Tag: bevco

നാളെ മുതൽ മദ്യത്തിന് 20 രൂപ ഡെപ്പോസിറ്റ്, പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു തുടങ്ങും

സംസ്ഥാനത്ത് മദ്യശാലകളിൽ നാളെ മുതൽ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു തുടങ്ങും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലാകും ശേഖരണം. പരീക്ഷണാടിസ്ഥാനത്തിൽ 20 ഔട്ട്ലെറ്റുകളിൽ കുപ്പികൾ വാങ്ങും. പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിന് 20 രൂപ അധികം നൽകണം. ഒഴിഞ്ഞ കുപ്പി തിരികെ നൽകിയാൽ പണം….

മദ്യക്കുപ്പികൾ തിരികെ ഔട്ട്ലെറ്റിൽ നൽകിയാൽ 20 രൂപ നൽകും, ജനുവരി മുതൽ പ്രാബല്യത്തിൽ വരും

തമിഴ്നാട് മോഡൽ റീസൈക്കിൾ പദ്ധതിയുമായി കേരളം. മദ്യക്കുപ്പികൾ തിരികെ ഔട്ട്ലെറ്റിൽ നൽകിയാൽ 20 രൂപ നൽകും. ജനുവരി മുതൽ പദ്ധതി പ്രാബല്യത്തിലെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. മദ്യം വാങ്ങുമ്പോൾ 20 രൂപ ഡെപ്പോസിറ്റായി ആദ്യം വാങ്ങും. അത് തിരികെ….

മദ്യബ്രാൻഡുകളുടെ സ്റ്റോക്ക് അറിയാം; പുതിയ സംവിധാനവുമായി ബെവ്‌കോ

മദ്യത്തിൻ്റെ ഗുണനിലവാരവും വിതരണത്തിൽ സുതാര്യതയും ഉറപ്പാക്കാൻ മദ്യക്കുപ്പികളിൽ ക്യൂആർ കോഡ് പതിക്കുന്നതിൻ്റെ പരീക്ഷണം 12ന് തുടങ്ങും. സർക്കാർ സ്ഥാപനമായ തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിൻ്റെ മദ്യക്കുപ്പികളിലാകും ആദ്യം പരീക്ഷണം നടത്തുക. ഒരു മാസം നിരീക്ഷിച്ച് പോരായ്‌മകളുണ്ടെങ്കിൽ പരിഹരിച്ചശേഷം മറ്റു മദ്യക്കമ്പനികൾക്കും….

സംസ്ഥാനത്ത് വിദേശ നിർമ്മിത വിദേശമദ്യത്തിന്റെ വിൽപ്പന നിർത്തിവെക്കാൻ ഉത്തരവ്

സംസ്ഥാനത്ത് വിദേശ നിർമ്മിത വിദേശ മദ്യ വിൽപ്പന നിർത്തി വയ്ക്കാൻ നിർദ്ദേശം നൽകി. ഈ മാസം രണ്ടു മുതൽ വിദേശ മദ്യത്തിൻ്റെ വില 9 ശതമാനം വർദ്ധിപ്പിച്ചിരുന്നു. പുതിയ വില രേഖപ്പെടുത്തിയ ലേബൽ ഒട്ടിക്കുന്നതുവരെ നിലവിലുള്ള വിദേശ നിർമ്മിത വിദേശ മദ്യത്തിന്റെ….

ഓണത്തിന് ബവ്കോ വിറ്റത് 759 കോടിയുടെ മദ്യം, കഴിഞ്ഞ വർഷത്തേക്കാള്‍ എട്ടര ശതമാനം വർധന

ഓണക്കാലത്ത് റെക്കോർഡ് മദ്യവില്‍പ്പനയുമായി ബവ്കോ. ഈ മാസം 21മുതൽ 30 വരെയുള്ള കാലയളവില്‍ 759 കോടിയുടെ മദ്യം വിറ്റു. സർക്കാരിന് 675 കോടി നികുതിയായി ലഭിക്കും. കഴിഞ്ഞ വർഷം ഓണ വിൽപ്പന 700 കോടിയായിരുന്നു. എട്ടര ശതമാനം അധിക വർധനയാണ് ഇത്തവണ….