Category: Latest News

വാട്‌സ്ആപ്പിൽ ഇനി ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങളും ഡിപിയാക്കാം

ജനപ്രിയ മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഒരു പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുന്നു. ഉപയോക്താക്കൾക്ക് അവരുടെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രങ്ങൾ നേരിട്ട് വാട്‌സ്ആപ്പ് ഡിപിയായി ഉപയോഗിക്കാൻ സഹായിക്കുന്ന ഫീച്ചറാണിത്. ചില ബീറ്റാ ടെസ്റ്റർമാർക്ക് ഈ അപ്‌ഡേറ്റ് ലഭിച്ചുതുടങ്ങിയിട്ടുണ്ട്. വരും ആഴ്ചകളിൽ കൂടുതൽ ഉപയോക്താക്കൾക്കായി….

ഓണത്തിന് സ്‌പെഷ്യൽ ട്രെയിൻ

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ചെന്നൈ- കൊല്ലം റൂട്ടിൽ സ്പെഷ്യൽ 15 കോച്ചുള്ള എസി ട്രെയിൻ അനുവദിച്ചു. ചെന്നൈ സെൻട്രൽ- കൊല്ലം പ്രതിവാര സ്പെഷ്യൽ (06119) 27, സെപ്‌തംബർ 3, 10 തീയതികളിൽ സർവീസ് നടത്തും. പകൽ 3.10ന് പുറപ്പെടുന്ന ട്രെയിൻ….

മദ്യക്കുപ്പികൾ തിരികെ ഔട്ട്ലെറ്റിൽ നൽകിയാൽ 20 രൂപ നൽകും, ജനുവരി മുതൽ പ്രാബല്യത്തിൽ വരും

തമിഴ്നാട് മോഡൽ റീസൈക്കിൾ പദ്ധതിയുമായി കേരളം. മദ്യക്കുപ്പികൾ തിരികെ ഔട്ട്ലെറ്റിൽ നൽകിയാൽ 20 രൂപ നൽകും. ജനുവരി മുതൽ പദ്ധതി പ്രാബല്യത്തിലെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. മദ്യം വാങ്ങുമ്പോൾ 20 രൂപ ഡെപ്പോസിറ്റായി ആദ്യം വാങ്ങും. അത് തിരികെ….

നാളെ മുതൽ സ്കൂളുകളിൽ പുതുക്കിയ ഉച്ചഭക്ഷണ മെനു

സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളിൽ വെള്ളി മുതൽ പുതുക്കിയ ഉച്ചഭക്ഷണ മെനു നൽകി തുടങ്ങും. ആഴ്‌ചയിൽ ഒരുദിവസം വെജിറ്റബിൾ ഫ്രൈഡ് റൈസ്, ലെമൺ റൈസ്, വെജിറ്റബിൾ ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയിൽ ഏതെങ്കിലുമൊന്ന് ഉണ്ടാകും. റൈസുകളോടൊപ്പം പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ….

സ്‌കൂൾ അവധിക്കാലം ഏപ്രിൽ-മേയ്‌ മാറ്റാനുള്ള ചർച്ചയ്ക്ക് തുടക്കമിട്ട് മന്ത്രി

സംസ്ഥാനത്തെ സ്കൂൾ അവധിക്കാലം ഏപ്രിൽ, മേയ് മാസങ്ങളിൽ നിന്ന് നിന്ന് മഴക്കാലമായ ജൂൺ, ജൂലായ് മാസങ്ങളിലേക്ക് മാറ്റുന്നതിനെ കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വിഷയത്തിൽ ജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമൻ്റായി….

വൈദ്യുതി സുരക്ഷ: സ്‌കൂളുകളില്‍ ഒരു മണിക്കൂര്‍ ക്ലാസ് നിര്‍ബന്ധം

സ്‌കൂളുകളിൽ വൈദ്യുതി സുരക്ഷയെപ്പറ്റി ഒരു മണിക്കൂർ ക്ലാസ് നിർബന്ധം. ഇതിനായി എനർജി മനേജ്മെന്റ് സെന്ററും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റും ചേർന്ന് തയ്യാറാക്കിയ പരിപാടി പൊതുവിദ്യാഭ്യാസവകുപ്പിൻ്റെ അനുമതിയോടെ ഉടൻ നടപ്പാക്കാൻ മന്ത്രി കെ. കൃഷ്ണൻകുട്ടി നടത്തിയ ചർച്ചയിൽ തീരുമാനം. തേവലക്കരയിൽ സ്‌കൂൾവളപ്പിൽ മിഥുൻ എന്ന….

