Tag: doctors

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ ഈമാസം 13 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്. ജനുവരി 13 മുതൽ അനിശ്ചിതകാലത്തേക്ക് അധ്യാപനം നിർത്തും. തുടർന്നുള്ള ആഴ്ച്ച മുതൽ അടിയന്തിരമല്ലാത്ത ചികിത്സകളും നിർത്തിവയ്ക്കുവാനാണ് KGMCTA തീരുമാനം. ശമ്പള പരിഷ്കരണ ഉത്തരവിലെ അപാകതകൾ പരിഹരിക്കുക, ശമ്പള- ഡി.എ. കുടിശ്ശിക നൽകുക, തുടങ്ങി….

വായിക്കാൻ കഴിയാത്ത കുറിപ്പടികൾ ഇനി വേണ്ട ഡോക്ടർമാർക്ക് കർശന നിർദേശം

ഡോക്ടർമാരുടെ അവ്യക്തമായ കൈയക്ഷരം കാരണം രോഗികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരവുമായി ആരോഗ്യ മന്ത്രാലയം. മെഡിക്കൽ കുറിപ്പടികൾ വ്യക്തമായും വായിക്കാവുന്ന രീതിയിലും എഴുതണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കർശന നിർദേശം. കുറിപ്പടികൾ വലിയ അക്ഷരങ്ങളിൽ (കാപിറ്റൽ ലെറ്റേഴ്സ്) എഴുതുന്നതാണ് ഉചിതമെന്നും നിർദേശമുണ്ട്. മരുന്നുകളുടെ പേര് തെറ്റായി….

13ന് മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമ്പൂർണ സമരം

ശമ്പള പരിഷ്‌കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഈ മാസം 13ന് സമ്പൂര്‍ണമായി പണിമുടക്കും. അത്യാഹിത സേവനങ്ങള്‍ മാത്രമാകും ഈ ദിവസം പ്രവര്‍ത്തിക്കുകയെന്ന് കെജിഎംസിടിഎ അറിയിച്ചു. എമര്‍ജന്‍സി സേവനങ്ങള്‍ ഒഴികെ എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കും…..

ആശുപത്രിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിന് നിയന്ത്രണം

ജോലിചെയ്യുന്ന ആശുപത്രിയുടെ ഒരുകിലോമീറ്റർ ചുറ്റളവിൽ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിന് നിയന്ത്രണം. ഒരുകിലോമീറ്റർ പരിധിക്കുള്ളിൽ സ്വന്തംവീട്ടിലോ സർക്കാർ ക്വാർട്ടേഴ്സിലോ താമസിക്കുന്നവർക്ക് ഇളവുണ്ട്. വാണിജ്യാവശ്യത്തിന് നിർമിച്ച കെട്ടിടങ്ങളിലോ ലബോറട്ടറി, സ്കാനിങ് സെൻ്റർ, ഫാർമസികൾ, മെഡിക്കൽ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കുന്നിടത്തോ സ്വകാര്യ പ്രാക്‌ടീസ് അനുവദിക്കില്ലെന്ന് പുതുക്കിയ….

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടരുത്, ചാനൽ തുടങ്ങരുത്; നിർദ്ദേശം നൽകി സർക്കാർ

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിടുന്നത് വിലക്കി സർക്കാർ. ആരോഗ്യവകുപ്പ് ഡയറക്ടർ ആണ് ഉത്തരവിറക്കിയത്. സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിടുന്നതും ചാനൽ തുടങ്ങുന്നതും സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് ഉത്തരവിൽ പറയുന്നു. സർക്കാർ നടപടിയിൽ എതിർപ്പുമായി ഒരു വിഭാഗം ഡോക്ടർമാർ രംഗത്തുവന്നു.