Category: Technology

2019- 2025 സാമ്പത്തിക വർഷത്തിൽ രാജ്യത്ത് നടന്നത് 65,000 കോടി ഡിജിറ്റൽ പേയ്‌മെന്‍റുകള്‍

2019 മുതൽ 2025 വരെയുള്ള കഴിഞ്ഞ 6 സാമ്പത്തിക വർഷങ്ങളിലായി ഏതാണ്ട് 12,000 ട്രില്യൺ രൂപയുടെ, 65,000 കോടിയിലധികം ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾ രാജ്യത്ത് നടന്നുവെന്ന് കേന്ദ്ര സർക്കാർ കണക്കുകൾ. ചെറുകിട പട്ടണങ്ങളും ഗ്രാമപ്രദേശങ്ങളും ഉൾപ്പെടെ രാജ്യത്തുടനീളം ഡിജിറ്റൽ പേയ്മെന്റ് സാങ്കേതികവിദ്യയുടെ….

യുപിഐ പേയ്മെന്‍റ് യുഎഇയിൽ വ്യാപിപ്പിക്കുന്നു

ഇന്ത്യക്കാര്‍ക്ക് ഇനി അധികം വൈകാതെ തന്നെ പണം, കാര്‍ഡുകള്‍ എന്നിവ കൈവശം വെക്കാതെ യുഎഇയിലേക്ക് യാത്ര ചെയ്യാം. ക്യൂ ആര്‍ കോഡ് ഉപയോഗിച്ചുള്ള ഇന്ത്യയുടെ യുപിഐ പേയ്മെന്‍റ് സംവിധാനം യുഎഇയില്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണ്. ഇതോടെ യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക്….

കുതിച്ചുയര്‍ന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റ്, ആക്സിയം 4 ദൗത്യം വിക്ഷേപിച്ചു

നീണ്ട കാത്തിരിപ്പിനൊടുവില്‍ ശുഭത്തുടക്കം, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഇന്ത്യക്കാരനായ ശുഭാംശു ശുക്ല അടക്കം നാല് സഞ്ചാരികളെ എത്തിക്കാനുള്ള ആക്‌സിയം 4 ദൗത്യം സ്പേസ് എക്സ് വിക്ഷേപിച്ചു. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിലെ ലോഞ്ച് കോംപ്ലക്സ് 39എ-യില്‍ നിന്ന് ആക്സിയം 4 യാത്രികരെ….

നിങ്ങളുടെ പേരില്‍ എത്ര സിംകാര്‍ഡ് ഉണ്ടെന്ന് കണ്ടെത്താം

ഇന്നത്തെ ലോകത്ത് തട്ടിപ്പുകാർ കണ്ണുവെക്കുന്നവയിൽ പ്രധാനപ്പെട്ടതാണ് സിം കാർഡുകൾ. ബാങ്കിങ്, തിരിച്ചറിയൽ രേഖകൾ, ഡിജിറ്റൽ സേവനങ്ങൾ എന്നിവയുമായെല്ലാം സിം കാർഡുകൾ ബന്ധിപ്പിച്ചിരിക്കുന്നു എന്നതാണ് ഇതിന് കാരണം. തട്ടിപ്പുകാർക്ക് മോഷ്ടിച്ച വ്യക്തിവിവരങ്ങൾ ഉപയോഗിച്ച് മൊബൈൽ നമ്പറുകൾ എടുക്കാൻ സാധിച്ചേക്കും. അതേസമയം ഇത്തരത്തിലുള്ള വ്യാജ….

എന്താണ് വിമാനങ്ങളിലെ ‘ബ്ലാക്ക് ബോക്സ്’?

വിമാനാപകടങ്ങൾ ഉണ്ടാകുമ്പോൾ നാം പലപ്പോഴും ഉയർന്നു കേൾക്കാറുള്ള ഒരു വാക്കാണ് ബ്ലാക്ക് ബോക്സ് എന്നത്. വിമാനത്തിനുള്ളിലെ ഉപകരണങ്ങളാണ് ഏവിയേഷൻ ബ്ലാക്ക് ബോക്സുകൾ. 1100 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിയിലും വൻ മർദ്ദമുണ്ടാക്കുന്ന ഇടികളും പതനവും 20000 അടി വരെ കടലാഴവുമൊക്കെ അതിജീവിക്കാൻ….