വീട്ടിൽ ഒരു മുറി വയോജനങ്ങള്‍ക്ക് നീക്കിവെക്കുന്നത് നിര്‍ബന്ധമാക്കാന്‍ നിയമംവരുന്നു

വീട്ടിലൊരു മുറി വയോജനങ്ങൾക്കായി നീക്കിവെക്കുന്നത് നിർബന്ധമാക്കി സംസ്ഥാനത്ത് നിയമം വരുന്നു. വയോജനക്ഷേമം ഉറപ്പാക്കാൻ സാമൂഹികനീതി വകുപ്പ് തയ്യാറാക്കിയ കരടു വയോജനനയത്തിലാണ് ഈ വ്യവസ്ഥ. ക്ഷേമപെൻഷൻ മുതിർന്നവരുടെ അവകാശമായി കണക്കാക്കി സാമ്പത്തികസ്ഥിരത ഉറപ്പാക്കുമെന്നും കരടുനയം പ്രഖ്യാപിച്ചു. പുതുതായി നിർമിക്കുന്ന മൂന്നിലേറെ കിടപ്പുമുറികളുള്ള വീട്ടിൽ….

ട്രോളിംഗ് നിരോധനം നാളെ അർദ്ധരാത്രിയോടെ അവസാനിക്കും

52 ദിവസം നീണ്ട ട്രോളിങ് നിരോധനം ജൂലൈ 31ന് അർധരാത്രി അവസാനിക്കും. നിർത്തിയിട്ടിരുന്ന ബോട്ടുകൾ കടലിൽ ഇറക്കാനുള്ള അവസാനവട്ട മിനുക്കുപണിയിലാണ് മത്സ്യത്തൊഴിലാളികൾ. ജൂൺ 10നാണ്‌ ട്രോളിങ്‌ നിരോധനം തുടങ്ങിയത്‌. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഹാർബറിൽ എത്തിച്ച ബോട്ടുകളിൽ ഇന്ധനം, ഐസ്, വെള്ളം എന്നിവ….

നാക് അക്രെഡിറ്റേഷന്‍ രീതി ഓണ്‍ലൈനാക്കുന്നു

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൂല്യനിർണയത്തിനുള്ള നാക് (നാഷണൽ അസസ്മെന്റ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിൽ) അക്രെഡിറ്റേഷൻ രീതി ഓൺലൈനാക്കി മാറ്റുന്നു. കോളേജുകളിൽ നേരിട്ടെത്തി പരിശോധിക്കുന്നതിനുപകരം ആധികാരിക രേഖകൾ ഓൺലൈനായി പരിശോധിച്ച് മൂല്യനിർണയം നടത്താനാണ് ആലോചന. ഇതിനായി നിർമിതബുദ്ധിയും പ്രയോജനപ്പെടുത്തും. ഉയർന്ന റാങ്കിങ്ങിനായി നേരിട്ടുള്ള പരിശോധനയുണ്ടാകാം…..

ഇന്ത്യയുടെയും അമേരിക്കയുടെയും ആദ്യ സംയുക്ത ഉപഗ്രഹ ദൗത്യം: നൈസാറിന്റെ വിക്ഷേപണം ഇന്ന്

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വൈകിട്ട് 5.40നാണ് ഭൗമ നിരീക്ഷണ ഉപഗ്രഹം ആയ നൈസറിനെയും വഹിച്ച് ജിഎസ്എല്‍വി എഫ്-16 റോക്കറ്റ് കുതിച്ചുയരുക. ഇരട്ട ഫ്രീക്വന്‍സി ഉപയോഗിച്ചുള്ള ലോകത്തിലെ ആദ്യ റഡാര്‍ സാറ്റലൈറ്റ് ആണ് നൈസാര്‍. നാസ – ഇസ്രോ….