Tag: election

വോട്ടർ പട്ടികയിൽ പേര് ചേർക്കാം

സംക്ഷിപ്‌ത വോട്ടർ പട്ടിക പുതുക്കൽ യജ്‌ജം 2025 ആരംഭിക്കുന്നു. 2024 ഓക്ടോബര്‍ 1-നോ അതിനുമുമ്പോ 18 തികയുന്ന എല്ലാവരെയും ഉൾപ്പെടുത്തി രാജ്യത്താകമാനം പുതിയ വോട്ടർ പട്ടിക തയ്യാറാക്കുകയാണ്. ഇതനുസരിച്ച് CSC/അക്ഷയ കേന്ദ്രങ്ങൾ വഴി ഓൺലൈൻ ആയി വോട്ടർപട്ടികയിൽ പേര് ചേർക്കാവുന്നതാണ്. സമഗ്ര….

ആദ്യ ഫലസൂചനകൾ എൻഡിഎയ്ക്ക് അനുകൂലം; ലീഡ് നിലയിൽ കേവല ഭൂരിപക്ഷം

അടുത്ത 5 വർഷം നമ്മുടെ മഹാരാജ്യം ആരു ഭരിക്കുമെന്ന് വ്യക്തമാകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലസൂചനകളിൽ ആദ്യ ട്രെൻഡ് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയ്ക്ക് അനുകൂലം. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തുടക്കം മുതൽ മികച്ച ലീഡ് നിലനിർത്തിയാണ് എൻഡിഎ മുന്നണിയുടെ മുന്നേറ്റം. നിലവിൽ മൂന്നൂറിലധികം….

ജില്ലയില്‍ വോട്ടെണ്ണൽ ഒരുക്കം പൂർത്തിയായി: കളക്ടർ

കോട്ടയം ലോക്‌സഭ മണ്ഡലത്തിലെ വോട്ടെണ്ണലിനുള്ല ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ വരണാധികാരിയായ കളക്ടർ വി. വിഗ്നേശ്വരി പറഞ്ഞു. നാട്ടകം ഗവൺമെന്‍റ് കോളജിൽ രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. ഒൻപതിന് ആദ്യഫലസൂചന ലഭ്യമാകും. 675 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിനായി നിയോഗിച്ചിരിക്കുന്നത്…..

പോളിങ് ഉദ്യോഗസ്ഥരുടെ വേതനം കൂട്ടി, 2650 വരെ ലഭിക്കും

ലോക്സഭാ തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ വേതന നിരക്കുകൾ പുതുക്കി. ദിവസവേതനം- 350 രൂപ, ഭക്ഷണ ചിലവ്- 250 രൂപ, യാത്രച്ചെലവ് ആകെ -250 രൂപ, ഡി.എ.- 600 രൂപ എന്ന നിരക്കിലാണ് വര്‍ധന. ഇതനുസരിച്ച് 25, 26 തീയതികളില്‍ ഈ….

വീട്ടില്‍ വോട്ട് ചെയ്‌തത്‌ 142799 പേർ

മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും സ്വന്തം വീട്ടിൽ വോട്ടു ചെയ്യാൻ ഒരുക്കിയ “വീട്ടിൽ വോട്ട്‌’ അപേക്ഷകരിൽ 81 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 1,42,799 പേരാണ്‌ ഇതുവരെ വീട്ടിൽ വോട്ടു ചെയ്‌തത്‌. 85ൽ കൂടുതൽ പ്രായമുള്ള 1,02,285 പേരും ഭിന്നശേഷിക്കാരായ 40,514 പേരും….

എട്ട് ജില്ലകളിൽ എല്ലാ ബൂത്തിലും വെബ് കാസ്റ്റിങ്, കൂടുതലും മലബാറിൽ

സംസ്ഥാനത്തെ എട്ട് ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ് സംവിധാനമൊരുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. കാസര്‍കോട്, വയനാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, തിരുവനന്തപുരം ജില്ലകളിലെ ബൂത്തുകളിലായിരിക്കും വെബ്കാസ്റ്റിങ് ഒരുക്കുക. വെബ്കാസ്റ്റിങ് സംവിധാനമൊരുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് കമ്മീഷൻ ഇതിനായുള്ള….

കേരളത്തിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ മൂന്നുലക്ഷത്തിലധികം വർധന

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ വൻ വർധന. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച 2023 ഒക്ടോബർ 27-ന് ശേഷം 3,11,805 വോട്ടർമാരാണ് പുതുതായി ചേർന്നത്. കരട് വോട്ടർപട്ടികയിൽ 77,176 യുവ വോട്ടർമാരാണ് ഉണ്ടായിരുന്നത്. ഇത് ജനുവരി 22-ന്….

വോട്ടർ പട്ടിക: ഒഴിവായത്‌ 29.48 ലക്ഷം പേർ

തിരുവനന്തപുരം: വോട്ടർപട്ടിക പുതുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത്‌ ഈ വർഷം ഒഴിവാക്കപ്പെട്ടത്‌ 29,48,133 പേരെയെന്ന്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ സഞ്ജയ്‌ കൗൾ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്‌ത 18,37,708 പേർ മരിച്ചു. 9,51,532 പേർ സ്ഥലം മാറിപ്പോയതിനാൽ ഒഴിവാക്കി. 1,58,893 ഇരട്ട വോട്ടുകൾ….

സംസ്ഥാനത്ത് 2,72,80,160 വോട്ടർമാർ; തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർണം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് മാതൃക പെരുമാറ്റ ചട്ടം പാലിക്കുന്നത് ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. സുതാര്യവും സുരക്ഷിതവുമായി തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കുന്നതിനുള്ള നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്. മാർച്ച് 18 വരെയുള്ള….

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ മാര്‍ച്ച് 25 വരെ അവസരം

തിരുവനന്തപുരം: ലോക‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ പേര് ചേർക്കാത്തവർക്ക് നാമനിർദേശ പത്രിക സമർപ്പണം അവസാനിക്കുന്നതിന് 10 ദിവസം മുമ്പ് വരെ പേരുചേർക്കാൻ അവസരം. കേരളത്തിൽ ഏപ്രിൽ നാലുവരെയാണ് നാമനിർദേശ പത്രികാസമർപ്പണം. ഇതനുസരിച്ച് 25 ആണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള….