നഖം കടിക്കുന്ന ശീലമുണ്ടോ?; നഖം കടിയുടെ പിന്നിലെ കാരണം അറിയാം
നഖം കടിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. ശരീരത്തെ കേന്ദ്രീകരിച്ചുള്ള ഒരുതരം ആവര്‍ത്തിച്ചുളള പെരുമാറ്റമാണിത്. ‘ഒനിക്കോഫാഗിയ’ എന്ന പേരിലാണ് വൈദ്യശാസ്ത്രം ഈ ശീലത്തെ വിളിക്കുന്നത്. കുട്ടിക്കാലത്ത് ആരംഭിക്കുകയും പ്രായമായാലും തുടരുകയും ചെയ്യുന്ന ശീലമാണിത്. സമ്മര്‍ദ്ദം, ഉത്കണ്ഠ, പെരുമാറ്റരീതികള്‍ തുടങ്ങിയ മറ്റ് ശീലങ്ങളുമായും ഇത് ബന്ധപ്പെട്ടിരിക്കും…..
