Tag: education

മലബാറിലെ പ്ലസ് വൺ സീറ്റ്‌ കുറവ് പരിഹരിക്കാൻ നടപടി, ക്ലാസുകൾ 5 മുതൽ

ജൂലൈ ഒന്നിന് ശേഷം മലബാറിലെ സീറ്റ്‌ കുറവ് പരിഹരിക്കാൻ നടപടിയുണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി. പ്ലസ് വൺ ക്ലാസുകൾ അഞ്ചാം തിയ്യതി തുടങ്ങും. ആദ്യ രണ്ട് അലോട്ട്മെന്റുകളിൽ സീറ്റ് നേടിയ കുട്ടികളെ ഉൾപ്പെടുത്തിയായിരിക്കും ക്ലാസ് ആരംഭിക്കുക. രണ്ടാഴ്ച കൊണ്ട് മുഴുവൻ ആശങ്കകളും….

നവോദയ ആറാം ക്ലാസ് പ്രവേശനം: അപേക്ഷിക്കാം ഓഗസ്റ്റ് 10 വരെ

ജവഹർ നവോദയ വിദ്യാലയങ്ങളിൽ അടുത്ത അധ്യയനവർഷം ആറാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് ഓഗസ്റ്റ് 10 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. അപേക്ഷാഫീയില്ല. അംഗീകൃത സ്കൂളിൽ 3, 4 ക്ലാസുകളിൽ പഠിച്ച്, ഇപ്പോൾ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടികളായിരിക്കണം. നേരത്തേ അഞ്ചാം ക്ലാസ് ജയിച്ചവരും….

അധ്യയന ദിവസം 205 ആക്കി; മാർച്ചിൽ തന്നെ സ്കൂളുകൾ അടയ്ക്കും

സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവൃത്തി ദിവസം 210 ൽ നിന്ന് 205 ആക്കി. അധ്യാപക സംഘടനകൾ അടക്കം ഉന്നയിച്ച വിമർശനങ്ങൾക്ക് പിന്നാലെയാണ് നടപടി. മധ്യവേനലവധി ഏപ്രിൽ ആറ് മുതലെന്ന പ്രഖ്യാപനത്തിലും മാറ്റമുണ്ട്. നിലവിലെ മാർച്ച് 31 ന് തന്നെയായിരിക്കും ഇനിയും മധ്യവേനലവധി തുടങ്ങുക…..

സംസ്ഥാനത്ത് അടുത്ത കൊല്ലം മുതൽ നാല് വർഷ ബിരുദ കോഴ്‌സുകള്‍

സംസ്ഥാനത്ത് മൂന്ന് വർഷ ബിരുദ കോഴ്സുകൾ ഈ വര്‍ഷം കൂടി മാത്രം. അടുത്ത കൊല്ലം മുതൽ നാല് വർഷ ബിരുദ കോഴ്‌സുകളായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. മൂന്നാം വര്‍ഷം പൂർത്തിയാകുമ്പോൾ, ബിരുദ സർട്ടിഫിക്കറ്റ് നൽകും. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക്….

നാലുവർഷ ബിരുദപരിഷ്‌കാരം ഈ വർഷമില്ല

നാലുവർഷ ബിരുദത്തിൽ ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ സമ്മർദത്തിനു വഴങ്ങാതെ സർവകലാശാലാ വൈസ് ചാൻസലർമാർ. പാഠ്യപദ്ധതി പരിഷ്‌കാരം അടുത്ത അധ്യയനവർഷംമുതൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച വി.സി.മാരുടെ യോഗം തീരുമാനിച്ചു. ബിരുദപഠനത്തിലെ സമൂലമായ പരിഷ്‌കാരം ഈ വർഷം നടപ്പാക്കാനുള്ള പ്രായോഗികബുദ്ധിമുട്ടുകൾ വി.സി.മാർ യോഗത്തിൽ….

സംസ്ഥാനത്ത് സ്കൂളുകൾ ഇന്ന് തുറക്കും

സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം മലയിൻകീഴ് ഗവൺമെന്റ് വി എച്ച് എസ് എസിൽ രാവിലെ 10 മണിക്ക് നിർവഹിക്കും. ഉദ്ഘാടന ചടങ്ങ് കൈറ്റ് വിക്‌ടേഴ്‌സ് ചാനൽ വഴി എല്ലാ സ്‌കൂളുകളിലും തത്സമയം പ്രദർശിപ്പിക്കും. തുടർന്ന് സ്‌കൂൾതല….

സ്കൂളുകളിൽ 28 ശനിയാഴ്ചകൾ അദ്ധ്യയന ദിനമാക്കും, ലക്ഷ്യം 220 പ്രവൃത്തി ദിനം

സ്കൂളുകളിൽ 220 പ്രവൃത്തി ദിനമെന്ന തീരുമാനത്തിൽ ഉറച്ച് സർക്കാർ. ജൂൺ ഒന്നിന് മലയിൻകീഴ് ഗവ വി എച്ച് എസ് എസ്സില്‍ പ്രകാശനം ചെയ്യുന്ന അക്കാഡമിക് കലണ്ടറിൽ 28 ശനിയാഴ്ചകൾ അദ്ധ്യയന ദിനമായുണ്ടാകും. എൻ സി സി, എന്‍എസ്എസ്, എസ്പിസി ലിറ്റിൽ കൈറ്റ്സ്….

എസ്എസ്എൽസി പരീക്ഷാഫലം മെയ് 20ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25നും പ്രഖ്യാപിക്കും.

പരീക്ഷ പേപ്പർ മൂല്യനിർണയത്തിൽ എത്താതിരുന്ന 3006 അധ്യാപകർക്ക് നോട്ടീസ് നൽകിയതായി മന്ത്രി വ്യക്തമാക്കി. സ്കൂൾ പ്രവേശനത്തിനും അടിസ്ഥാനസൗകര്യ ആവശ്യത്തിനും കുട്ടികളിൽ നിന്ന് പണം വാങ്ങരുതെന്നും അന്യായമായി ഫീസ് വാങ്ങിയാൽ സർക്കാർ അന്വേഷിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

6 മാസം കൊണ്ട് ഹോസ്പിറ്റലിൽ മേഖലയിൽ മികച്ച ജോലി നേടാം. നേഴ്സിങ്‌ അസിസ്റ്റന്റ് (GDA)

കേന്ദ്രഗവൺമെന്റ് സർട്ടിഫിക്കറ്റോട്കൂടി ആറുമാസത്തെ( 3 മാസം ക്ലാസ് റൂം ട്രെയിനിങ് + 3 മാസം ഹോസ്പിറ്റൽ ട്രെയിനിങ്) നേഴ്സിങ് അസിസ്റ്റന്റ്(GDA)കോഴ്സ് പഠിക്കാം ഉടൻ ജോലിയും നേടാം. സർട്ടിഫിക്കേഷന്‍? കേന്ദ്രസർക്കാർ സ്ഥാപിതമായ നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ(NSDC)നേരിട്ട് നൽകുന്ന സർട്ടിഫിക്കറ്റാണ് കോഴ്സ് വിജയകരമായി….