Category: Technology

172 ആപ്പുകൾ നിരോധിക്കണമെന്ന് കേന്ദ്രത്തിന് കത്ത് നല്‍കി കേരളം

ആളുകളെ വൻ കടക്കെണിയിലേക്കും ആത്മഹത്യകളിലേക്കും തള്ളിവിടുന്ന ലോൺ ആപ്പുകൾക്കെതിരെ സംസ്ഥാനം കേന്ദ്ര സർക്കാരിനെ സമീപിച്ചു. പണം തട്ടുന്ന ലോൺ ആപ്പുകൾ ഉൾപ്പടെ 172 ആപ്പുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്ര സർക്കാരിന് കത്ത് നൽകി. സൈബർ പോലിസ് ഡിവിഷന്റെ ശുപാർശ പ്രകാരമാണ്….

ഫാക്ടറി തൊഴിലാളിയെ കൊന്ന് റോബോട്ട്; പച്ചക്കറി ബോക്സിനെയും മനുഷ്യനെയും വേർതിരിച്ചറിയാനാവാതെ വന്ന എഐ

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസും(എഐ) റോബോട്ടിക്സും ഒക്കെ ജീവിതത്തെ കൂടുതൽ ആയാസരഹിതമാക്കും എന്നാണ് പൊതുവേ പറയാറുള്ളതെങ്കിലും ചിലപ്പോഴൊക്കെ അത് അപകടങ്ങൾക്കും കാരണമായേക്കുമെന്ന് തെളിയിക്കുന്ന ഒരു സംഭവമാണ് ദക്ഷിണകൊറിയയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മനുഷ്യന്‍റെ വിവേചന ബുദ്ധി യന്ത്രങ്ങൾക്ക് പകർന്ന നൽകാൻ ഒരു സാങ്കേതികവിദ്യയും വളർന്നിട്ടില്ല….

ഉപയോഗത്തിലില്ലാത്ത മൊബൈൽനമ്പർ 90 ദിവസം കഴിയാതെ മറ്റൊരാൾക്ക് നൽകില്ലെന്ന് ട്രായ്

ഉപയോഗത്തിലില്ലാത്ത മൊബൈൽ നമ്പർ ഡീആക്ടിവേറ്റ് ചെയ്യുകയോ, ഉപയോക്താവിന്റെ ആവശ്യാനുസരണം ബന്ധവിച്ഛേദം നടത്തുകയോ ചെയ്തതിനു ശേഷം 90 ദിവസം കഴിയാതെ മറ്റൊരാൾക്ക് നൽകില്ലെന്ന് കേന്ദ്ര ടെലികോം നിയന്ത്രണ അതോരിറ്റി (ട്രായ്) സുപ്രീംകോടതിയെ അറിയിച്ചു. ഈ സമയത്തിനുള്ളിൽ ഉപയോക്താവിന് തന്റെ സ്വകാര്യത ഉറപ്പാക്കാനാവശ്യമായ കാര്യങ്ങൾ….

ഓൺലൈൻ തട്ടിപ്പുകളുടെ കാലം; ഫോൺ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോയെന്ന് എങ്ങനെയറിയാം

സ്‌മാർട്ട്‌ഫോണിന്റെ സുരക്ഷയ്‌ക്ക് ഭീഷണിയുയർത്തുന്ന കാര്യങ്ങളെക്കുറിച്ച് ജാഗ്രത പുലർത്തേണ്ടതിന്റെ പ്രാധാന്യം വളരെ വലുതാണ്. ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നതിനുള്ള സൂചനകള്‍ സ്വയം പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്താവുന്നതാണ്. ബാറ്ററി ചാര്‍ജ് അതിവേഗം തീരുക: ഹാക്ക് ചെയ്യപ്പെട്ട ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത അസാധാരണമായ….

