Category: Technology

വെറും 15 മിനുറ്റ്, മനുഷ്യനെ കുളിപ്പിച്ച് തോര്‍ത്തിത്തരും; അത്യാധുനിക എഐ യന്ത്രം

മനുഷ്യനെ കുളിപ്പിച്ച് ഉണക്കിത്തരുന്ന അത്യാധുനിക യന്ത്രവുമെത്തി. ജാപ്പനീസ് എഞ്ചിനീയര്‍മാരാണ് ഹ്യൂമണ്‍ വാഷിംഗ് മെഷീന്‍ (Mirai Ningen Sentakuki) അവതരിപ്പിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അടിസ്ഥാനത്തിലുള്ള മെഷീന്‍ ആഗോളതലത്തില്‍ വാര്‍ത്താ പ്രാധാന്യം നേടിക്കഴിഞ്ഞു. വെറും 15 മിനുറ്റ് കൊണ്ട് ഈ യന്ത്രം മനുഷ്യനെ കുളിപ്പിച്ച്….

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളില്‍  പണം പോയവര്‍ എന്തൊക്കെ ചെയ്യണം?

രാജ്യത്ത് ഡിജിറ്റല്‍ സാമ്പത്തിക തട്ടിപ്പുക‌ള്‍ വര്‍ധിച്ചു വരികയാണ്. യുപിഐ ആപ്പുകളിലെ ചെറിയ തുകയുടെ അക്കൗണ്ട് ട്രാന്‍സാക്ഷന്‍ മുതല്‍ സമ്പന്നരായ ആളുകളുടെ കോടികള്‍ വരെ ഇതില്‍പ്പെടുന്നു. സാധാരണക്കാര്‍ മുതല്‍ സമൂഹത്തിലെ ഉന്നതര്‍ വരെ ഇക്കൂട്ടത്തില്‍ തട്ടിപ്പുകള്‍ക്ക് ഇരയാകുന്നുമുണ്ട്. ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകാതിരിക്കാന്‍ സ്വയം….

പ്രോബ-3 ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു, കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ചുള്ള പരീക്ഷണം

യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പ്രോബ-3 വിക്ഷേപണം ഐഎസ്ആര്‍ഒ വിജയകരമായി പൂര്‍ത്തിയാക്കി. കൃത്രിമമായി സൂര്യഗ്രഹണം സൃഷ്‌ടിച്ച് സൂര്യന്‍റെ കൊറോണയെ കുറിച്ച് പഠിക്കാനുള്ള ഇഎസ്എയുടെ രണ്ട് പേടകങ്ങളാണ് (കൊറോണഗ്രാഫ്, ഒക്യുല്‍റ്റര്‍) ഇസ്രൊയുടെ പിഎസ്എല്‍വി-സി59 റോക്കറ്റ് വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സ്റ്റേഷനില്‍ നിന്ന്….

പ്രോബ-3 വിക്ഷേപണം മാറ്റി; കാരണം സാങ്കേതിക പ്രശ്നം

യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പ്രോബ-3 പേടകത്തിന്‍റെ വിക്ഷേപണം മാറ്റി. ഉപഗ്രഹത്തിൽ സാങ്കേതികപ്രശ്നം കണ്ടെത്തിയതിനെ തുടർന്നാണിത്. ഐഎസ്ആര്‍ഒ പിഎസ്എല്‍വി-സി59 ഉപയോഗിച്ചാണ് വിക്ഷേപണം നടത്താനിരുന്നത്. ഇന്ന് വൈകിട്ട് 4.08നായിരുന്നു വിക്ഷേപണം നടക്കേണ്ടിയിരുന്നത്. വിക്ഷേപണത്തിന് 43 മിനിട്ട് 50 സെക്കന്‍ഡ് ബാക്കിയുള്ളപ്പോൾ കൗണ്ട്ഡൗണ്‍ നിർത്തി. നാളെ….

