Tag: chandrayan 3

വിക്രമും പ്രഗ്യാനും ‘ഉണരാൻ’ വൈകും; നടപടി ശനിയാഴ്ചത്തേയ്ക്കു മാറ്റി ഐഎസ്ആർഒ

ചന്ദ്രയാൻ–3ന്റെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും വീണ്ടും ഉണർത്തുന്ന നടപടി നാളത്തേയ്ക്കു മാറ്റി ഐഎസ്ആർഒ. സ്പേസ് ആപ്ലിക്കേഷൻ സെന്റർ ഡയറക്ടർ നീലേഷ് ദേശായി ആണ് ഇക്കാര്യ അറിയിച്ചത്. ലാൻഡറും റോവറും ഇന്നു വൈകിട്ട് റീആക്ടിവേറ്റ് ചെയ്യാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ചില….

ചന്ദ്രയാൻ 3 റോവറിനെ ഉറക്കി, അടുത്ത സൂര്യോദയത്തിനായി കാത്തിരിപ്പ്

ചന്ദ്രയാൻ മൂന്ന് റോവറിന്റെ ആദ്യദൗത്യം പൂർത്തിയായി. റോവറിലെ പേ ലോഡുകളുടെ പ്രവർത്തനം നിർത്തി. പിന്നാലെ റോവറിനെ സ്ലീപ്പ് മോഡിലേക്ക് മാറ്റി. സൂര്യപ്രകാശം ലഭിയ്ക്കാതെ ആകാറായതോടെയാണ് റോവറിനെ സ്ലീപ് മോഡിലേക്ക് മാറ്റിയത്. ഇനി ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ അടുത്ത സൂരോദയത്തിനായുള്ള കാത്തിരിപ്പാണ്. സെപ്തംബർ 22ന്….

ചന്ദ്രോപരിതലത്തിൽ സൾഫർ; സ്ഥിരീകരിച്ച് ചന്ദ്രയാൻ 3

ചന്ദ്രോപരിതലത്തിൽ സൾഫറിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി സ്ഥിരീകരണം. ചന്ദ്രയാൻ 3 ആണ് ചന്ദ്രോപരിതലത്തിലെ സൾഫർ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. റോവറിലെ ശാസ്ത്ര ഉപകരണമായ ലിബ്സ് ആണ് കണ്ടെത്തൽ നടത്തിയത്. സൾഫറിന് പുറമെ അലുമിനിയം, കാൽസ്യം, ക്രോമിയം എന്നീ മൂലകങ്ങളുടെ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് മണ്ണിൽ….

ചാന്ദ്രയാൻ 3ലെ ആദ്യ ഡാറ്റകൾ ഐഎസ്‌ആർഒക്ക്‌ ലഭിച്ചുതുടങ്ങി

ചന്ദ്രനിലെ ‘തെളിഞ്ഞ കാലാവസ്ഥ’യിൽ പര്യവേക്ഷണം രണ്ടുനാൾ പിന്നിട്ട്‌ ലാൻഡറും റോവറും. ദക്ഷിണധ്രുവ രഹസ്യങ്ങളെ അടുത്തറിഞ്ഞ ചാന്ദ്രയാൻ 3ലെ ആദ്യ ഡാറ്റകൾ ഐഎസ്‌ആർഒക്ക്‌ ലഭിച്ചുതുടങ്ങി. ചന്ദ്രന്റെ ഉപരിതലം, ഘടന, താപനില, നേർത്ത അന്തരീക്ഷം എന്നിവയെപ്പറ്റിയുള്ള നിർണായക വിവരം ലഭിച്ചതായാണ്‌ സൂചന. ലഭിക്കുന്ന വിവരങ്ങൾ….

ചാന്ദ്രയാൻ 3; റോവർ സഞ്ചാരം തുടങ്ങി, പരീക്ഷണ ഉപകരണങ്ങൾ പ്രവർത്തിച്ചുതുടങ്ങി

വിജയകരമായ സോഫ്‌റ്റ്‌ ലാൻഡിങ്ങിനുശേഷം ചാന്ദ്രയാൻ 3ലെ റോവർ ചാന്ദ്രപ്രതലത്തിൽ സഞ്ചാരം തുടങ്ങി. പിൻചക്രത്തിലുള്ള അശോകസ്തംഭം, ഐഎസ്‌ആർഒ മുദ്ര എന്നിവ പ്രതലത്തിൽ പതിഞ്ഞു. ലാൻഡറിലെയും റോവറിലെയും അഞ്ച്‌ പരീക്ഷണ ഉപകരണങ്ങൾ പ്രവർത്തിച്ചുതുടങ്ങി. രണ്ടാഴ്‌ച ദക്ഷിണ ധ്രുവത്തിലെ രഹസ്യങ്ങളിലേക്ക്‌ ഇരു പേടകവും ഊളിയിടും. ആറു….