ഗൂഗിള്‍ പേയിലൂടെ സിബില്‍ സ്‌കോര്‍ പരിശോധിക്കാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള യുപിഐ പേയ്‌മെന്റ് പ്ലാറ്റ്ഫോമാണ് ഗൂഗിള്‍ പേ. ഉപയോക്താക്കള്‍ക്ക് സിബില്‍ സ്‌കോര്‍ എളുപ്പത്തില്‍ പരിശോധിക്കാനുള്ള ഒരു ഫീച്ചര്‍ ഗൂഗിള്‍ പേയില്‍ എത്തിച്ചേര്‍ന്നിട്ട് നാളുകളായി. വായ്പ തിരിച്ചടയ്ക്കാനുള്ള ഉപയോക്താക്കളുടെ ശേഷിയെ വായ്പനല്‍കുന്നവര്‍ വിലയിരുത്തുന്നത് നിങ്ങളുടെ സിബില്‍ സ്‌കോര്‍ അടിസ്ഥാനമാക്കിയാണ്…..

വിന്‍ഡോസിന് പകരം ‘മായ ഒഎസ്’ ഉപയോഗിക്കാന്‍ നിര്‍ദേശിച്ച് പ്രതിരോധമന്ത്രാലയം

സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ മായ ഒഎസ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കി കേന്ദ്ര പ്രതിരോധ മന്ത്രാലയം. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള എല്ലാ കംപ്യൂട്ടറുകളിലും വിന്‍ഡോസിന് പകരം പുതിയ മായ ഒഎസ് ഇന്‍സ്റ്റാള്‍ ചെയ്യാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ കമ്പ്യൂട്ടര്‍ ശൃംഖല ലക്ഷ്യമിട്ട്….

കിറ്റ്കാറ്റ് ഓഎസിന്‍റെ സപ്പോർട്ട് അവസാനിപ്പിക്കാനൊരുങ്ങി ഗൂഗിൾ

ആൻഡ്രോയിഡ് കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുള്ള പിന്തുണ അവസാനിപ്പിക്കുകയാണെന്ന് ഗൂഗിൾ. മികച്ച ഉപയോക്തൃ അനുഭവത്തിനും മെച്ചപ്പെട്ട സുരക്ഷയ്ക്കുമായി ആൻഡ്രോയിഡ് ഓഎസിന്റെ പുതിയതും കൂടുതൽ സുരക്ഷിതവുമായ പതിപ്പുകളിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് ഈ നീക്കം. 2023 ഓഗസ്റ്റ് മുതലാണ് കിറ്റ്കാറ്റിനായുള്ള ഗൂഗിൾ പ്ലേ സേവനങ്ങൾ….

സ്പാം കോളുകളെ തടയാന്‍ ട്രൂകോളറില്‍ എഐ അസിസ്റ്റന്‍സ്

സ്പാം കോളുകളെ കൈകാര്യം ചെയ്യുന്നതായി ട്രൂകോളര്‍, എഐ അസിസ്റ്റന്‍സിനെ അവതരിപ്പിച്ചിരിക്കുകയാണ്. ട്രൂകോളര്‍ അസിസ്റ്റന്റ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഉപയോക്താക്കളുടെ കോളുകള്‍ക്ക് സ്വയമേവ ഉത്തരം നല്‍കുകയും അനാവശ്യ കോളര്‍മാരെ ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുന്ന കസ്റ്റമൈസ് ചെയ്യാവുന്ന ഡിജിറ്റല്‍ റിസപ്ഷനിസ്റ്റാണ് ട്രൂകോളര്‍ അസിസ്റ്റന്റ്…..

ചാറ്റുകള്‍ ലോക്ക് ചെയ്യുന്ന കിടിലന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്

ചാറ്റുകള്‍ ലോക്ക് ചെയ്യുന്ന കിടിലന്‍ ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. എല്ലാ ഉപയോക്താക്കള്‍ക്കും തങ്ങളുടെ ഇപ്പോഴത്തെ വാട്സ്ആപ്പ് അപ്‌ഡേറ്റ് ചെയ്താല്‍ ഫീച്ചര്‍ ലഭ്യമാകും. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതാണ് പുതിയ ഫീച്ചര്‍. പ്രത്യേക ഗ്രൂപ്പുകളും വ്യക്തിഗത ചാറ്റുകളുമെല്ലാം ഈ രീതിയില്‍ ലോക്ക് ചെയ്യാം. ചാറ്റുകള്‍….