Tag: central government

ഹിറ്റ് ആന്റ് റണ്‍ കേസില്‍ നഷ്ടപരിഹാരമുണ്ട്. എന്നാല്‍, അപേക്ഷകർ തീരെക്കുറവ്; കേന്ദ്രം

രാജ്യത്ത് ഒരുവർഷം ശരാശരി അറുപതിനായിരത്തിലധികം ഹിറ്റ് ആൻഡ് റൺ റോഡപകടങ്ങളുണ്ടാകുന്നുണ്ടെങ്കിലും നഷ്ടപരിഹാരത്തിന് അപേക്ഷിക്കുന്നവർ മൂവായിരത്തോളം മാത്രമാണ്. ഇടിച്ച വാഹനം തിരിച്ചറിയാത്ത (ഹിറ്റ് ആൻഡ് റൺ) റോഡപകടങ്ങളിൽ മരിക്കുന്നവരുടെ അവകാശികൾക്ക് രണ്ടുലക്ഷം രൂപയും ഗുരുതരമായി പരിക്കേൽക്കുന്നവർക്ക് 50000 രൂപയും കേന്ദ്രപദ്ധതിയനുസരിച്ചു കിട്ടുമെങ്കിലും അപേക്ഷകരുടെ….

ഓഫീസുകളിലെ ആക്രി വിറ്റ് കേന്ദ്രസർക്കാർ നേടിയത് 1163 കോടി

ആക്രി വിൽപനയിലൂടെ കേന്ദ്രസർക്കാർ നേടിയത് 1163 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. കേന്ദ്രസർക്കാർ ഓഫീസുകളിലെ പഴയ ഫയലുകള്‍, തകരാറിലായ വാഹനങ്ങള്‍, ഉപയോഗശൂന്യമായ ഓഫീസ് സാമഗ്രികള്‍ എന്നിവ വിൽപന നടത്തിയതിലൂടെ 2021 മുതലുള്ള കാലയളവിൽ സര്‍ക്കാര്‍ ഖജനാവിലേക്ക് ലഭിച്ച തുകയാണിത്. ഇന്ത്യയുടെ അഭിമാന ദൗത്യമായ….

സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോള്‍; GPS നിയന്ത്രിതമാകും, ടോള്‍ ബൂത്തുകള്‍ ഒഴിവാകും

രാജ്യത്ത് പുതിയ ടോൾ പിരിവ് സാങ്കേതികവിദ്യ അവതരിപ്പിക്കാൻ കേന്ദ്രം പദ്ധതിയിടുന്നു. ഇതോടെ റോഡുകളിൽ ഫാസ്‌ടാഗുകളും ടോൾ പ്ലാസകളും ഉടൻ തന്നെ അപ്രത്യക്ഷമായേക്കും എന്നാണ് റിപ്പോര്‍ട്ട്.  വാഹനങ്ങളിൽ നിന്ന് ടോൾ ഈടാക്കുന്ന പഴയ രീതിക്ക് പകരമായി ജിപിഎസ് അധിഷ്ഠിത ടോൾ പിരിവ് സംവിധാനം….

വാഹനാപകടങ്ങളില്‍ പരിക്കേറ്റവര്‍ക്ക് മൂന്ന് ദിവസത്തേക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

വാഹനാപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് നിര്‍ണായകമായ ആദ്യത്തെ ഒരു മണിക്കൂര്‍ ഉള്‍പ്പെടെ പരമാവധി മൂന്ന് ദിവസത്തേക്ക് പണരഹിത ചികിത്സ ഉറപ്പാക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം. പുതിയ മോട്ടോര്‍ വാഹന നിയമത്തിലെ ഭേദഗതികള്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമയായി സഹകരിച്ച് അടുത്ത നാല്….

ബ്രാന്‍റിംഗ് കടുംപിടുത്തവുമായി കേന്ദ്രം: 5 കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പ് പ്രതിസന്ധിയിൽ

ബ്രാന്‍റിംഗ് ഇല്ലാതെ പണം നൽകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധം പിടിച്ചതോടെ സംസ്ഥാനത്ത് അഞ്ച് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പ് പ്രതിസന്ധിയിൽ. ഇതേ ആവശ്യം ഉന്നയിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനും കെ ഫോണിനും മൂലധന ചെലവിനത്തിൽ സംസ്ഥാനത്തിന് അർഹമായ വിഹിതവും കേന്ദ്രം നൽകിയിട്ടില്ല. വിവിധ….

പിഎം കിസാൻ 15-ാം ഗഡു ഈ മാസം അവസാനത്തോടെ

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 15-ാം ഗഡു ഈ മാസം അവസാനത്തോടെ കർഷകരുടെ അക്കൗണ്ടിലേക്കെത്തും. പിഎം കിസാൻ യോഗ്യരായ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നവംബർ അവസാനത്തോടെ 2000 രൂപ വിതരണം ചെയ്യുമെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. 2019 ൽ ആണ് പ്രധാനമന്ത്രി….

ഇഡി ഡയറക്ടറുടെ കാലാവധി വീണ്ടും നീട്ടി

ഇഡി ഡയറക്ടർ സ്ഥാനത്ത് എസ് കെ മിശ്രയ്ക്ക് വീണ്ടും കാലാവധി നീട്ടി നൽകി. കേന്ദ്രസർക്കാരിന്റെ ആവശ്യത്തിൽ ദേശീയ താത്പര്യം മുൻനിർത്തിയാണ് കാലാവധി ഒരിക്കൽ കൂടി നീട്ടുന്നതെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി ഇനി വീണ്ടും കാലാവധി നീട്ടില്ലെന്നും വ്യക്തമാക്കി. അതിനായി ഒരു അപേക്ഷയും….

50 ശതമാനം പേരെ സ്ഥിരപ്പെടുത്തും; അഗ്നിപഥ് പദ്ധതി പരിഷ്‌കരണം പരിഗണനയില്‍

അഗ്നിപഥ് പദ്ധതിയുടെ സേവന വ്യവസ്ഥ പരിഷ്‌കരിക്കുന്നത് പരിഗണനയില്‍. നിലവില്‍ 25 ശതമാനം പേരെ നിലനിര്‍ത്തുന്നതിന് പകരം 50 ശതമാനമായി ഉയര്‍ത്താനാണ് തീരുമാനം. 75 ശതമാനം പേരെ ഒഴിവാക്കുന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇക്കാര്യമാണ് ഇപ്പോള്‍ പരിഷ്‌കരിക്കാന്‍ ആലോചിക്കുന്നത്. നാലു വര്‍ഷം സേവനം….