Tag: alappuzha

കേരളത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയില്ലാത്ത ഏക ജില്ല ആലപ്പുഴ

സംസ്ഥാനത്ത് ഉരുൾപൊട്ടൽ സാധ്യതയില്ലാത്ത ഏക ജില്ലയാണ് ആലപ്പുഴ. മറ്റു ജില്ലകളെല്ലാം ഉരുൾപൊട്ടൽ സാധ്യതാമേഖലകൾ ഉൾക്കൊള്ളുന്നതിനാൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഉരുൾപൊട്ടൽസാധ്യതാ ഭൂപടത്തിൽ ഇടംപിടിച്ചിട്ടുണ്ട്. രാജ്യത്തെ 4,20,000 ചതുരശ്ര കിലോമീറ്റർ പ്രദേശം ഉരുൾപൊട്ടൽ ഭീഷണി നേരിടുന്നതായി ഐ.എസ്.ആർ.ഒ. പുറത്തിറക്കിയ ലാൻഡ് സ്ലൈഡ് അറ്റ്ലസിൽ….

നെഹ്‌റു ട്രോഫി വള്ളംകളി ഫണ്ട് സമാഹരണത്തിന് സർക്കാർ ഓഫീസുകളിൽ ടിക്കറ്റ് വിൽപ്പന

നെഹ്‌റു ട്രോഫി വള്ളംകളിക്ക്‌ ഫണ്ട് സമാഹരിക്കാൻ സർക്കാർ ഓഫീസുകൾ വഴി പ്രവേശന ടിക്കറ്റുകൾ വിൽക്കാൻ ഉത്തരവ്. ഇടുക്കി, കണ്ണൂർ, വയനാട്, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലെ സർക്കാർ ഓഫീസുകളിലൂടെയാണ് ടിക്കറ്റുകൾ വിൽക്കുക. വള്ളംകളി നടത്തിപ്പിന് ഫണ്ട് കണ്ടെത്താൻ സഹായം ആവശ്യപ്പെട്ട് ആലപ്പുഴ സബ്….

ആലപ്പുഴ വഴിയുള്ള വന്ദേഭാരത് സർവ്വീസ് കോട്ടയം വഴിയാക്കാനൊരുങ്ങി റെയിൽവേ

ജനകീയ പ്രതിഷേധം കണക്കിലെടുത്ത് ആലപ്പുഴ വഴിയുള്ള വന്ദേഭാരത് സർവ്വീസ് കോട്ടയം വഴിയാക്കാമെന്ന് റെയിൽവേ അറിയിച്ചു. ആലപ്പുഴയിൽ യാത്രക്കാരുടെ സംഘടനകളുടെ പേരിൽ പ്രക്ഷോഭം നടത്തുന്ന സാഹചര്യത്തിലാണിത്. ജനങ്ങൾക്ക് എതിർപ്പുണ്ടെങ്കിൽ ആലപ്പുഴ വഴിയുള്ള വന്ദേഭാരത് സർവ്വീസ് കോട്ടയം വഴി തന്നെയാക്കും. ജനപ്രതിനിധികൾ, പൗരപ്രമുഖർ, സംസ്ഥാന….

സാവിത്രി അന്തർജനം ഇനി മണ്ണാറശാല അമ്മ

ഉമാദേവി അന്തർജനത്തിന്റെ ഭർതൃസഹോദര പുത്രൻ പരേതനായ എം.വി. സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ ഭാര്യ സാവിത്രി അന്തർജനമാണ് (83) മുറപ്രകാരം മണ്ണാറശാലയിലെ അടുത്ത അമ്മ. കോട്ടയം കാഞ്ഞിരക്കാട്ട് ഇല്ലത്ത് ശങ്കരൻ നമ്പൂതിരിയുടെയും ആര്യ അന്തർജനത്തിന്റെയും മകളാണ്. ഇന്നലെ രാവിലെയാണ് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ മുഖ്യ….

മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം അന്തരിച്ചു

ഹരിപ്പാട് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ മുഖ്യപുജാരിണി ഉമാദേവി അന്തർജനം (96) അന്തരിച്ചു. മണ്ണാറശാല ഇല്ലത്തായിരുന്നു അന്ത്യം. മണ്ണാറശാല അമ്മ എന്നാണ് ഭക്തർ ഇവരെ വിളിക്കുന്നത്. സ്ത്രീകള്‍ പൂജാരിണിയായ ലോകത്തിലെ ഏക നാഗക്ഷേത്രമാണ് മണ്ണാറശാല. ക്ഷേത്രത്തിലെ പ്രധാന പൂജകളെല്ലാം മുഖ്യപുജാരിണിയാണ് നടത്തുന്നത്. ഇല്ലത്ത്….

ആലപ്പുഴയിൽ അപൂർവരോഗം; പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ് ബാധിച്ച് പതിനഞ്ചുകാരൻ മരിച്ചു

ആലപ്പുഴ ജില്ലയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് പതിനഞ്ചുകാരൻ മരിച്ചു. പാണാവള്ളിയിൽ നിന്നുള്ള അനിൽ കുമാറിന്റെയും ശാലിനിയുടെയും മകനായ ഗുരുദത്ത് ആണ് മരിച്ചത്. പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം ഹയർസെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ച മുതൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ….