Tag: election 2025

തദ്ദേശാംഗങ്ങൾ 21ന് സ്ഥാനമേൽക്കും

ഭരണസമിതിയുടെ കാലാവധി 20ന് അവസാനിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ തിരഞ്ഞെടുക്കപ്പെടുന്ന തദ്ദേശാംഗങ്ങൾ 21ന് സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനം ഏറ്റെടുക്കണമെന്ന് സർക്കാർ ഉത്തരവ്. ആറ് പഞ്ചായത്തുകളും രണ്ട് ബ്ലോക്ക് പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും ഒഴികെ എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും കാലാവധി 20ന് അവസാനിക്കും…..

തദ്ദേശത്തില്‍ NOTA ബൂത്തിന് പുറത്ത്; പകരം ‘എൻഡ്’ ബട്ടൺ അമർത്തി മടങ്ങാം

ഒരു സ്ഥാനാർഥിയോടും താത്പര്യമില്ലാത്ത വോട്ടർമാർക്ക് വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള ‘ഓപ്ഷ’നാണ് ‘നോട്ട’. ‘None of the above’ എന്നതിന്റെ ചുരുക്കപ്പേരാണ് നോട്ട. ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പിൽ ബാലറ്റിൽ സ്ഥാനാർഥികൾക്കൊപ്പം നോട്ടയുമുണ്ട്. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പിൽ ‘നോട്ട’ ബൂത്തിനുപുറത്താണ്. ബാലറ്റിൽ ‘നോട്ട’ എന്ന ഓപ്ഷൻ….

വോട്ടിങ് സഹായം ഒറ്റത്തവണ മതി’: ഒരാൾക്ക് പലരുടെ സഹായിയാവാനാവില്ല; സഹായിയുടെ വലതു കയ്യിൽ മഷി പുരട്ടും

തദ്ദേശ തിര‍ഞ്ഞെടുപ്പിൽ ഒരാൾക്ക് ഒരു വോട്ടറെ മാത്രമേ ഇനി വോട്ട് ചെയ്യാൻ സഹായിക്കാനാകൂ. വോട്ടറുടെ ഇടതു കയ്യിലെ ചൂണ്ടുവിരലിൽ മഷി പുരട്ടുന്നതോടൊപ്പം സഹായിയുടെ വലതു കയ്യിലെ ചൂണ്ടുവിരലിലും മായാത്ത മഷി പുരട്ടും. ഒരാൾ തന്നെ പലരുടെയും സഹായിയാകുന്നതു തടയാനാണിത്. സംസ്ഥാന തിരഞ്ഞെടുപ്പ്….

ഡിസംബർ 4 വരെ എന്യൂമറേഷൻ ഫോമുകൾ സ്വീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ

കേരളത്തിൽ എസ്.ഐ.ആർ അപേക്ഷകൾ ഓൺലൈനായും നേരിട്ടും സമർപ്പിക്കാൻ ഡിസംബർ നാലുവരെ സമയ പരിധിയുണ്ടെന്നും അത് വെട്ടിക്കുറക്കാനോ തീയതി മാറ്റി നിശ്ചയിക്കാനോ ജില്ലാ കലക്ടർമാർക്ക് അധികാരമില്ലെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. എസ്.ഐ.ആറിന്റെ എന്യൂമറേഷൻ ഫോമുകളുടെ സ്വീകരണം നവംബർ 26നകം പൂർത്തിയാക്കണമെന്ന് കാണിച്ച് കേരളത്തിൽ….

തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്

തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്. വൈകിട്ട് മൂന്ന് മണി വരെ സ്ഥാനാര്‍ഥികള്‍ക്ക് നേരിട്ടോ നിര്‍ദ്ദേശകര്‍ വഴിയോ പത്രിക സമര്‍പ്പിക്കാം. നാളെ പത്രികകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ പ്രസിദ്ധീകരിക്കും…..

തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടുണ്ടോ? ഓണ്‍ലൈനായി പരിശോധിക്കാം

ഡിസംബര്‍ 9, 11 തീയതികളില്‍ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ക്കു വോട്ടുണ്ടോ എന്ന് ഓണ്‍ലൈനായി പരിശോധിക്കാം. ജില്ല തിരിച്ചും വാര്‍ഡ് തിരിച്ചും പട്ടിക ലഭ്യമാണ്. https://www.sec.kerala.gov.in/public/voters/list, https://www.sec.kerala.gov.in/voter/search/choose എന്നീ വെബ്‌സൈറ്റുകളില്‍ കയറി വോട്ടുണ്ടോ എന്നു പരിശോധിക്കാവുന്നതാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,….

സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് നിശ്ചയിച്ചു

തദ്ദേശ പൊതുതിരഞ്ഞെടുപ്പ് ചെലവിനായി ഒരു സ്ഥാനാർത്ഥിക്ക് വിനിയോഗിക്കാവുന്ന പരമാവധി തുക ഗ്രാമപഞ്ചായത്തിൽ 25,000 രൂപയും, ബ്ലോക്ക് പഞ്ചായത്തിൽ 75,000 രൂപയും, ജില്ലാ പഞ്ചായത്തിൽ 1,50,000 രൂപയുമാണ്. മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിൽ പരമാവധി 75,000 രൂപയും, കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ 1,50,000 രൂപയും വരെ ചെലവാക്കാം. സ്ഥാനാർത്ഥിയോ, തിരഞ്ഞെടുപ്പ് ഏജന്റോ ചെലവഴിക്കാവുന്ന….

ക്രിസ്മസ് പരീക്ഷകൾ  മറ്റോരു തീയതിയിലേക്ക് മാറ്റിവെയ്ക്കും

തെരഞ്ഞെടുപ്പ് പോളിങ്ങും വോട്ടെണ്ണലും ഡിസംബർ 13 വരെ നീളുന്നതോടെ ഡിസംബർ 11ന് തുടങ്ങാനിരുന്ന അർധവാർഷിക പരീക്ഷ മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. ഡിസംബർ 11 മുതൽ 18 വരെ പരീക്ഷ നടത്തി 19 മുതൽ സ്കൂളുകൾ ക്രിസ്മസ് അവധിക്ക് അടച്ച് 29ന് തുറക്കുന്ന….

തദ്ദേശതെരഞ്ഞെടുപ്പ്: നാളെ മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് നവംബര്‍ 14 വെള്ളിയാഴ്ച മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 നും വൈകിട്ട് മൂന്നിനും ഇടയിലാണ് പത്രിക സമര്‍പ്പിക്കേണ്ടത്. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 21. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍….

സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ, 1199 തദ്ദേശസ്ഥാപനങ്ങളില്‍ തെരഞ്ഞെടുപ്പ്

തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി.  സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം ഇന്ന് മുതൽ നിലവിൽ വന്നു. മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 23576 വാര്‍ഡുകളിലേക്കായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മട്ടന്നൂരിൽ തെരഞ്ഞെടുപ്പ്….