Tag: election commission

കേരളം തെരഞ്ഞെടുപ്പിന് സുസജ്ജം, കള്ളവോട്ടിന് ശ്രമിച്ചാൽ കർശന നടപടി: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

കേരളം തെരഞ്ഞെടുപ്പിന് സുസജ്ജമാണെന്നും കള്ളവോട്ടിന് ശ്രമിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. വീട്ടിലെ വോട്ടിംഗിനിടെയുണ്ടായ കള്ളവോട്ട് പരാതികളിൽ ഉടനടി നടപടി എടുത്തു. ഈ നടപടി മുന്നറിയിപ്പായി കാണണം. തെരഞ്ഞെടുപ്പിന് കേരളം സുസജ്ജമെന്നും സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്നും സഞ്ജയ്….

പെരുമാറ്റച്ചട്ടലംഘനം; സി വിജില്‍ ആപ്പ് വഴി പരാതി നല്‍കാം

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടലംഘനം ഉൾപ്പെടെ പരാതികളും ക്രമക്കേടുകളും ജനങ്ങൾക്ക് സി– വിജിൽ ആപ്പ് വഴി അറിയിക്കാം. പ്ലേ സ്റ്റോറിലോ ആപ്പ് സ്റ്റോറിലോ സി വിജിൽ (cVIGIL) എന്ന് സെർച്ച് ചെയ്താൽ ആപ്പ് ലഭിക്കും. പരാതി കിട്ടി 100 മിനിറ്റിനുള്ളിൽ….

പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ചുമതലയേറ്റു

ഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ചുമതലയേറ്റു. കേരള കേഡര്‍ ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാര്‍, പഞ്ചാബ് കേഡറിലുള്ള മുന്‍ ഐ എസ് എസ് ഉദ്യോഗസ്ഥന്‍ ഡോ. സുഖ്ബീര്‍ സിങ് സന്ധു എന്നിവരാണ് ചുമതലയേറ്റത്. തെരഞ്ഞെടുപ്പ് തീയതിയെക്കുറിച്ച്….

തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളായി, തീയതി അടുത്തയാഴ്ച അവസാനം പ്രഖ്യാപിച്ചേക്കും

2024 ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി മാര്‍ച്ച് രണ്ടാം വാരം പ്രഖ്യാപിച്ചേക്കും. മാര്‍ച്ച് പതിനാലിനോ പതിനഞ്ചിനോ തീയതി പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 2019 ലേതിന് സമാനമായി ഏഴ് ഘട്ടങ്ങളായായിരിക്കും വോട്ടെടുപ്പ്. ആദ്യ ഘട്ടം ഏപ്രില്‍ രണ്ടാം വാരമായിരിക്കുമെന്ന് ദേശീയ ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട്….

സംസ്ഥാനങ്ങൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം

തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനങ്ങൾക്ക് നിർദ്ദേശവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഓഫീസർമാരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ടാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. 3 വർഷം പൂർത്തിയാക്കിയ ശേഷം സ്ഥലം മാറ്റപ്പെടുന്ന ഉദ്യോഗസ്ഥരെ അതേ പാർലമെൻ്റ് മണ്ഡലത്തിനുള്ളിൽ മറ്റൊരു ജില്ലയിൽ നിയമിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കമ്മീഷൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്…..

പ്രചാരണങ്ങള്‍ക്ക് കുട്ടികളെ ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ കുട്ടികളെ ഉള്‍പ്പെടുത്തരുതെന്ന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും കമ്മീഷന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. ‘ബാലവേല നിരോധനവും നിയന്ത്രണവും’ നിയമം മുൻനിർത്തിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനത്തിലും….