Tag: fastag

ദേശീയപാതകളിലെ ടോൾ പ്ലാസകളില്‍ ഏപ്രില്‍ ഒന്ന് മുതല്‍ കാശെടുക്കില്ല; ഫാസ്ടാഗോ യുപിഐ വഴിയോ മാത്രം ടോള്‍

രാജ്യത്തെ ദേശീയപാതകളിലെ ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ ഒന്ന് മുതല്‍ ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ മാത്രമാക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റേതാണ് തീരുമാനം. 2026 ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ തീരുമാനം പ്രാവര്‍ത്തികമാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫാസ്ടാഗ് വഴിയോ യുപിഐ വഴിയോ….

മുൻചില്ലിൽ ഫാസ്ടാഗ് ഒട്ടിച്ചില്ലെങ്കിൽ കരിമ്പട്ടികയിലാക്കും; നടപടി കർശനമാക്കാൻ NHAI

വാഹനത്തിൻ്റെ മുൻചില്ലിൽ ഫാസ്ടാഗ് സ്ഥാപിച്ചില്ലെങ്കിൽ കരിമ്പട്ടികയിൽപ്പെടുത്താനുള്ള നടപടികൾ കർശനമാക്കുമെന്ന് ദേശീയപാതാ അതോറിറ്റിയുടെ (എൻഎച്ച്എഐ) മുന്നറിയിപ്പ്. വാർഷികപാസും മൾട്ടി ലെയ്ൻ ഫ്രീ ഫ്ളോ ടോളിങ്ങും നടപ്പാക്കാനിരിക്കെ, ഫാസ്ടാഗ് സംവിധാനം മെച്ചപ്പെടുത്താനാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. ചില വാഹനയുടമകൾ ബോധപൂർവം വിൻഡ്ഷീൽഡിൽ ഫാസ്ടാഗ് പതിപ്പിക്കാതിരിക്കാറുണ്ട്…..

ഫാസ്ടാഗ് മുന്നിലെ വിന്‍ഡ്ഷീല്‍ഡില്‍ വേണം ഇല്ലെങ്കില്‍ ഇരട്ടി ടോള്‍ ഈടാക്കും

ഇന്‍ഷുറന്‍സ്, നികുതി, പിയുസി തുടങ്ങിയ വാഹനരേഖകള്‍ പുതുക്കാത്തവര്‍ ടോള്‍ പ്ലാസകളില്‍ കുടുങ്ങും. ഫാസ്ടാഗ് വാഹനത്തിന്റെ മുന്‍ വിന്‍ഡ്ഷീല്‍ഡില്‍ത്തന്നെ സ്ഥാപിച്ചില്ലെങ്കില്‍ ഇരട്ടി ടോള്‍ ഈടാക്കുമെന്ന് ദേശീയപാത അതോറിറ്റി. ടോള്‍ പ്ലാസകളില്‍ കാലതാമസമുണ്ടാകുന്നത് മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകും എന്നതിനാലാണിത്. ഇതു സംബന്ധിച്ച് ദേശീയപാത അതോറിറ്റി….

ഇനി വാഹനത്തിന് ഒരു ഫാസ്ടാഗ് മാത്രം

ഒരേ വാഹനത്തിൽ ഉപയോഗിക്കുന്ന ഒന്നിലേറെയുള്ള ഫാസ്‌ടാഗുകൾ ഏപ്രിൽ 15നകം റദ്ദാക്കാൻ നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ബാങ്കുകളോട് നിർദേശിച്ചു. ഏപ്രിൽ 1 മുതൽ ഒരു വാഹനത്തിന് ഒരു ഫാസ്ടാഗ് മാത്രമേ അനുവദിക്കൂ. ഒരു വാഹനത്തിൽ ഒന്നിലേറെ ഫാസ്‌ടാഗുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ,….