Category: Sports

ചെസ് ലോകകപ്പ് ഫൈനലിന് ഇന്ന് തുടക്കം, ഇന്ത്യയുടെ പ്രഗ്നാനന്ദയ്ക്ക് എതിരാളി മാഗ്നസ് കാള്‍സണ്‍

ഫിഡെ ചെസ് ലോകകപ്പിന്‍റെ ഫൈനലിന് ഇന്ന് തുടക്കം. ഇന്ത്യയുടെ ആര്‍.പ്രഗ്നാനന്ദയുടെ എതിരാളി ലോക ഒന്നാം നമ്പര്‍ മാഗ്നസ് കാൾസനാണ്. വൈകീട്ട് 4.15നാണ് മത്സരം തുടങ്ങുക. ലോകകപ്പിലെ പ്രഗ്നാനന്ദയുടെ വിസ്മയകുതിപ്പിൽ ചെസ് ലോകത്തിന്‍റെ അമ്പരപ്പ് ഇനിയും മാറിയിട്ടില്ല. ചെസ് ഇതിഹാസം ബോബി ഫിഷറിനും….

നെയ്‌മറും സൗദിയിലേക്ക്; അൽ ഹിലാൽ ക്ലബുമായി കരാറിലെത്തി

പിഎസ്‌ജി വിടുമെന്നുറപ്പിച്ച സൂപ്പർതാരം നെയ്‌മർ സൗദി പ്രോ ലീഗിലേക്ക്. അൽ ഹിലാൽ ക്ലബുമായി താരം കരാറിലെത്തി. താരത്തിന്റെ വൈദ്യ പരിശോധന ഉടൻ. രണ്ട് വർഷത്തേക്കാണ് കരാർ. 2017ൽ ലോക റെക്കോഡ് തുകയായ 222 ദശലക്ഷം യൂറോക്കാണ് നെയ്മർ പി.എസ്.ജിയിൽ എത്തിയത്. 112….

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി; ഇന്ത്യയ്ക്ക് നാലാം കിരീടം

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യയ്ക്ക് കിരീടം. ഫൈനലിൽ മലേഷ്യയെ 4-3ന് തോൽപ്പിച്ചു. ആദ്യ രണ്ട് ക്വാർട്ടറുകളിൽ മലേഷ്യ ഇന്ത്യയ്ക്ക് കനത്ത ഭീഷണിയായിരുന്നു സൃഷ്ടിച്ചത്. എന്നാൽ മൂന്നാം ക്വാർട്ടറിലെ ഇരട്ട ഗോളിന്റെ പിൻബലത്തിൽ ഇന്ത്യ ഗംഭീര തിരിച്ചുവരവ് നടത്തി. ജുഗ്‌രാജ് സിംഗ്,….

ഏകദിന ലോകകപ്പ്: തിരുവനന്തപുരത്തെ മത്സരങ്ങള്‍ക്കും ടിക്കറ്റെടുക്കണം

ഇന്ത്യ വേദിയാവുന്ന ഐസിസി പുരുഷ ഏകദിന ലോകകപ്പിന്‍റെ ടിക്കറ്റ് വില്‍പന സംബന്ധിച്ച വിശദവിവരങ്ങള്‍ പുറത്ത്. ഓഗസ്റ്റ് 25ന് ക്രിക്കറ്റ് മാമാങ്കത്തിന്‍റെ ടിക്കറ്റ് വില്‍പന തുടങ്ങും. ഘട്ടം ഘട്ടമായാണ് ഇക്കുറി ടിക്കറ്റുകള്‍ വില്‍പനയ്‌ക്ക് വയ്‌ക്കുന്നത്. ടിക്കറ്റിനായി ആദ്യം ഐസിസി വെബ്‌സൈറ്റില്‍ കാണികള്‍ രജിസ്റ്റർ….

ഏകദിന ക്രിക്കറ്റ്‌ പരമ്പര നേടി ഇന്ത്യ

വെസ്‌റ്റിൻഡീസിനെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പര ഇന്ത്യ നേടി. മൂന്നാം മത്സരത്തിൽ വിൻഡീസിനെ 200 റണ്ണിനാണ് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5–351 റണ്ണെടുത്തു. മറുപടിക്കെത്തിയ വിൻഡീസ് 35.3 ഓവറിൽ 151 റണ്ണിന് പുറത്തായി. ഇന്ത്യൻ യുവതാരങ്ങൾ തകർപ്പൻ പ്രകടനം പുറത്തെടുത്തു…..

