Category: Technology

പുത്തന്‍ ലുക്കില്‍ വാട്‌സ്ആപ്പ്; പുതിയ ക്യാമറ ഇഫക്ടുകള്‍, സെല്‍ഫി സ്റ്റിക്കറുകള്‍

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പില്‍ കൂടുതല്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് മാതൃ കമ്പനിയായ മെറ്റ. വാട്‌സ്ആപ്പ് ചാറ്റുകള്‍ കൂടുതല്‍ രസകരമാക്കുന്നതിന് പുതിയ ക്യാമറ ഇഫക്ടുകളും സെല്‍ഫി സ്റ്റിക്കറുകളും ക്വിക്കര്‍ റിയാക്ഷനുകളുമാണ് വാട്‌സ്ആപ്പില്‍ മെറ്റ കൊണ്ടുവന്നിരിക്കുന്നത്. ക്യാമറ ഇഫക്ടുകള്‍: നിങ്ങള്‍ വീഡിയോയോ ഫോട്ടോയോ എടുക്കുമ്പോഴും….

ആകാശത്ത് ഇനി ‘പ്ലാനറ്ററി പരേഡ്’; ജനുവരി 21 മുതൽ രാത്രി ആകാശത്ത് ആറ് ഗ്രഹങ്ങളെ ഒരേ സമയം കാണാം

ജനുവരി 21 മുതൽ രാത്രി ആകാശത്ത് ആറ് ഗ്രഹങ്ങളെ ഒരേ സമയം കാണാൻ സാധിക്കും. ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ എന്നിവയാണ് ‘പ്ലാനറ്ററി പരേഡ് ” എന്നറിയപ്പെടുന്ന പ്രതിഭാസത്തിലൂടെ ആകാശത്ത് വിസ്മയ കാഴ്ച്ചയാകാൻ ഒരുങ്ങുന്നത്. സൂര്യാസ്തമയത്തിനു ശേഷം രാത്രി….

‘മാനത്തെ കൊട്ടാരം’ – അന്താരാഷ്ട്ര ബഹിരാകാശ നിലയം തെക്ക്പടിഞ്ഞാറൻ ആകാശത്ത് ഇന്ന് ദൃശ്യമാകും

‘മാനത്തെ കൊട്ടാര’മെന്ന് വിശേഷിപ്പിക്കപ്പെട്ട അന്താരാഷ്ട്ര ബഹിരാകാശ നിലയം(ഐ.എസ്.എസ്.) കഴിഞ്ഞ കാൽനൂറ്റാണ്ടിലധികമായി മാനത്ത് നമ്മുടെ തലയ്ക്കുമുകളിലൂടെ പല തവണ കടന്നു പോകാറുണ്ട്. വാനനിരീക്ഷണകുതുകികൾക്ക് സ്ഥിരം കാഴ്ചയാണിതെങ്കിലും ഇത് കാണാത്തവരായി ഒട്ടേറെപ്പേരുണ്ടിപ്പോഴും. അത്തരക്കാർക്ക് ചൊവ്വാഴ്‌ച രാത്രി ഒരു സുവർണാസരമുണ്ടെന്ന് അമച്വർ വാനനിരീക്ഷകൻ സുരേന്ദ്രൻ പുന്നശ്ശേരി….

ബഹിരാകാശത്ത് വച്ച് ആദ്യമായി യന്ത്രക്കൈ പരീക്ഷിച്ച് ഐഎസ്ആർഒ

ബഹിരാകാശത്ത് വച്ച് ആദ്യമായി ഒരു യന്ത്രക്കൈ പരീക്ഷിച്ചിരിക്കുകയാണ് ഐഎസ്ആർഒ. തിരുവനന്തപുരത്തെ ഐഎസ്ആർഒ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ് വികസിപ്പിച്ച നടക്കും യന്ത്രക്കൈയുടെ പ്രവർത്തന വീഡിയോ ഇസ്രൊ പുറത്തുവിട്ടു. പിഎസ്എൽവി സി 60 ദൗത്യത്തിന്റെ ഭാഗമായാണ് യന്ത്രക്കൈ ബഹിരാകാശത്തേക്കയച്ചത്. ഭാവിയിൽ സ്വന്തം ബഹിരാകാശ നിലയം….

മില്ലേനിയൽസ്, ജെൻ സീ, ആൽഫ ഔട്ട്; 2025ല്‍ ജനിക്കുന്ന കുട്ടികള്‍ ജെന്‍ ബീറ്റ

2025 പുതിയ തലമുറയെ കൂടിയാണ് വരവേറ്റിരിക്കുന്നത്. ‘ജനറേഷൻ ബീറ്റ’ എന്നറിയപ്പെടുന്ന ഈ പുത്തൻ തലമുറ മില്ലേനിയൽസ്, ജെന്‍ സി  എന്നിവക്ക് ശേഷം വന്ന ജെൻ ആൽഫ-യുടെ പിൻഗാമികളാണ്. 2025 മുതൽ 2039 വരെ ജനിക്കുന്ന കുട്ടികളെ ഉൾക്കൊള്ളുന്ന ജനറേഷൻ ബീറ്റ 2035-ഓടെ….

