Tag: banking

കേരള ഗ്രാമീൺ ബാങ്കിന്റെ പേര് മാറ്റി; പുതിയ പേര് സംബന്ധിച്ച് വിജ്ഞാപനമിറക്കി കേന്ദ്രം

കേരള ഗ്രാമീൺ ബാങ്കിന്റെ പേര് ഇനി കേരള ഗ്രാമീണ ബാങ്ക് എന്നാകും. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. കേരള ഗ്രാമീണ ബാങ്ക് അടക്കം 28 റീജനൽ റൂറൽ ബാങ്കുകളാണ് (ആർആർബി) രാജ്യത്തുള്ളത്. ഒരു സംസ്ഥാനത്തിന് ഒരു ആർആർബി എന്ന നയമനുസരിച്ച് ഗ്രാമീൺ ബാങ്കുകൾ….

ബാങ്കുകളിൽ‌ അവകാശികളില്ലാതെ ‘കെട്ടിക്കിടക്കുന്നത്’ 67,000 കോടി രൂപ

ഇന്ത്യയിലെ ബാങ്കുകളിൽ അവകാശികളില്ലാതെ ‘കെട്ടിക്കിടക്കുന്നത്’ 67,270 കോടി രൂപ. 10 വർഷമായി ഇടപാടുകൾ നടക്കാതെയും ആരും അവകാശം ഉന്നയിക്കാതെയുമുള്ള അക്കൗണ്ടുകളിലാണ് ഇത്രയും തുകയുള്ളത്. ഇതിൽ സേവിങ്സ് അക്കൗണ്ടുകൾ, കാലാവധി അവസാനിച്ചിട്ടും പുതുക്കാത്ത സ്ഥിരനിക്ഷേപങ്ങൾ (എഫ്ഡി), അക്കൗണ്ടുടമ മരണപ്പെട്ടശേഷം ആരും അവകാശവാദം ഉന്നയിക്കാത്ത….

ബാങ്ക് സേവനങ്ങള്‍ക്ക് കൊള്ള നിരക്ക് വേണ്ട, ഇടപെട്ട് ആര്‍ബിഐ

ഉപഭോക്താക്കളില്‍ നിന്ന് ബാങ്കുകള്‍ ഈടാക്കുന്ന വിവിധ സേവന നിരക്കുകള്‍ കുറയ്ക്കാന്‍ ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. ഡെബിറ്റ് കാര്‍ഡിനുള്ള നിരക്കുകള്‍, മിനിമം ബാലന്‍സ് ഇല്ലാത്തതിന് ഈടാക്കുന്ന പിഴ, വായ്പകളുടെ തിരിച്ചടവ് വൈകുമ്പോള്‍ ഈടാക്കുന്ന ലേറ്റ് ഫീസ് തുടങ്ങിയവ കുറയ്ക്കുന്നതിനാണ് ആര്‍ബിഐ മുന്‍ഗണന….

ബാങ്കിൽ കൊടുത്ത ചെക്ക് പാസാകാൻ എത്ര ദിവസമെടുക്കും?

ചെക്ക് ക്ലിയറിങ്ങിനു പുതിയ നിർദേശം മുന്നോട്ടുവച്ചിരിക്കുകയാണ് റിസർവ് ബാങ്ക്. ബാങ്കിലേൽപ്പിക്കുന്ന ചെക്ക് അന്നേദിവസം വൈകിട്ട് 7ന് മുൻപ് ക്ലിയർ ചെയ്തിരിക്കണം; ഇതാണ് നിർദേശം. ഒക്ടോബർ 4 മുതലാണ് നിർദേശം പ്രാബല്യത്തിലാവുക. നിലവിലെ രീതി  നിലവിൽ ചെക്ക് പ്രോസസിങ് (സിടിഎസ്) നടക്കുന്നത് ബാച്ച്….

അക്കൗണ്ട് ഉടമ മരിച്ചാല്‍ 15 ദിവസത്തിനകം അവകാശിക്ക് പണം; ഏകീകൃത നടപടിക്രമം ഒരുക്കാന്‍ റിസര്‍വ് ബാങ്ക്

മരിച്ചുപോയ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍, ലോക്കറുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ക്ലെയിമുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് ഏകീകൃത നടപടിക്രമം ഒരുക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പരമാവധി 15 ദിവസത്തിനകം നടപടിക്രമം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കുക. നോമിനികള്‍ക്കും നിയമപരമായ അവകാശികള്‍ക്കും വേണ്ടിയാണ്….

തട്ടിപ്പുകൾക്കെതിരെ എസ്ബിഐയുടെ മുന്നറിയിപ്പ്

ഡിജിറ്റല്‍ യുഗത്തില്‍ അതിവേഗം പിടിമുറുക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ . മൊബൈല്‍ ഉപയോക്താക്കള്‍, ഓണ്‍ലൈന്‍ നിക്ഷേപകര്‍ എന്നിവരെ ലക്ഷ്യമിട്ട് നടക്കുന്ന പുതിയ തരം സൈബര്‍ തട്ടിപ്പുകളെക്കുറിച്ചാണ് ബാങ്കിന്റെ മുന്നറിയിപ്പ്…..

വായ്പ ഇടപാടുകാർക്ക് വൻ ആശ്വാസം, റീപ്പോനിരക്ക് 0.50% വെട്ടിക്കുറച്ചു

തുടർച്ചയായ മൂന്നാം തവണയും റിപ്പോ നിരക്ക് കുറച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 50 ബേസിസ് പോയിന്റ് കുറച്ചതോടെ നിലവിലെ നിരക്ക് 6% ൽ നിന്ന് 5.50% ആയി. ആർ‌ബി‌ഐ ഗവർണർ സഞ്ജയ് മൽ‌ഹോത്രയുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി രണ്ട്….

353 ബാങ്കുകൾക്ക് പിഴ, 54 കോടി നേടി റിസർവ് ബാങ്ക്

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പിഴ ചുമത്തിയത് രാജ്യത്തെ 353 ധനകാര്യ സ്ഥാപനങ്ങൾക്ക്. ആർബിഐയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾക്ക് ആകെ 54.78 കോടി രൂപയാണ് പിഴ ചുമത്തിയത്. റിസർവ് ബാങ്ക് പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിൽ ആണ് പിഴ കണക്കുകൾ….

എടിഎമ്മുകളിൽ 100, 200 രൂപ നോട്ടുകൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബാങ്കുകളോട് ആർബിഐ

എടിഎമ്മുകള്‍ വഴി 100 രൂപയോ 200 രൂപയോ മൂല്യമുള്ള നോട്ടുകള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് റിസര്‍വ് ബാങ്ക് ബാങ്കുകളോട് ആവശ്യപ്പെട്ടു. ബാങ്കുകളും വൈറ്റ് ലേബല്‍ എടിഎം ഓപ്പറേറ്റര്‍മാരും  ഈ നിര്‍ദ്ദേശം ഘട്ടം ഘട്ടമായി നടപ്പിലാക്കണം. പൊതുജനങ്ങള്‍ പതിവായി ഉപയോഗിക്കുന്ന മൂല്യമുള്ള നോട്ടുകള്‍….