Tag: budget

കാൻസർ ചികിത്സയ്ക്കുള്ള മൂന്ന് മരുന്നുകളെ കസ്റ്റംസ് തീരുവയിൽ നിന്ന് ഒഴിവാക്കി

ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ കാൻസർ രോഗികൾക്ക് നേരിയ ആശ്വാസം. കാൻസർ ചികിത്സയ്ക്കുള്ള മൂന്ന് മരുന്നുകളെ കസ്റ്റംസ് തീരുവയിൽ നിന്നും ഒഴിവാക്കി. രോഗത്തോട് പൊരുതുന്നവരുടെ സാമ്പത്തിക ഭാരം കുറയ്ക്കാനാണ് നടപടി. മൊബെൽ ഫോണിന്റെയും ചാർജറിന്റെയും കസ്റ്റംസ് ഡ്യൂട്ടി കുറക്കും…..

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി

രാജ്യത്ത് സാമ്പത്തിക വളർച്ച തുടരുന്നുവെന്ന് മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. വിലക്കയറ്റം ലക്ഷ്യമായ നാല് ശതമാനത്തിന് താഴെ. ദാരിദ്ര്യ നിർമാർജനം, കൃഷി, സ്ത്രീ സുരക്ഷ, യുവജനക്ഷേമം എന്നിവയ്ക്ക് ഊന്നൽ നൽകുമെന്ന് ധനമന്ത്രി….

കേരള ബജറ്റ് 2024: വരുന്നു തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ

തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. തിരുവനന്തപുരം മെട്രോയ്ക്ക് ഉടൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ റെയിൽ വികസനം അവഗണിക്കപ്പെട്ടെന്ന് മന്ത്രി പറഞ്ഞു. വന്ദേഭാരത് വന്നതോടെ കേരളത്തിന്റെ നിലപാട് ശരിയെന്ന് മാധ്യമങ്ങൾക്കും ബോധ്യപ്പെട്ടു…..

സംസ്ഥാന ബഡ്ജറ്റ് 2024: കേരളത്തിന്റേത് സൂര്യോദയ സമ്പദ്ഘടനയെന്ന് ധനമന്ത്രി

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ചൊരിഞ്ഞും കേരളത്തിന്റേത് സൂര്യോദയ സമ്പദ്ഘടനയാണെന്ന പ്രഖ്യാപനവുമായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. 2024-25 സാമ്പത്തികവര്‍ഷത്തെ സംസ്ഥാന ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തികമായി കേന്ദ്രം കേരളത്തെ ഞെരുക്കുകയാണെന്നും തളരില്ല തകരില്ല തകര്‍ക്കാനാകില്ല കേരളത്തെയെന്നും അദ്ദേഹം പറഞ്ഞു. അടുത്ത….

ബജറ്റ് ഫെബ്രുവരി അഞ്ചിന്; കേരള നിയമസഭ സമ്മേളനം ജനുവരി 25 മുതൽ മാർച്ച് 27 വരെ

പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം ജനുവരി 25-ാം തീയതി ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കും. 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പാസ്സാക്കുന്നതിനായി ചേരുന്ന സമ്മേളനം, ജനുവരി 25 മുതല്‍ മാര്‍ച്ച് 27 വരെയുള്ള കാലയളവില്‍ ആകെ 32 ദിവസം ചേരുന്നതാണ്…..

ഇടക്കാല ബജറ്റ് ഫെബ്രുവരി 1 ന്

ലോകസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ 2024 ഫെബ്രുവരി 1 ന് ധനമന്ത്രി നിർമ്മല സീതാരാമൻ മോദി സർക്കാരിനായി നിർണായക ഇടക്കാല ബജറ്റ് അവതരിപ്പിക്കും. പാർലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഫെബ്രുവരി 9 വരെ നടക്കുമെന്നാണ് റിപ്പോർട്ട്. പാർലമെന്റിൽ….

നിയമസഭാ സമ്മേളനം 25 മുതൽ; ബജറ്റ് ഫെബ്രുവരി 2ന്

സംസ്ഥാന നിയമസഭാ സമ്മേളനം ജനുവരി 25 മുതൽ ചേരുവാനും ബജറ്റ് ഫെബ്രുവരി 2ന് അവതരിപ്പിക്കുവാനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനം. സഭാ സമ്മേളനം ചേരുന്നത് സംബന്ധിച്ച് ഗവർണർക്ക് ശുപാർശ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു. ജനുവരി 25ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ….

ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാന ബജറ്റ് നേരത്തെയാക്കും

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സംസ്ഥാന ബജറ്റ് നേരത്തെയാക്കാൻ തിരക്കിട്ട നീക്കവുമായി സര്‍ക്കാര്‍. ജനുവരിയിൽ തന്നെ ബജറ്റ് അവതരിപ്പിച്ച് പാസാക്കിയെടുക്കാനാണ് ധാരണ. തെരഞ്ഞെടുപ്പ് വര്‍ഷമായതുകൊണ്ട് തന്നെ ജനപ്രിയ നിര്‍ദ്ദേശങ്ങൾക്കായിരിക്കും ബജറ്റിൽ മുൻഗണന. ഫെബ്രുവരി അവസാനമോ അല്ലെങ്കിൽ മാര്‍ച്ച് ആദ്യമോ ആയിരുന്നു സംസ്ഥാന….