അഭിമാന നിമിഷം: ചന്ദ്രയാന്‍ 3 ചന്ദ്രനില്‍

140 കോടി ജനങ്ങളുടെ പ്രതീക്ഷകളുമായി ഇന്ത്യയുടെ ചാന്ദ്രയാൻ മൂന്ന് പേടകം ചന്ദ്രനില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തിരിക്കുന്നു. ഇന്നോളം ഒരു ചാന്ദ്രദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ഇന്ത്യൻ ദൗത്യം വിജയകരമായിരിക്കുന്നത്. വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ 19 മിനുട്ടുകൾ….

ചന്ദ്രയാൻ മൂന്ന് ഇന്ന് ചന്ദ്രനെ തൊടും

ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങുന്ന നിമിഷത്തിനായുള്ള കാത്തിരിപ്പിലാണ് ലോകം. ഇന്നോളം ഒരു ചാന്ദ്രദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ഇന്ത്യൻ ദൗത്യം ഇറങ്ങാൻ പോകുന്നത്. വൈകിട്ട് 5.45 മുതൽ 6.04 ഉള്ളിൽ ചന്ദ്രയാൻ 3 ദൗത്യം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ. ദൗത്യം വിജയിച്ചാൽ….

ലക്ഷ്യത്തിലേക്ക് കൂടുതൽ അടുത്ത് ചാന്ദ്രയാൻ

ഐഎസ്‌ആർഒയുടെ ചാന്ദ്രദൗത്യമായ ചാന്ദ്രയാൻ 3 ചന്ദ്രനിലേക്ക്‌ കൂടുതൽ അടുത്തു. ദക്ഷിണ ധ്രുവത്തിൽ സോഫ്‌റ്റ്‌ലാൻഡിങിന്‌ രണ്ട്‌ ദിവസംമാത്രം ബാക്കി നിൽക്കേ ഞായർ പുലർച്ചെ നടന്ന പഥം താഴ്‌ത്തലും വിജയകരമായി. 13 കിലോഗ്രാം ഇന്ധനം 18 സെക്കന്റ്‌ ജ്വലിപ്പിച്ചാണ്‌ പഥം താഴ്‌ത്തിയത്‌. ബുധൻ ഉച്ചയ്ക്കുശേഷം….

ചന്ദ്രനോട് കൂടുതല്‍ അടുത്ത് വിക്രം ലാന്‍ഡര്‍; ആദ്യ ഡീബൂസ്റ്റിങ് വിജയകരം

ചന്ദ്രയാൻ -3 ദൗത്യം അന്തിമഘട്ടത്തോട് അടുക്കുന്നു. വ്യാഴാഴ്ച പ്രൊപ്പൽഷൻ മോഡ്യൂളിൽ നിന്ന് വേർപെട്ട ലാൻഡർ മോഡ്യൂളിന്റെ ആദ്യ ഡീബൂസ്റ്റിങ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കയതായി ഐഎസ്ആർഒ അറിയിച്ചു. ഇതോടെ ലാൻഡർ മോഡ്യൂൾ ചന്ദ്രനിൽ നിന്ന് 113 കി.മീ. കൂറഞ്ഞ ദൂരവും 157 കി.മീ…..

ചന്ദ്രയാൻ 3 രണ്ടം ഘട്ട ഭ്രമണപഥ താഴ്‌ത്തലും വിജയകരം

ചന്ദ്രയാൻ മൂന്ന് പേടകത്തിന്റെ രണ്ടാം ഘട്ട ഭ്രമണപഥം താഴ്‌ത്തൽ പ്രക്രിയയും വിജയകരമെന്നറിയിച്ച് ഐഎസ്ആർഒ. അടുത്ത ഭ്രമണപഥം താഴ്‌ത്തൽ 14-ന് രാവിലെ 11.30-നും 12.30-നും ഇടയിൽ നടക്കും. നിലവിൽ ചന്ദ്രനിൽ നിന്ന് 1,474 കിലോമീറ്റർ അകലെയാണ്. ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള….