Category: Local News

കുറുപ്പന്തറയില്‍ കാറിൽ സഞ്ചരിച്ച സംഘം തോട്ടിൽ വീണു, കാർ മുങ്ങി

കോട്ടയം കുറുപ്പന്തറയിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാർ തോട്ടിൽ വീണു. ഹൈദരാബാദ് സ്വദേശികളായ സംഘം സഞ്ചരിച്ച കാറാണ് തോട്ടിൽ വീണത്. കുറുപ്പന്തറ കടവ് പാലത്തിന് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത്. യാത്രക്കാരെ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി…..

കോട്ടയത്ത് പക്ഷിപ്പനി; വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും, കോഴി വില്‍പ്പനയ്ക്കടക്കം നിരോധനം

മൃഗസംരക്ഷണവകുപ്പിന്‍റെ മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി കോട്ടയം ജില്ലാ കളക്‌ടർ വി. വിഗ്നേശ്വരി അറിയിച്ചു. ഒൻപതിനായിരം കോഴികളെയാണ് ഇവിടെ വളർത്തിയിരുന്നത്. കോഴികൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്നു ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡീസിസസ് ലാബിൽ….

മികച്ച ജീവിതനിലവാരം: വൻ നഗരങ്ങളെ പിന്തള്ളി കോട്ടയം ഉള്‍പ്പെടെ കേരളത്തിലെ നാല് സ്ഥലങ്ങൾ

ഡൽഹി, മുംബൈ, ചെന്നൈ ഉൾപ്പെടെയുള്ള വൻനഗരങ്ങളേക്കാൾ ജീവിക്കാൻ മികച്ചത് തിരുവനന്തപുരം, കോട്ടയം, തൃശൂർ, കൊച്ചി നഗരങ്ങളാണെന്ന് ഓക്സ്‌ഫഡ് ഇക്കണോമിക്സ് ഗ്ലോബൽ സിറ്റീസ് ഇൻഡക്‌സ്. സാമ്പത്തിക സാഹചര്യങ്ങൾ, മനുഷ്യ മൂലധനം, ജീവിതനിലവാരം, പരിസ്‌ഥിതി, ഭരണം എന്നീ 5 മേഖലകളിൽ പഠനം നടത്തിയാണ് ഓക്സ്‌ഫഡ്….

ജില്ലയിൽ 32 ആശുപത്രികളിൽ ഇ-ഹെൽത്ത് സംവിധാനം

കോട്ടയം ജില്ലയിലെ 32 സർക്കാർ ആശുപത്രികളിൽ ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന ഇ-ഹെൽത്ത് സംവിധാനം നടപ്പിലായതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അറിയിച്ചു. ഇതോടെ ആകെയുള്ള 80 ആരോഗ്യ സ്ഥാപനങ്ങളിൽ 40 ശതമാനവും ഡിജിറ്റൽ സേവനങ്ങൾ നൽകിത്തുടങ്ങി. ഈ ആശുപത്രികളിൽ….

കോട്ടയം ജില്ലയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

അതിതീവ്ര മഴ മുന്നറിയിപ്പിന്റെ ഭാഗമായി റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ മലയോര മേഖലയിലേക്കും ഈരാറ്റുപേട്ട-വാഗമൺ റോഡിലൂടെയും മേയ് 20, 21 തീയതികളിൽ രാത്രിയാത്ര നിരോധിച്ച് ജില്ലാ കലക്ടർ ഉത്തരവിറക്കി. ഈ മേഖലയിൽ രാത്രികാലങ്ങളിൽ അടിയന്തര സാഹചര്യത്തിൽ സഞ്ചരിക്കേണ്ടി വരുന്നവർ….

തലപൊക്കി മഞ്ഞപ്പിത്തം, വേണം സ്വയം പ്രതിരോധം

വേനല്‍മഴയ്ക്ക് പിന്നാലെ സംസ്ഥാനത്ത് മഞ്ഞപ്പിത്തം വ്യാപിപ്പിക്കുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലും ജാഗ്രത. ഈ മാസം മൂന്നുപേർക്കാണ് രോഗം ബാധിച്ചത്. കൂടുതല്‍ കണ്ടുവരുന്നത് കുടിവെള്ളം വഴിയും ആഹാരസാധനങ്ങള്‍ വഴിയും പകരുന്ന എ, ഇ വിഭാഗം ഹെപ്പറ്റൈറ്റിസാണ്. ചെറിയ കുട്ടികളില്‍ അത്ര ഗുരുതരമാകാറില്ലെങ്കിലും മുതിർന്നവരെ….

ലഹരിക്കടത്ത് ജില്ലയിൽ വർധിച്ചെന്ന് പോലീസ്; പിടികൂടിയത് 2,541 ലഹരിക്കേസുകൾ

കോട്ടയം ജില്ലയിൽ രണ്ടര വർഷത്തിനിടെ പിടികൂടിയത് 2,541 ലഹരിക്കേസുകൾ. ഇതിൽ 30 കേസുകളിൽ സിന്തറ്റിക് ഡ്രഗ് ആയ 205 ഗ്രാം എംഡിഎംഎ പിടികൂടി. കഞ്ചാവു വലിച്ച കേസുകളുടെ എണ്ണം 2052 ആണ്. 450 കഞ്ചാവ് കേസുകൾ രജിസ്റ്റർ ചെയ്യുകയും 183 കിലോ….

വൈക്കം സെന്റ് സേവ്യഴ്സ് കോളേജിൽ ബിരുദ കാംക്ഷികൾക്കായി   മുഖാമുഖം

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി നടപ്പിലാക്കുന്ന പുതിയ ബിരുദ പാഠ്യപദ്ധതിയായ എംജി യു – യു.ജി.പി (ഹോണേഴ്സ്) സംബന്ധിച്ച് ബിരുദ പഠനം അഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി വൈക്കം സെന്റ്. സേവ്യഴ്സ് കോളേജ് എം.ജി യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് മുഖാമുഖം സംഘടിപ്പിക്കുന്നു. മെയ്‌ 7  ചൊവ്വാഴ്ച്ച….

കീഴൂർ ഭഗവതീക്ഷേത്രത്തിൽ പാന ഉത്സവം

കടുത്തുരുത്തി കീഴൂർ ഭഗവതീക്ഷേത്രത്തില്‍ ഏപ്രിൽ 23-ന് ആരംഭിച്ച പാന ഉത്സവം 26 വരെ നടക്കും.  24-ന് ചെറിയപാന. വൈകീട്ട് നാലിന് ഇളംപാന, 25-ന് വലിയപാന, ഇളംപാന, തുടർന്ന് ഒറ്റത്തൂക്കം, ഗരുഡൻതൂക്കം, 26-ന് കുരുതി. കേരളത്തിന്റെ നാനാ ഭാഗത്തുനിന്നും പാനക്കായി എത്തുന്ന ഭക്തജനങ്ങൾക്ക്….

43 കിലോ ഭാരമുള്ള ട്യൂമര്‍ നീക്കം ചെയ്തു; സങ്കീര്‍ണമായ ശസ്ത്രക്രിയ നടന്നത് കോട്ടയം മെഡിക്കല്‍ കോളേജില്‍

43 കിലോ ഭാരമുള്ള ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് കോട്ടയം ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ്. ആരോഗ്യ രംഗത്തെ സംബന്ധിച്ച് ഇത് ഒരപൂര്‍വ നേട്ടമാണ്. കോട്ടയം സ്വദേശിയായ ജോ ആന്റണിയ്ക്കാണ് (24) അതിസങ്കീര്‍ണമായ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. കാര്‍ഡിയോ തൊറാസിക് വിഭാഗവും പ്ലാസ്റ്റിക് സര്‍ജറി….