നാളെ മുതല്‍ ഒടിപി സേവനങ്ങള്‍ തടസപ്പെടില്ല എന്ന് ട്രായ്

ഡിസംബര്‍ 1 മുതല്‍ രാജ്യത്ത് പുതിയ ടെലികോം നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത് ഒടിപി (വണ്‍-ടൈം-പാഡ്‌വേഡ്) സേവനങ്ങളില്‍ തടസ്സം സൃഷ്ടിച്ചേക്കാം എന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ബാങ്കിംഗ് അടക്കമുള്ള അവശ്യ സേവനങ്ങള്‍ക്ക് ഒടിപി നിര്‍ബന്ധമാണ് എന്നിരിക്കേ ഒടിപി സേവനങ്ങള്‍ തടസപ്പെടുകയോ വൈകുകയോ ചെയ്യുമെന്നത്….

ചരക്കുപേടകത്തിൽ നിന്ന് ദുർഗന്ധം വമിച്ചത് ബഹിരാകാശ നിലയത്തിൽ ആശങ്ക പരത്തി

ചരക്കുമായെത്തിയ പേടകത്തിൽ ദുർഗന്ധം വമിച്ചത്‌ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ മണിക്കൂറുകളോളം ആശങ്ക പരത്തി. ഇതിനെ തുടർന്ന്‌ നിലയത്തിലേക്ക്‌ ചരക്ക്‌ നീക്കുന്നത്‌ രണ്ട്‌ ദിവസം മുടങ്ങി. ബഹിരാകാശ നിലയത്തിലെ റഷ്യൻ ഭാഗത്തേക്കുള്ള ഭക്ഷണവും ഉപകരണങ്ങളുമായി ശനിയാഴ്‌ച എത്തിയ പ്രോഗ്രസ്‌ പേടകത്തിലാണ്‌ ദുർഗന്ധമുണ്ടായത്‌. നിലയവുമായി….

സിം ഇല്ലാതെ കോള്‍ വിളിക്കാം! ഡയറക്ട്-ടു-ഡിവൈസ് സേവനം ആരംഭിച്ച് BSNL

സിം കാര്‍ഡ് ആവശ്യമില്ലാതെ, സാറ്റലൈറ്റില്‍ നിന്ന് നേരിട്ട് കണക്ഷൻ കിട്ടുന്ന D2D ആരംഭിച്ച് BSNL. അതും ഫാസ്റ്റ്- സേഫ്റ്റിയുള്ള കണക്റ്റിവിറ്റിയാണ് ബിഎസ്‌എൻഎല്‍ d2d ഉറപ്പാക്കുന്നത്. Direct-to-Device എന്നാണ് ബിഎസ്‌എൻഎല്‍ അവതരിപ്പിച്ചിരിക്കുന്ന പുതിയ ടെക്നോളജിയുടെ പേര്. ഇതിലൂടെ ഇന്ത്യയില്‍ ഉപഗ്രഹത്തില്‍ നിന്ന് ഉപകരണത്തിലേക്ക്….

യൂട്യൂബ് ഷോർട്സ് വീഡിയോകളുടെ ദൈർഘ്യം വർധിപ്പിച്ചു

യൂട്യൂബ് ഷോർട്സ് വീഡിയോകള്‍ക്ക് പുതിയ അപ്ഡേറ്റ് പ്രകാരം മൂന്ന് മിനുറ്റ് വരെ ദൈർഘ്യമാകാം. 2024 ഒക്ടോബർ 15നാണ് പുതിയ പോളിസി യൂട്യൂബ് നിലവില്‍ കൊണ്ടുവന്നത്. വളരെ എന്‍ഗേജിംഗായ സ്റ്റോറികള്‍ പറയാന്‍ ഇത് യൂട്യൂബർമാർക്ക് സഹായകമാകും. വെർട്ടിക്കലായും സ്ക്വയർ ആസ്പെക്റ്റ് റേഷ്യോയിലും മൂന്ന്….

ഇന്‍സ്റ്റഗ്രാമിലെ രണ്ട് ഫീച്ചറുകള്‍ ഇനി വാട്സ്ആപ്പിലും ലഭ്യമാകും

ഉപയോക്താക്കളുടെ സൗകര്യത്തിന് അനുസരിച്ച് നിരവധി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ മെറ്റ കമ്പനിയുടെ വാട്സ്ആപ്പ് രണ്ട് പുതിയ ഫീച്ചറുകൾ കൂടി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇൻസ്റ്റാഗ്രാമിന് സമാനമായ ചില ഫീച്ചറുകളാണ് വാട്‌സ്ആപ്പിലും ഒരുക്കുന്നത്. ഇനി മുതൽ വാട്‌സ്ആപ്പിലും….