Category: Sports

അർജന്റീന ഒക്ടോബറിൽ കേരളത്തിലെത്തും, കൊച്ചിയില്‍ സൗഹൃദ മത്സരം

അർജന്റീന ഫുട്ബോൾ ടീമിനൊപ്പം സൂപ്പർ താരം ലയണല്‍ മെസിയും കേരളത്തിലെത്തും. ഈ വർഷം ഒക്ടോബറിലായിരിക്കും അർജന്റീന ടീമും മെസ്സിയും കേരളത്തിലേക്കെത്തുക. അർജന്റീന ടീം ഒരു പ്രദര്‍ശന മത്സരവും ഇവിടെ കളിക്കുമെന്നും ടീമിന്റെ സ്പോൺസർമാരായ എച്ച്എസ്ബിസി അറിയിച്ചു. 14 വര്‍ഷങ്ങൾക്കു ശേഷം അർജന്റീന….

ചാമ്പ്യൻസ് ട്രോഫി ജേതാക്കളായ ഇന്ത്യൻ ടീമിന് 58 കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് BCCI

ചാമ്പ്യൻസ് ട്രോഫി ജേതാക്കളായ ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 58 കോടി രൂപ സമ്മാനമായി നൽകും. താരങ്ങൾ, പരിശീലകർ, സപ്പോർട്ടിംഗ് സ്റ്റാഫ്, സെലക്ഷൻ കമ്മറ്റി എന്നിവർക്കാണ് സമ്മാനത്തുക കൈമാറുക. മാർച്ച് 9 ന് ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ….

രോഹിത് ശർമ ടെസ്റ്റ് ടീം ക്യാപ്റ്റനായി തുടരും

ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി രോഹിത് ശർമ തുടരും. ഇംഗ്ലണ്ട് പര്യടനത്തിലും രോഹിത് തന്നെ ടീമിനെ നയിക്കും. രോഹിത് തുടരാൻ ബിസിസിഐ സമ്മതം മൂളി എന്നാണ് റിപ്പോർട്ടുകൾ. ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം താന്‍ വിരമിക്കുമെന്ന അഭ്യുഹങ്ങള്‍ക്ക് രോഹിത് ശര്‍മ മറുപടി പറഞ്ഞിരുന്നു…..

കോട്ടയത്ത്‌ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു

കോട്ടയത്ത്‌ അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷനും കോട്ടയം സിഎംഎസ് കോളേജുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. സിഎംഎസ് കോളേജിലെ ക്രിക്കറ്റ് അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള 30 വര്‍ഷത്തെ കരാറിലാണ് ഒപ്പ് വയ്ക്കുന്നത്. ഇതിന്റെ ഭാഗമായി കോളജ്….

രഞ്ജി ട്രോഫി; കേരളം ഫൈനലിൽ; ചരിത്രത്തിൽ ആദ്യം

ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ഫൈനലിൽ. ഗുജറാത്തിനെതിരായ മത്സരം സമനിലയിൽ അവസാനിച്ചു. ആദ്യ ഇന്നിങ്സിലെ 2 റൺസ് ലീഡ് ആണ് കേരളത്തിന് തുണയായത്. 26ന് നടക്കുന്ന ഫൈനലിൽ മുംബൈയെ പരാജയപ്പെടുത്തിയ വിദര്‍ഭയാകും കേരളത്തിന്റെ എതിരാളികള്‍. 72 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കേരളം രഞ്ജി ട്രോഫി….

ദേശീയ ഗെയിംസിൽ കേരളത്തിന് ആദ്യ സ്വർണം

38-ാം ​ദേശീയ ഗെയിംസിൽ ആദ്യ സ്വർണം നേടി കേരളം. വനിതകളുടെ ഭാരോദ്വഹനത്തിൽ സുഫ്‌നാ ജാസ്മിനാണ് സ്വർണം നേടിയത്. 45 കിലോ വിഭാഗത്തിലാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. തൃശൂർ വേലുപാടം സ്വദേശിയാണ്. സർവകലാശാല മത്സരങ്ങളിൽ ദേശീയ റെക്കോർഡിന് ഉടമയായ തരാം കൂടിയാണ് സുഫ്ന….

ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സരയിനമാക്കാൻ ഡൽഹി ഹൈക്കോടതി വിധി

ഉത്തരാഖണ്ഡിൽ 28ന് ആരംഭിക്കുന്ന ദേശീയ ഗെയിംസിൽ കളരിപ്പയറ്റിനെ മത്സരയിനമാക്കി ഉൾപ്പെടുത്താൻ ഡൽഹി ഹൈക്കോടതി ഉത്തരവ്. കളരിപ്പയറ്റിനെ മത്സരയിനങ്ങളിൽ നിന്ന്  ഒഴിവാക്കി പ്രദർശനയിനമാക്കിയ  ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ നടപടി റദ്ദാക്കിയാണ് കോടതി വിധി. ഹരിയാന ഫരീദാബാദിൽ നിന്നുള്ള  മത്സരാർഥി ഹർഷിത യാദവിന്റെ ഹർജയിലാണ്….

പ്രഥമ ഖോ ഖോ ലോകകപ്പിന് 13ന് ദില്ലിയില്‍ തുടക്കം; ഇന്ത്യയുടെ ആദ്യ മത്സരം നേപ്പാളിനെതിരെ

ഖോ ഖോ ലോകകപ്പിന് ജനുവരി 13ന് ദില്ലിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ തുടക്കും. 13 മുതല്‍ 19 വരെ നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ പുരുഷ-വനിതാ വിഭാഗങ്ങളിലായി 37 ടീമുകള്‍ പങ്കെടുക്കും. ഖോ ഖോ ലോകകപ്പിന്റെ ഉദ്ഘാടന പതിപ്പാണിത്. പുരുഷ വിഭാഗത്തില്‍ 20 ടീമുകളും വനിതാ….

2034 ലോകകപ്പ് ഫുട്‌ബോള്‍ സൗദി അറേബ്യയില്‍

2034-ലെ പുരുഷ ഫുട്‌ബോള്‍ ലോകകപ്പിന് ആദ്യമായി സൗദി അറേബ്യ വേദിയാകും. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ എന്നീ രാജ്യങ്ങള്‍ 2030 ടൂര്‍ണമെന്റിന് സംയുക്ത ആതിഥേയത്വം വഹിക്കുമെന്നും ഫിഫ സ്ഥിരീകരിച്ചു. ലോക ഫുട്‌ബോള്‍ മാമാങ്കത്തിന്റെ നൂറാം വാര്‍ഷികത്തിലാണ് 2030 ലോകകപ്പ് നടക്കുക. അര്‍ജന്റീന, പരാഗ്വേ,….

ചാമ്പ്യന്‍സ് ട്രോഫി ഹൈബ്രിഡ് മോഡലില്‍; ഇന്ത്യ കളിക്കുക ദുബായില്‍

2025-ല്‍ നടക്കാനിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് ഹൈബ്രിഡ് മോഡലില്‍ നടത്താനുള്ള പ്രാഥമിക തീരുമാനം. യു.എ.ഇയിലും പാകിസ്താനിലുമായിട്ടായിരിക്കും മത്സരങ്ങള്‍ നടക്കുക. വ്യാഴാഴ്ച ഐ.സി.സി അധ്യക്ഷന്‍ ജയ്ഷ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഇതര രാജ്യങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍മാരുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. എന്നാല്‍ ഔദ്യോഗിക….