Tag: cricket

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി രാഹുൽ ദ്രാവിഡ് തുടരും

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി രാഹുൽ ദ്രാവിഡ് തുടരും. രാഹുൽ ദ്രാവിഡിന്റെ കരാർ പുതുക്കി ബിസിസിഐ. പരിശീലക സംഘത്തെയും ബിസിസിഐ നിലനിർത്തി. ദ്രാവിഡ് തുടരുന്നതോടെ ബാറ്റിംഗ് കോച്ച് സ്ഥാനത്ത് വിക്രം റാത്തോഡും ബൗളിംഗ് കോച്ചായി പരസ് മാംബ്രെയും തല്‍സ്ഥാനത്ത് തുടരും. ലോകകപ്പോടെ….

ഇന്ത്യ എ ടീം ക്യാപ്റ്റനായി മലയാളി താരം മിന്നുമണി

ഇന്ത്യ എ ടീം ക്യാപ്റ്റനായി മലയാളി താരം മിന്നുമണിയെ തെരെഞ്ഞെടുത്തു. ഇംഗ്ലണ്ട് എ ടീമിനെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യൻ വനിതാ ടീമിനെയാണ് മിന്നുമണി നയിക്കുക. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് നടക്കുക. നവംബർ 29, ഡിസംബർ ഒന്ന്,….

രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനം ഒഴിയുന്നു

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനം രാഹുൽ ദ്രാവിഡ് ഒഴിയുന്നു. പരിശീലക സ്ഥാനത്ത് തുടരാൻ താത്പര്യമില്ലെന്ന് താരം ബിസിസിഐയെ അറിയിച്ചതായാണ് റിപ്പോർട്ട്. ബിസിസിഐയുമായുളള കരാർ പുതുക്കുന്നില്ലെന്ന് സൂചന. വിവിഎസ് ലക്ഷ്മൺ പുതിയ പരിശീലകനാകുമെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫൈനലിലെ തോൽവിക്ക് ശേഷം ഈ….

പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യയ്‌ക്ക്‌ ഏഴ്‌ വിക്കറ്റ്‌ ജയം

പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യയ്‌ക്ക്‌ മിന്നുന്ന വിജയം. ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. രോഹിത്‌ ശർമ്മയുടെ തകർപ്പൻ ബാറ്റിങ്ങാണ്‌ താരതമ്യേന ചെറിയ സ്‌കോർ പിന്തുണർന്ന ഇന്ത്യയ്‌ക്ക്‌ ജയം അനായാസമാക്കിയത്‌. രോഹിത്‌ 63 പന്തിൽ 86 റൺസ്‌ നേടി പുറത്തായി. ആറ്‌ വീതം….

ക്രിക്കറ്റ് ഒളിമ്പിക്‌സിലേക്ക്; മടങ്ങി വരവ് 128 വർഷങ്ങൾക്ക് ശേഷം

ഒളിമ്പിക്‌സിലെ മല്‍സരയിനമായി ക്രിക്കറ്റ് മടങ്ങിവരുന്നു. ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയും ഗെയിംസ് സംഘാടക സമിതിയും തമ്മിൽ ഇത് സംബന്ധിച്ച് ധാരണയായി. 2028 ലോസ് ഏഞ്ചലസ് ഒളിമ്പിക്‌സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തും. ക്രിക്കറ്റിന് പുറമെ ഫ്‌ളാഗ് ഫുട്‌ബോൾ, ബേസ്‌ബോൾ, സോഫ്റ്റ്‌ബോൾ ഇനങ്ങളും പുതുതായി ഉൾപ്പെടുത്തും. ഈ….

ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ് നാളെമുതൽ , ഇന്ത്യയുടെ ആദ്യമത്സരം ഞായറാഴ്‌ച ഓസ്‌ട്രേലിയക്കെതിരെ

ഇന്ത്യയിലെ 10 നഗരങ്ങളിലാണ്‌ ലോകകപ്പിന്റെ 13-ാംപതിപ്പ്‌. വ്യാഴാഴ്‌ച നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ട്‌ റണ്ണറപ്പായ ന്യൂസിലൻഡിനെ നേരിടുന്നതോടെ ഒന്നരമാസം നീളുന്ന ലോകകപ്പ്‌ മത്സരങ്ങൾക്ക്‌ തുടക്കമാകും. അഹമ്മദാബാദ്‌ സ്‌റ്റേഡിയത്തിൽ പകൽ രണ്ടിനാണ്‌ മത്സരം. ഇന്ത്യയുടെ ആദ്യമത്സരം ഞായറാഴ്‌ച ചെന്നൈയിൽ ഓസ്‌ട്രേലിയക്കെതിരെയാണ്‌. ഇക്കുറി 10 ടീമുകളാണ്‌….

ഏഷ്യാ കപ്പ്: പാകിസ്താനെതിരെ ഇന്ത്യയ്ക്ക് 228 റണ്‍സ് വിജയം

ഏഷ്യാ കപ്പില്‍ പാകിസ്താനെ തറപറ്റിച്ച് ടീം ഇന്ത്യ. പാകിസ്താനെതിരെ ഇന്ത്യ 228 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. 357 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ ഇന്നിങ്‌സ് 128 റണ്‍സില്‍ അവസാനിച്ചു. അഞ്ച് വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് ഇന്ത്യയ്ക്ക് അനായാസ വിജയം ഒരുക്കിയത്…..

ഏഷ്യാ കപ്പ് : ഇന്ത്യൻ ടീമിനെ രോഹിത് ശർമ നയിക്കും

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇല്ല. 17 അംഗ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. രോഹിത് ശർമ ടീമിനെ നയിക്കും. പരുക്ക് മൂലം പുറത്തായിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുലും മധ്യനിര ബാറ്റര്‍….

ഏകദിന ലോകകപ്പ്: തിരുവനന്തപുരത്തെ മത്സരങ്ങള്‍ക്കും ടിക്കറ്റെടുക്കണം

ഇന്ത്യ വേദിയാവുന്ന ഐസിസി പുരുഷ ഏകദിന ലോകകപ്പിന്‍റെ ടിക്കറ്റ് വില്‍പന സംബന്ധിച്ച വിശദവിവരങ്ങള്‍ പുറത്ത്. ഓഗസ്റ്റ് 25ന് ക്രിക്കറ്റ് മാമാങ്കത്തിന്‍റെ ടിക്കറ്റ് വില്‍പന തുടങ്ങും. ഘട്ടം ഘട്ടമായാണ് ഇക്കുറി ടിക്കറ്റുകള്‍ വില്‍പനയ്‌ക്ക് വയ്‌ക്കുന്നത്. ടിക്കറ്റിനായി ആദ്യം ഐസിസി വെബ്‌സൈറ്റില്‍ കാണികള്‍ രജിസ്റ്റർ….

ഏകദിന ക്രിക്കറ്റ്‌ പരമ്പര നേടി ഇന്ത്യ

വെസ്‌റ്റിൻഡീസിനെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പര ഇന്ത്യ നേടി. മൂന്നാം മത്സരത്തിൽ വിൻഡീസിനെ 200 റണ്ണിനാണ് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5–351 റണ്ണെടുത്തു. മറുപടിക്കെത്തിയ വിൻഡീസ് 35.3 ഓവറിൽ 151 റണ്ണിന് പുറത്തായി. ഇന്ത്യൻ യുവതാരങ്ങൾ തകർപ്പൻ പ്രകടനം പുറത്തെടുത്തു…..