ബഹിരാകാശത്ത് 2025നെ വരവേറ്റ് സുനിത വില്യംസ്; പുതുവത്സരം കണ്ടത് 16 തവണ

ബഹിരാകാശത്ത് സുനിത ഉൾപ്പടെ 7 പേരാണ് നിലവിലുള്ളത്. ഇവർ ഓരോതവണ ഭൂമിയെ ഭ്രമണം ചെയ്യുമ്പോഴും 16 സൂര്യോദയവും 16 സൂര്യാസ്തമനവും കാണുന്നു. അതുകൊണ്ടുതന്നെ 2025 ജനുവരി ഒന്നിലേക്ക് കാലചക്രം കറങ്ങിയെത്തുമ്പോൾ ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ അകലെ നിന്നുകൊണ്ട് ഭൂഗോളത്തെ ചുറ്റുന്ന….

വാട്സ്ആപ്പിൽ സന്ദേശങ്ങളും സ്റ്റാറ്റസുകളും ഓർമിപ്പിക്കാൻ ഇനി റിമൈൻഡറും

നമ്മൾ കൂടുതലായി ഇടപെടുന്ന ആളുകളുടെ സ്റ്റാറ്റസുകളും മെസേജുകളെയും കുറിച്ച് വാട്സ്ആപ്പ് തന്നെ ഇനി നമ്മെ ഓർമിപ്പിക്കും. ഇതിനായി നമ്മൾ സ്ഥിരമായി നടത്തുന്ന ആശയവിനിമയങ്ങൾ വാട്സ്ആപ്പ് വിശകലനം ചെയ്യുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഈ വിവരങ്ങൾ ബാക്കപ്പിലോ സെർവറിലോ സൂക്ഷിക്കില്ലെന്ന് കമ്പനി വ്യക്തമാക്കുന്നു. ഉപഭോക്താവിന്….

വെറും 15 മിനുറ്റ്, മനുഷ്യനെ കുളിപ്പിച്ച് തോര്‍ത്തിത്തരും; അത്യാധുനിക എഐ യന്ത്രം

മനുഷ്യനെ കുളിപ്പിച്ച് ഉണക്കിത്തരുന്ന അത്യാധുനിക യന്ത്രവുമെത്തി. ജാപ്പനീസ് എഞ്ചിനീയര്‍മാരാണ് ഹ്യൂമണ്‍ വാഷിംഗ് മെഷീന്‍ (Mirai Ningen Sentakuki) അവതരിപ്പിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അടിസ്ഥാനത്തിലുള്ള മെഷീന്‍ ആഗോളതലത്തില്‍ വാര്‍ത്താ പ്രാധാന്യം നേടിക്കഴിഞ്ഞു. വെറും 15 മിനുറ്റ് കൊണ്ട് ഈ യന്ത്രം മനുഷ്യനെ കുളിപ്പിച്ച്….

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളില്‍  പണം പോയവര്‍ എന്തൊക്കെ ചെയ്യണം?

രാജ്യത്ത് ഡിജിറ്റല്‍ സാമ്പത്തിക തട്ടിപ്പുക‌ള്‍ വര്‍ധിച്ചു വരികയാണ്. യുപിഐ ആപ്പുകളിലെ ചെറിയ തുകയുടെ അക്കൗണ്ട് ട്രാന്‍സാക്ഷന്‍ മുതല്‍ സമ്പന്നരായ ആളുകളുടെ കോടികള്‍ വരെ ഇതില്‍പ്പെടുന്നു. സാധാരണക്കാര്‍ മുതല്‍ സമൂഹത്തിലെ ഉന്നതര്‍ വരെ ഇക്കൂട്ടത്തില്‍ തട്ടിപ്പുകള്‍ക്ക് ഇരയാകുന്നുമുണ്ട്. ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകാതിരിക്കാന്‍ സ്വയം….

പ്രോബ-3 ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു, കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ചുള്ള പരീക്ഷണം

യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പ്രോബ-3 വിക്ഷേപണം ഐഎസ്ആര്‍ഒ വിജയകരമായി പൂര്‍ത്തിയാക്കി. കൃത്രിമമായി സൂര്യഗ്രഹണം സൃഷ്‌ടിച്ച് സൂര്യന്‍റെ കൊറോണയെ കുറിച്ച് പഠിക്കാനുള്ള ഇഎസ്എയുടെ രണ്ട് പേടകങ്ങളാണ് (കൊറോണഗ്രാഫ്, ഒക്യുല്‍റ്റര്‍) ഇസ്രൊയുടെ പിഎസ്എല്‍വി-സി59 റോക്കറ്റ് വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സ്റ്റേഷനില്‍ നിന്ന്….