ഏകദിന ലോകകപ്പ്: ഇന്ത്യ–പാക്കിസ്ഥാന്‍ മത്സരം ഒക്ടോബർ 14ലേക്ക് മാറ്റി

ഒക്ടോബറിൽ ആരംഭിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ–പാക്കിസ്ഥാൻ മത്സരം ഒക്ടോബർ 14ലേക്ക് മാറ്റി. ഔദ്യോഗിക പ്ര‌ഖ്യാപനം തിങ്കളാഴ്ച തന്നെ ഉണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്തു. ഇതിനോടനുബന്ധിച്ച് മറ്റു മത്സരങ്ങളുടെ സമയക്രമത്തിലും മാറ്റമുണ്ടായേക്കും. ഇന്ത്യ–പാക്ക് മത്സരം ഒക്ടോബർ 15ന് അഹമ്മദാബാദിലെ നരേന്ദ്ര….

ഒന്നാം ഏകദിനത്തിൽ വിൻഡീസിനെ തകർത്ത് ടീം ഇന്ത്യ

വെസ്റ്റ് ഇൻഡീസിന് എതിരെയുള്ള ആദ്യ ഏകദിനത്തിൽ അഞ്ച് വിക്കറ്റിൻ്റെ തകർപ്പൻ ജയവുമായി ടീം ഇന്ത്യ. 115 റൺസെന്ന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 22.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് വിജയ തീരത്തെത്തിയത്. 46 പന്തിൽ 52 റൺസുമായി ഇഷാൻ കിഷനാണ്….

വിൻഡീസുമായുള്ള ഒന്നാം ഏകദിനം ഇന്ന്‌; സഞ്ജു സാംസൺ കളിച്ചേക്കും

ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിലേക്കുള്ള ഒരുക്കത്തിന്റെ ആദ്യപാഠം ഇന്ന്‌. വെസ്‌റ്റിൻഡീസുമായുള്ള ഏകദിന പരമ്പരയിലെ ഇന്ത്യയുടെ ആദ്യമത്സരം ഇന്നാണ്‌. ബ്രിഡ്‌ജ്‌ടൗണിൽ ഇന്ത്യൻ സമയം രാത്രി ഏഴിനാണ്‌ കളി. സ്വന്തംനാട്ടിൽ നടക്കുന്ന ലോകകപ്പിന്‌ മികച്ച ഒരുക്കമാണ്‌ ഇന്ത്യ പ്രതീക്ഷിക്കുന്നത്‌. ലോകകപ്പ്‌ ടീമിൽ ഇടംപിടിക്കാനുള്ള ഒരുപിടി താരങ്ങളുടെ….

ഏഷ്യൻ ഗെയിംസ് ഫുട്ബോൾ; പുരുഷ, വനിതാ ടീമുകളെ അയക്കാൻ കേന്ദ്രത്തിൻ്റെ അനുമതി

ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ ഇന്ത്യൻ ടീമിന് കളിക്കാൻ അനുമതി. ഗെയിംസിൽ പുരുഷ, വനിതാ ടീമുകളെ അയക്കാൻ കേന്ദ്രം അനുമതി നൽകി. ഗെയിംസിന് ടീമിനെ അയക്കണമെന്ന ആവശ്യവുമായി പരിശീലകൻ ഇഗോർ സ്റ്റിമാച് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് കായിക മന്ത്രാലയത്തിൻ്റെ നടപടി…..

പാരിസ് ഒളിമ്പിക്‌സ്‌ അടുത്തവർഷം ജൂലൈ 26 മുതൽ

2024 ജൂലൈ 26 മുതൽ ആഗസ്‌ത്‌ 11 വരെയാണ്‌ 33-ാം ഒളിമ്പിക്‌സ്‌ പാരിസില്‍ അരങ്ങേറുക. മൂന്നാംതവണയാണ്‌ ഫ്രാൻസിന്റെ തലസ്ഥാനം ഒളിമ്പിക്‌സിന്‌ ആതിഥേയരാകുന്നത്‌. 1900, 1924 വർഷങ്ങളിൽ പാരിസ്‌ ഒളിമ്പിക്‌സ്‌ നടത്തിയിട്ടുണ്ട്‌. ലണ്ടൻ മാത്രമാണ്‌ ഇതിനുമുമ്പ്‌ മൂന്നുതവണ ഒളിമ്പിക്‌സ്‌ നടത്തിയിട്ടുള്ളത്‌. ഇരുനൂറോളം രാജ്യങ്ങളിൽനിന്നായി….