Tag: drug

ലഹരിക്കടത്ത് ജില്ലയിൽ വർധിച്ചെന്ന് പോലീസ്; പിടികൂടിയത് 2,541 ലഹരിക്കേസുകൾ

കോട്ടയം ജില്ലയിൽ രണ്ടര വർഷത്തിനിടെ പിടികൂടിയത് 2,541 ലഹരിക്കേസുകൾ. ഇതിൽ 30 കേസുകളിൽ സിന്തറ്റിക് ഡ്രഗ് ആയ 205 ഗ്രാം എംഡിഎംഎ പിടികൂടി. കഞ്ചാവു വലിച്ച കേസുകളുടെ എണ്ണം 2052 ആണ്. 450 കഞ്ചാവ് കേസുകൾ രജിസ്റ്റർ ചെയ്യുകയും 183 കിലോ….

ലഹരി ഉപയോഗം കണ്ടെത്താൻ “മൊബൈൽ ടെസ്റ്റ് സിസ്റ്റം”

മയക്കുമരുന്ന് വസ്തുക്കളുൾപ്പെടെയുള്ള ലഹരി മരുന്നുകൾ ഉപയോഗിക്കുന്നവരെ കണ്ടെത്താൻ നൂതന സംവിധാനവുമായി സിറ്റി പോലീസ്‌. “മൊബൈൽ ടെസ്റ്റ് സിസ്റ്റം” എന്ന സംവിധാനമാണ്‌ തയ്യാറാക്കിയിരിക്കുന്നത്‌. തിരുവനന്തപുരം നഗരത്തിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ നിരവധിപേർ പിടിയിലായി. എംഡിഎംഎ, ലഹരിഗുളികകൾ, കഞ്ചാവ് ഉൾപ്പെടെയുള്ളവ ഉപയോഗിച്ചവരെ….

കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗം ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെയോ എക്‌സൈസിനെയോ വിവരം അറിയിക്കണം: മുഖ്യമന്ത്രി

കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗം ശ്രദ്ധയിൽപ്പെട്ടാൽ സ്‌കൂൾ അധികൃതർ നിർബന്ധമായും പോലീസിനെയോ എക്‌‌സൈസിനെയോ വിവരം അറിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. വിദ്യാർത്ഥികൾക്കിടയിലെ മയക്കു മരുന്ന് ഉപയോ​ഗം തടയുന്നതിന് സ്വീകരിക്കേണ്ട മാർ​ഗങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2022- 23….

ജൂണ്‍ 26: ലോക ലഹരി വിരുദ്ധ ദിനം

ഇന്ന് ജൂൺ 26, ലോക ലഹരി വിരുദ്ധ ദിനം. മയക്കുമരുന്ന് ഉപയോഗത്തിനും അനധികൃത വ്യാപാരത്തിനും എതിരെ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുള്ള മുന്നേറ്റത്തിന്റെ ഭാഗമായാണ് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ 1987 ഡിസംബര്‍ 7ന് നടന്ന….

ലഹരിക്ക്‌ കടിഞ്ഞാണിടാം നല്ല നാളേയ്‌ക്കുവേണ്ടി

കേരളം നേടിയ വികസനത്തിനും പുരോഗതിക്കും സാംസ്കാരികമൂല്യങ്ങൾക്കും വെല്ലുവിളിയായി ലഹരി ഉപയോഗം വർധിക്കുകയാണ്‌. വിദ്യാർത്ഥികളെയും ലഹരിമാഫിയ വെറുതെ വിടുന്നില്ല. കുരുന്നുകളുടെ സംരക്ഷണത്തിനായി വിവിധ പദ്ധതികളാണ്‌ എക്‌സൈസ്‌ വകുപ്പ് നടപ്പാക്കുന്നത്‌. യുവജനങ്ങൾക്ക് ലഹരിയെക്കുറിച്ച് അവബോധം നൽകാൻ ആരംഭിച്ച പ്രചാരണ പരിപാടിയാണ് ‘വിമുക്തി’. കോട്ടയം ജില്ലയിലെ….

സംസ്ഥാനത്ത്‌ അഞ്ച്‌ മാസത്തിനിടെ പിടിച്ചത് 14.66 കോടിയുടെ മയക്കുമരുന്ന്; കൂടുതൽ എറണാകുളം ജില്ലയിൽ

സംസ്ഥാനത്ത് മയക്കുമരുന്നിനും ലഹരി കടത്തിനുമെതിരെ ശക്തമായി നടപടികളുമായി എക്സൈസ്. 2023 ജനുവരി മുതൽ മെയ് വരെയുള്ള 5 മാസക്കാലത്ത് ആകെ 45637 കേസുകളാണ് എക്സൈസ് ആകെ എടുത്തത്. ഇതിൽ 2740 എണ്ണം മയക്കുമരുന്ന് കേസുകളാണ്. ഈ കേസുകളിലായി 2726പേർ അറസ്റ്റിലായി. 4.04….

കൊച്ചി പുറംകടലില്‍ പിടിച്ച ലഹരിമരുന്നിന്റെ മൂല്യം 25000 കോടി രൂപ

കൊച്ചി പുറംകടലില്‍ കപ്പലില്‍നിന്ന് പിടിച്ചെടുത്ത ലഹരിമരുന്നിന് 25000 കോടി രൂപ വിലവരുമെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി). പിടിച്ചെടുത്ത ലഹരിമരുന്നിന്റെ അളവ് തിട്ടപ്പെടുത്തിയതിന് പിന്നാലെയാണ് ഇതിന്റെ വിപണിമൂല്യം എത്രയാണെന്ന വിവരം എന്‍.സി.ബി. പുറത്തുവിട്ടത്. കപ്പലില്‍നിന്ന് പിടിച്ചെടുത്ത മെത്താംഫിറ്റമിന്‍ ലഹരിമരുന്നിന്റെ കണക്കെടുപ്പും തരംതിരിക്കലും 23….

ലഹരിവിരുദ്ധ നാടിനായി കൈകോർക്കാം

ലഹരി മരുന്നുകളുടെ ഉപയോഗം മഹാവ്യാധിയായി സമൂഹത്തിൽ പടര്‍ന്നുകൊണ്ടിരിക്കുകയാണ്. ലഹരിയുടെ ഉപയോഗത്തിനും വിതരണത്തിനും ഇന്ന് പ്രായ- ലിംഗ ഭേദങ്ങൾ ഒന്നുമില്ലാതെയായിരിക്കുന്നു. ഈ വിപത്തിനെ മറികടക്കേണ്ടത് മാനവരാശിയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് അത്യന്താപേക്ഷിതമാണ്. മയക്കുമരുന്നിനെതിരെ മൗനം പാലിക്കുമ്പോൾ നമ്മളും മയക്കുമരുന്നു കച്ചവടത്തിൽ പങ്കാളികളാവുകയാണ്. അതിനാൽ നമ്മുടെ….

സിനിമാസെറ്റിലെ ലഹരി ഉപയോഗം; അംഗങ്ങൾക്ക് മുന്നറിയിപ്പ് നല്‍കി നിർമാതാക്കളുടെ സംഘടന

മയക്കുമരുന്ന് ഉപയോഗിക്കുന്ന സിനിമാതാരങ്ങള്‍ക്കെതിരേ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ കടുത്ത നടപടികളിലേക്ക്. ലഹരി ഉപയോഗിച്ച് സെറ്റില്‍ കുഴപ്പങ്ങളുണ്ടാക്കുന്നവരുടെ പട്ടിക അംഗങ്ങളില്‍നിന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ ഇത്തരക്കാരെ അഭിനയിപ്പിക്കുന്നതിലൂടെയുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളുടെയും ഉത്തരവാദിത്വം നിര്‍മാതാവിനായിരിക്കുമെന്ന് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. സിനിമാസെറ്റുകളിലെ ലഹരി ഉപയോഗം സംബന്ധിച്ച് വിശദാംശങ്ങള്‍ നിര്‍മാതാക്കളില്‍നിന്ന്….