ഇ-ആധാർ വരുന്നു; പകർപ്പ് നൽകേണ്ട, ആപ്പ് വഴി ആധാർ കൈമാറാം

ആധാറിൻ്റെ പകർപ്പിനുപകരം അതിന്റെ ഇലക്ട്രോണിക് രൂപം നൽകാൻ വൈകാതെ സംവിധാനമൊരുങ്ങും. ക്യുആർ കോഡ് അധിഷ്‌ഠിത ആപ്പ് വഴിയാകും ഇത് സാധ്യമാക്കുക. കൂടാതെ, ബയോമെട്രിക് ഒഴികെയുള്ള വിവരങ്ങൾ ആധാർ കേന്ദ്രങ്ങളിൽ പോകാതെതന്നെ മാറ്റി നൽകാനും നവംബറോടെ സംവിധാനമുണ്ടാക്കും. ആധാറിനെ ക്യുആർ കോഡ് ഉപയോഗിച്ച്….

ബഹിരാകാശ നിലയത്തിലേക്കുള്ള ശുഭാംശുവിന്റെ യാത്ര 19ന്

അനിശ്ചിതത്വത്തിനൊടുവിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുടെ യാത്രയ്ക്ക് പുതിയ തിയതി. ജൂൺ 19ന് സംഘം യാത്ര തിരിക്കും. ഐഎസ്ആർഒയാണ് യാത്രാ തിയതി പുറത്തുവിട്ടത്. ഫ്ലോറിഡയിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽനിന്നാണ് യാത്ര. സ്പേയ്‌സ്എക്സ്‌സിൻ്റെ ഫാൽക്കൺ 9….

ആക്സിയം 4 വിക്ഷേപണം നാളെ; രാജ്യത്തിന്‍റെ അഭിമാനമാകാന്‍ ശുഭാംശു ശുക്ല

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) ഇന്ത്യക്കാരന്‍ ശുഭാംശു ശുക്ലയുടെ യാത്രയുടെ കാത്തിരിപ്പ് അവസാനിക്കുന്നു. നാളെ വൈകീട്ട് ഇന്ത്യന്‍ സമയം 5.52നാണ് ശുഭാംശു അടക്കം നാല് പേരെ വഹിച്ചുകൊണ്ട് ആക്സിയം സ്പേസിന്‍റെ ദൗത്യം (Axiom 4 Mission) ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍….

രാജ്യത്ത് ഇനിമുതല്‍ ‘ഡിജിപിന്‍’, എങ്ങനെ നിങ്ങളുടെ ഡിജിറ്റല്‍ വിലാസം കണ്ടെത്താം?

പോസ്റ്റല്‍ വിലാസങ്ങളുടെ ആകര്‍ഷണമായിരുന്ന പിന്‍കോഡുകളുടെ യുഗം അവസാനിച്ചിരിക്കുന്നു, ഇന്ത്യന്‍ പോസ്റ്റല്‍ വകുപ്പ് ഇതിന് ബദലായി ‘ഡിജിപിന്‍’ എന്ന ഡിജിറ്റല്‍ വിലാസം അവതരിപ്പിച്ചിരിക്കുകയാണ്. ഡിജിപിന്‍ സംവിധാനം ഉപയോഗിച്ച് ഇനി മുതല്‍ വിലാസങ്ങള്‍ കൃത്യമായി കണ്ടെത്താന്‍ സാധിക്കും. പരമ്പരാഗത പിന്‍കോഡുകള്‍ വിശാലമായ ഒരു പ്രദേശത്തെ….

ഇന്ത്യയിൽ ഇനി മുതല്‍ ഇ–പാസ്പോർട്ട് യുഗം

രാജ്യം സമ്പൂർണമായി ഇപാസ്പോർട്ട് യുഗത്തിലെത്തി. മുംബൈ, ഡൽഹി, കൊൽക്കത്ത മേഖലകളിൽ നിന്നുകൂടി തിങ്കളാഴ്ച ഇ-പാസ്പോർട്ട് ലഭ്യമാക്കിത്തുടങ്ങിയതോടെ രാജ്യത്തെ എല്ലാ പാസ്പോർട്ട് ഓഫിസുകളിൽനിന്നും ഇനി നൽകുക ഇതു മാത്രമാകും. രാജ്യം സമ്പൂർണമായി ഇ-പാസ്പോർട്ട് സംവിധാനത്തിലേക്കു മാറിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ പ്രധാനമന്ത്രി നരേന്ദ്ര….