍വകലാശാലയിലെ ഹോസ്റ്റലുകളില്‍ പനി പടരുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ രോഗപ്രതിരോധ മുന്‍കരുതലിന്റെ ഭാഗമായി ഇന്ന്(സെപ്റ്റംബര്‍ 20) മുതല്‍ സെപ്റ്റംബര്‍ 30 വരെ ഹോസ്റ്റലുകള്‍ അടച്ചിടും. സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട് ഒഴികെയുള്ള പഠന വകുപ്പുകളില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തും. റെഗുലര്‍….

ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ ജാഗ്രത; ആഴ്ചയിലൊരിക്കല്‍ ഉറവിട നശീകരണം പ്രധാനം

ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ആഴ്ചയിലൊരിക്കല്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൂത്താടികള്‍ പൂര്‍ണ വളര്‍ച്ചയെത്തി കൊതുകുകളാകുന്നതിന് ഏതാണ്ട് 7 ദിവസം വരെ ആവശ്യമാണ്. അതിനാല്‍ വീട്ടിലെ അകത്തും പുറത്തുമുള്ള വെള്ളക്കെട്ടുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍….

പനിച്ച് വിറച്ച് കേരളം, പനി കേസുകള്‍ പതിമൂവായിരം കടന്നു

സംസ്ഥാനത്ത് ഇന്നലെ നാല് പേര്‍ പനി ബാധിച്ച് മരിച്ചു. എലിപ്പനി ബാധിച്ച് ഒരാളും ഡെങ്കിപ്പനി ബാധിച്ച് ഒരാളുമാണ് മരിച്ചത്. രണ്ട് മരണം സംശയ പട്ടികയിലാണ്. അതേസമയം, സംസ്ഥാനത്ത് പനി കേസുകള്‍ പതിമൂവായിരം കടന്നു. 13,248 പേരാണ് ഇന്നലെ പനിക്ക് ചികിത്സ തേടിയത്…..

പനി കൂടുന്നു;15 ഹോട്‌സ്‌പോട്ടുകൾ

മഴ ശക്തമായതോടെ കോട്ടയം ജില്ലയിലെ പനി ബാധിതരുടെ എണ്ണത്തിൽ വർധനവ്. ഡെങ്കിപ്പനി, എലിപ്പനി, വൈറൽ പനി തുടങ്ങിയവ ചികിത്സിക്കാനായി നൂറുകണക്കിന്‌ പേരാണ്‌ ദിവസവും ജില്ലയിലെ വിവിധ ആശുപത്രികളിൽ എത്തുന്നത്‌. ജൂൺ മാസത്തിൽ മാത്രം 14316 പേരാണ്‌ ചികിത്സ തേടിയത്‌. ഇതിൽ 30….

ഡെങ്കിപ്പനിയെ കൃത്യമായി അറിയണം

ഡെങ്കിപ്പനി നാല് തരത്തിലുള്ള വൈറസുകളാണ് പരത്തുന്നത്. സാധാരണ ഡെങ്കിപ്പനി വരുമ്പോൾ പനിയുടെ ലക്ഷണങ്ങളോടൊപ്പം ചെറിയ ചില മാറ്റങ്ങൾ മാത്രമേ ശരീരത്തിൽ കാണുകയുള്ളൂ. മതിയായ ചികിത്സ ലഭിച്ചാൽ അത്ര കുഴപ്പമില്ലതെ മാറുകയും സാധാരണ ജീവിതത്തിലേക്ക് എത്താൻ സാധിക്കുകയുംചെയ്യും. എന്നാൽ, ഡെങ്കി ഷോക്ക് സിൻഡ്രോം….

പനി ബാധിതരുടെ എണ്ണം 13,000 കടന്നു; ഇന്ന് ഡ്രൈഡേ ആചരിക്കും

സംസ്ഥാനത്ത് പനി വ്യാപനം തുടരുന്നു. ഇന്നലെയും പനി ബാധിതരുടെ എണ്ണം 13,000 കടന്നു. ഡെങ്കിപ്പനി കേസുകൾ നൂറിലേറെയാണ്. പ്രതിരോധ പ്രവർത്തനത്തിന്‍റെ ഭാഗമായി സർക്കാർ ഓഫീസുകളിൽ ഇന്ന് ഡ്രൈഡേ ആചരിക്കും. അതേസമയം, പനി പ്രതിരോധത്തിന്റെ ഭാ​ഗമായി കൊതുകിന്റെ ഉറവിടം നശിപ്പിക്കാൻ ഉള്ള പ്രവർത്തനങ്ങളും….

ഡെങ്കിപ്പനി തടയാൻ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

ഇടവിട്ടുള്ള മഴ തുടരുന്നതിനാല്‍ ഡെങ്കിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത പാലിക്കണം. ഏത് പനിയും ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചപ്പനികള്‍ ആകാമെന്നതിനാല്‍ തീവ്രമായതോ നീണ്ട് നില്‍ക്കുന്നതോ ആയ എല്ലാ പനി ബാധകള്‍ക്കും വൈദ്യ സഹായം തേടണം. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനിയുടെ….

എച്ച്-1 എൻ-1 ഇൻഫ്ളുവൻസ: പനി പടരുന്നു

കോട്ടയം ജില്ലയിൽ ഈ മാസം 18 പേർക്ക് എച്ച്-1 എൻ-1 ഇൻഫ്ളുവൻസ പനി സ്ഥിരീകരിച്ചു. പെട്ടെന്നുണ്ടാകുന്ന പനി, ചുമ, തലവേദന, പേശീവേദന, സന്ധിവേദന, തൊണ്ടവേദന, മൂക്കൊലിപ്പ് എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ ഒന്നുമുതൽ രണ്ടാഴ്ചയ്ക്കകം കുറയുമെങ്കിലും ഗർഭിണികൾ, രണ്ടാഴ്ചയ്ക്കുള്ളിൽ പ്രസവം കഴിഞ്ഞവർ,….